സപ്ത ചിരഞ്ജീവികള്‍

സപ്ത ചിരഞ്ജീവികള്‍

HIGHLIGHTS

അശ്വത്ഥാമന്‍, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപന്‍, പരശുരാമന്‍ എന്നീ ഏഴു പേരും ചിരഞ്ജീവികളാണെന്ന് പുരാണമതം. മാര്‍ക്കണ്ഡേയനും ചിരഞ്ജീവി വരം നേടിയതെന്നും പറയപ്പെടുന്നു.  ഇവിടെ പറഞ്ഞ ഏഴുപേരും ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതായും, ക്ഷേത്രത്തില്‍ ഭഗവല്‍ ദര്‍ശനം നടത്തിയശേഷം ക്ഷേത്ര ത്തില്‍ അല്പനേരം ഇരുന്നശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ക്കൊപ്പം വീടുവരെ ഈ ഏഴുപേരും വരുന്നതായും അതുകൊണ്ട് ക്ഷേത്രത്തില്‍ പോയാല്‍ തിരിച്ച് നേരെ വീട്ടിലേക്ക് വരണമെന്ന് കാരണവന്മാര്‍ പറഞ്ഞുവച്ചിട്ടു ളളത് ഈ സപ്ത ചിരഞ്ജീവികള്‍ക്ക് പ്രത്യേക ഗായത്രി മന്ത്രങ്ങളും താഴെ പറയപ്പെട്ടിട്ടുണ്ട്.

 

'ചിരഞ്ജീവി 'എന്നാല്‍ കാലത്തെ അതിജീവിച്ചവന്‍ അഥവാ  മരണത്തെ തോല്‍പ്പിച്ച് എപ്പോഴും ജീവിക്കുന്നവന്‍ എന്നാണ് പൊരുള്‍.ലോകത്തുളള എല്ലാ ജീവികള്‍ക്കും പക്ഷഭേദം കൂടാതെ ലഭിക്കുന്ന ഒരു സംഭവമാണ് മരണം. അത് എവിടെ വച്ച് എപ്പോള്‍ സംഭവിക്കുമെന്നത് സൂക്ഷ്മമാണ്. ആര്‍ക്കും പ്രവചിക്കാനാകാത്ത രഹസ്യമാണ്. അത്തരത്തിലുളള മരണം. ഓരോ രുത്തരുടേയും കര്‍മ്മവിനകള്‍ക്കനുസൃതമായി സംഭവിക്കുമെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു.  മരണമില്ലാതെ ജീവിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. എന്നാല്‍ സാധാരണ മനുഷ്യര്‍ക്ക് അത് അസാധ്യമാണ്. എങ്കിലും സിദ്ധന്മാരും മഹര്‍ഷിമാരും കാലത്തെ അതിജീവിച്ച് കൊണ്ടിരി ക്കുന്നതായി പുരാണ ഇതിഹാസങ്ങളില്‍ പറയുന്നു. ഈ വിധം    മരണമില്ലാതെ ഇന്നും ചിരഞ്ജീവി കളായി ജീവിച്ചുകൊണ്ടിരിക്കുന്നവര്‍ ഇവരാണ്.
 

"അശ്വത്ഥാമാ ബലിര്‍ വ്യാസോ 
ഹനുമാന്‍ ച വിഭീഷണ
കൃപ പരശുരാമന് ച 
സപ്തൈ തേ ചിരഞ്ജീവി"

 

അശ്വത്ഥാമന്‍, മഹാബലി, വ്യാസന്‍, ഹനുമാന്‍, വിഭീഷണന്‍, കൃപന്‍, പരശുരാമന്‍ എന്നീ ഏഴു പേരും ചിരഞ്ജീവികളാണെന്ന് പുരാണമതം. മാര്‍ക്കണ്ഡേയനും ചിരഞ്ജീവി വരം നേടിയതെന്നും പറയപ്പെടുന്നു.


ഇവിടെ പറഞ്ഞ ഏഴുപേരും ക്ഷേത്രങ്ങളെ സംരക്ഷിക്കുന്നതായും, ക്ഷേത്രത്തില്‍ ഭഗവല്‍ ദര്‍ശനം നടത്തിയശേഷം ക്ഷേത്ര ത്തില്‍ അല്പനേരം ഇരുന്നശേഷം വീട്ടിലേക്ക് മടങ്ങുന്നവര്‍ക്കൊപ്പം വീടുവരെ ഈ ഏഴുപേരും വരുന്നതായും അതുകൊണ്ട് ക്ഷേത്രത്തില്‍ പോയാല്‍ തിരിച്ച് നേരെ വീട്ടിലേക്ക് വരണമെന്ന്        കാരണവന്മാര്‍ പറഞ്ഞുവച്ചിട്ടു          ളളത് ഈ സപ്ത ചിരഞ്ജീവികള്‍ക്ക് പ്രത്യേക ഗായത്രി     മന്ത്രങ്ങളും പറയപ്പെട്ടിട്ടുണ്ട്.

ഹനുമാന്‍


വാനര തലവനായ കേസരിയുടെയും അഞ്ജനയുടെയും പുത്രനായ ഹനുമാന്‍ ഭക്തിപാരമ്യതയുടെ ഉത്തമ ഉദാഹരണമായി വിളങ്ങിയ ബ്രഹ്മചാരിയാണ്. ഹനുമാനെ ശിവന്‍റെ അവതാരമെന്നും കരുതപ്പെടുന്നു. വായുപുത്രന്‍, ആഞ്ജനേയന്‍, മാരുതി, എന്നിങ്ങനെപല പേരുകള്‍  ഹനുമാനുണ്ട്. സൂര്യനില്‍ നിന്നും പല കലകളും അഭ്യസിച്ച ശിഷ്യനാണ് ഹനുമാന്‍. രാമായണത്തില്‍ സുന്ദരകാണ്ഡത്തിലെ  നായകന്‍. വൈഷ്ണവ വിഷ്ണു ക്ഷേത്രങ്ങളില്‍ ഹനുമാന് പ്രത്യേക സന്നിധികളുണ്ട്. ഹനുമാന് ചിരഞ്ജീവി പട്ടവും അഷ്ട മഹാ സിദ്ധിയും സീതാദേവി നല്‍കിയതായി പുരാണങ്ങള്‍ പറയുന്നു.
പരിശുദ്ധമായ മനസോടെയും തീവ്രഭക്തിയോടെയും ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ ശക്തിയുളള മികച്ച വീരന്മാരായി വിളങ്ങുന്നവരെല്ലാം ഹനുമാന്‍റെ അംശമായി കരുതപ്പെടുന്നു. 


ഹനുമാന്‍ ഗായത്രി
 

ഓം വായുപുത്രായ വിദ്മഹേ
രാമ ഭക്തായ ധീമഹേ
തനോ ഹനുമാന്‍ പ്രചോദയാത് 

 
അശ്വത്ഥാമന്‍


മഹാഭരതത്തില്‍ പാണ്ഡവരുടേയും കൗരവരുടേയും ഗുരുവായി വിളങ്ങിയ ദ്രോണാചാര്യര്‍ക്കും കൃപന്‍റെ സഹോദരി കൃപിയ്ക്കും മകനായി പിറന്നവനാണ് അശ്വത്ഥാമന്‍. ദൈവാംശത്തോടെ ജനിച്ച അശ്വത്ഥാമന്‍ ജനിക്കുമ്പോള്‍ തന്നെ ഉച്ചൈഃശ്രവസ് എന്ന ദേവലോകത്തെ കുതിരയെപ്പോലെ ശബ്ദമുണ്ടാക്കിയതിനാല്‍ 'അശ്വത്ഥാമന്‍' എന്ന പേരുണ്ടായി. നെറ്റിയില്‍ മണിയുമായിട്ടായിരുന്നു ജനിച്ചത്. കുരുക്ഷേത്രയുദ്ധത്തില്‍ കൗരവ പക്ഷത്തുനിന്ന് യുദ്ധം ചെയ്ത് മരിക്കാതിരുന്നവരില്‍ അശ്വത്ഥാമനും ഒരാളാണ്. യുദ്ധത്തിന്‍റെ അവസാനം പാണ്ഡവരെ കൊന്ന് കൃഷ്ണന്‍റെ ശാപം നേടി. ഏതൊരു മനുഷ്യന്‍ മന്ത്രബലത്തി ശ്രോഷ്ഠനായി വിളങ്ങുന്നുവോ അയാള്‍ അശ്വത്ഥാമന്‍റെ    അംശമാണെന്ന് കരുതപ്പെടുന്നു. 


അശ്വത്ഥാമന്‍റെ ഗായത്രി
 

"ഓം സ്ഥിരാഭൂഷ്മന്തായ 
വിദ്മഹേ ദ്രോണ പുത്രായ ദീമഹി

 തനോ അശ്വത്ഥാമ പ്രചോദയാത്'چ

കൃപാചാര്യാര്‍


ശാരദ്വാനര്‍ക്കും ജനപതിക്കും മകനായി പിറന്ന കൃപാചാര്യാര്‍ ഹസ്തിനാപുര ചക്രവര്‍ത്തി   ശന്തനുവിന്‍റെ വളര്‍ത്തു പുത്രനായിരുന്നു. ദ്രോണാചാര്യന്‍റെ പത്നിയും അശ്വത്ഥാമന്‍റെ അമ്മയുമായ കൃപി സഹോദരിയാണ് . കുരുവംശത്തിന് വില്ല് തൊടുക്കുവാന്‍ അഭ്യസിപ്പിച്ച പരിശീലകനും രാജ ഗുരുവുമായിരുന്നു കൃപാചാര്യര്‍ കുരുക്ഷേത്ര യുദ്ധത്തില്‍ ദുര്യോധനന്‍റെ കൗരവസേനയില്‍ മരിക്കാതിരുന്ന ഇരുവരില്‍ കൃപാചാര്യനും ഒരാളായിരുന്നു.  അര്‍ജ്ജുനന്‍റെ ചെറുമകനും അഭിമന്യുവിന്‍റെ മകനുമായപരിക്ഷിത് രാജാവിനു ഗുരുവായി വിളങ്ങി. ആരൊരാള്‍ ഭീരുത്വം കൂടാതെ നേരായ മാര്‍ഗ്ഗത്തിലൂടെ പോരാടുന്നുവോ അവരൊക്കെ കൃപന്‍റെ അംശമായി കരുതപ്പെടുന്നു.  


കൃപാചാര്യരുടെ ഗായത്രി
 

"ഓം ധനുര്‍ വിദ്യായ വിദ്മഹേ        
രാജ ധര്‍മ്മായ ധീമഹി തനോ 
കൃപാചാര്യായ പ്രചോദയ'چ

മഹാബലി


വിഷ്ണുഭക്തനായ പ്രഹ്ലാദന്‍റെ ചെറുമകനും വീരസേനന്‍റെ മകനുമാണ് മഹാബലി ചക്രവര്‍ത്തി. അസുരകുല ജാതനെങ്കിലും മികച്ച വിഷ്ണു ഭക്തന്‍. ലോകത്തെ ഒന്നടങ്കം വെല്ലാനായി യാഗം നടത്തിയ മഹാബലിയുടെ ചെയ്തി കണ്ട് ദേവന്മാരെല്ലാം ഭയചകിതരായി. ദേവന്മാരെ കാക്കാന്‍ തീരുമാനിച്ച ആപല്‍ബാന്ധവനായ വിഷ്ണു ഭഗവാന്‍ വാമന അവതാരമെടുത്ത് മഹാബലി മുമ്പാകെ എത്തി തനിക്ക് മൂന്നടി നിലം വേണമെന്ന് ആവശ്യപ്പെട്ടു. അപ്രകാരം തന്നെയാവട്ടെ എന്ന് മഹാബലി സമ്മതിച്ചു. പക്ഷേ കുളളനായിരുന്ന മഹാവിഷ്ണു വിശ്വരൂപമെടുത്ത് ത്രിവിക്രമനായി വളര്‍ന്ന് വിണ്ണും മണ്ണും മുട്ടിനിന്നു. തന്‍റെ ഒരടി കൊണ്ട് ആകാശത്തേയും മറ്റൊരടി കൊണ്ട്   ഭൂലോകത്തേയും അളന്നു. മൂന്നാമത്തെ അടി താന്‍ എവിടെ വയ്ക്കണം എന്ന് മഹാബലിയോട് ചോദിക്കവേ, അദ്ദേഹം കുനിഞ്ഞ് തന്‍റെ ശിരസ് കാട്ടികൊടുത്തു കൊണ്ട് മൂന്നാമത്തെ അടി തന്‍റെ ശിരസ്സില്‍ വെച്ചുകൊളളുവാന്‍ പറഞ്ഞു. വിഷ്ണു അപ്രകാരം തന്നെ മഹാബലിയുടെ ശിരസില്‍ പാദമൂന്നി അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി. കൂടാതെ പാതാളലോകത്തിന്‍റെ ചക്രവര്‍ത്തിയായും ചിരഞ്ജീവി യായും വാഴാന്‍ വരം നല്‍കി അനുഗ്രഹിച്ചു.  ഏതൊരു ഭരണാധികാരി നീതി,ധര്‍മ്മം എന്നിവ പാലിച്ച് ഭരണം നടത്തി  നാടിനേയും ജനങ്ങളെയും    സംരക്ഷിക്കുന്നുവോ അയാളെ മഹാബലിയുടെ അംശമായി കരുതപ്പെടുന്നു.


മഹാബലിയുടെ ഗായത്രി 
 

ഓം മഹാ പുരുഷായ വിദ്മഹേ
യശോദനായ ധീമഹി തനോ 
മഹാഹലി പ്രചോദയാത് 

പരശുരാമന്‍


ജമദഗ്നി മഹര്‍ഷിക്കും രേണുകാ ദേവിക്കും മകനായി ജനിച്ച പരശുരാമനെമഹാവിഷ്ണുവിന്‍റെ ആറാമത്തെ അവതാരമായി കരുതപ്പെടുന്നു.      തപസനുഷ്ഠിച്ച് പരശു എന്ന മഴു ശിവനില്‍ നിന്നും നേടി. പിതാവിന്‍റെ വാക്കിനേക്കാള്‍/ഉപദേശത്തേക്കാള്‍ വലിയ  മന്ത്രമില്ല എന്നത് ലോകത്തിനു മനസിലാക്കി കൊടുക്കുവാന്‍ സ്വന്തം മാതാവിനെകൊന്ന്, പിന്നീട് പിതാവില്‍ നിന്നും വരം നേടി അമ്മയ്ക്ക് ജീവന്‍ വീണ്ടെടുത്തു നല്‍കി. രാമായണം മഹാഭാരതം എന്നീ രണ്ടു ഇതിഹാസങ്ങളിലുമുളള കഥാ പുരുഷന്മാരില്‍ പരശുരാമനും  ഒരാളാണ്. കര്‍ണന്‍ നുണ പറഞ്ഞ് തന്‍റെയടുത്ത് ശിഷ്യനായി ചേര്‍ന്നു എന്നതിനാല്‍ അവന് ശാപം നല്‍കി. 


പരശുരാമന്‍റെ ഗായത്രി...
 

ഓം ശിവാനുഗ്രഹായ വിദ്മഹേ
ക്ഷത്രിയ നിഷീതനായ ധീമഹി
 തനോ പരശു രാമ പ്രചോദയാത് څ

വ്യാസമഹര്‍ഷി


കൃഷ്ണ ദ്വൈപാനയന്‍ എന്നതാണ് വ്യാസന്‍റെ യഥാര്‍ത്ഥപേര്. പരാശര മഹര്‍ഷിക്കും സത്യവതി എന്ന മുക്കുവ സ്ത്രീയില്‍ മകനായി പിറന്നു. സൃഷ്ടിയുടെ ദൈവമായ ബ്രഹ്മാവിന്‍റെ ആജ്ഞ യനുസരിച്ച് വേദങ്ങളെ     ക്രോഢീകരിച്ച് മാനവരാശിക്കു നല്‍കിയത് വ്യാസനാണ്. അതുകൊണ്ട് വേദവ്യാസനെന്നും   അറിയപ്പെടുന്നു. മഹാഭാരതം എന്ന മഹാ ഇതിഹാസത്തിന്‍റെ രചയിതാവായ വ്യാസന്‍ അതില്‍ തന്നെയും ഒരു കഥാപാത്രമാക്കി. തന്‍റെ മാതാവിന്‍റെ ആജ്ഞ പ്രകാരം കുരുവംശം തഴച്ചുവളരാന്‍ കാരണഭൂതനായി  വിളങ്ങി. കുരുക്ഷേത്ര യുദ്ധത്തെ തന്‍റെ ജ്ഞാനദൃഷ്ടികൊണ്ട് കണ്ട് അത് ധൃതരാഷ്ട്രര്‍ക്ക് സഞ്ജയനിലൂടെ വിവരിച്ചു നല്‍കാന്‍ അനുഗ്രഹമേകി. വ്യാസന്‍ കലിയുഗം അവസാനിക്കുന്നതുവരെ ജീവിക്കുന്നതായി പുരാണങ്ങള്‍ പറയുന്നു.പതിനെട്ടു പുരാണങ്ങള്‍ വ്യാസന്‍ രചിച്ചതായി പറയപ്പെടുന്നു. സംസ്കൃത പണ്ഡിത്യം ആരൊരാളില്‍ സമൃദ്ധ മായിട്ടുണ്ടോ, ആരൊരാള്‍   ശ്രീരാമന്‍, ശ്രീകൃഷ്ണന്‍, ശിവന്‍ എന്നിവരെ സ്തുതിക്കുന്നുവോ അവരെല്ലാം വ്യാസന്‍റെ അംശമായി കരുതപ്പെടുന്നു.


വ്യാസന്‍റെ ഗായത്രി...   


      'ഓം സര്‍വ്വ ശാസ്ത്രായ വിദ്മഹേ
        മുനിശ്രോഷ്ഠായധീമഹി.      
തനോ വ്യാസ പ്രചോദയാത് څ

വിഭീഷണന്‍ 


രാമായണ കഥയില്‍ രാവണന്‍റെ സഹോദരനാണ്   വിഭീഷണന്‍. രാവണനോട് പല കുറി സീതാദേവിയെ വിട്ടയക്കാന്‍ ആവശ്യപ്പെട്ട് അന്യായത്തിന്‍റെ പാത വെടിയാന്‍ വിഭീഷണന്‍ നിര്‍ദ്ദേശിച്ചു. അതു ചെവികൊളളാതെ ഹീനമാര്‍ഗ്ഗത്തിലൂടെ സഞ്ചരിച്ചതിനാല്‍ വിഭീഷണന്‍ ശ്രീരാമന്‍റെ അടുത്ത് അഭയം പ്രാപിച്ചു. രാവണവധത്തിനു ശേഷം വിഭീഷണന്‍ ലങ്കാപതി യായി കിരീടധാരണം നടത്തി. ധര്‍മ്മപുത്രന്‍ നടത്തുന്ന രാജസൂയ യാഗത്തിന് തെക്കന്‍ദിശ ലക്ഷ്യമാക്കി പടയെടുത്ത   സഹാദേവന്‍ വിഭീഷണന് ദൂത് അയച്ചു. പൂര്‍വ്വ ജന്മത്തില്‍ തന്നെ അനുഗ്രഹിച്ച ശ്രീരാമന്‍ തന്നെയാണ് ഇപ്പോള്‍ കൃഷ്ണനായി അവതരിച്ചിരിക്കുന്നതെന്നറിഞ്ഞ വിഭീഷണന്‍ സഹാദേവന് അര്‍ഹമായ ആദരവ് നല്‍കി.   രാജസൂയ യാഗം ഭംഗിയായി നടത്തുവാന്‍ കാരണഭൂതനായി. ആരൊരാള്‍ രാമഭക്തനായും, നീതിമാനായും, ശാന്തസ്വഭാവമുളളവനായും ജീവിക്കുന്നുവോ അവരെല്ലാം വിഭീഷണന്‍റെ അംശമായി കരുതപ്പെടുന്നു.


വിഭീഷണന്‍റെ ഗായത്രി...
 

"ഓം രാമ ഭക്തായ വിദ്മഹേ
സര്‍വ്വാശ്രായായ ധീമഹി     

തനോ വിഭീഷണ പ്രചോദയാത്.'چ

    സി. കെ. അജയ് കുമാര്‍        

  

Photo Courtesy - Google