കുടുംബത്തില്‍ സര്‍പ്പദോഷമുണ്ടോ...

കുടുംബത്തില്‍ സര്‍പ്പദോഷം ബാധിച്ചോ

HIGHLIGHTS

എല്ലാ കുടുംബവും ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഒന്നാണ് സര്‍പ്പാരാധന. പണ്ട് സര്‍പ്പക്കാവില്‍ വിളക്കുവയ്ക്കുന്ന രീതി കേരളമാകെ ഹിന്ദുഭവനങ്ങളില്‍ ഉണ്ടായിരുന്നു. കാലത്തിന്‍റെ ഗതി മാറിയതോടെ ആരാധനയിലും താല്‍പ്പര്യമില്ലാത്ത അവസ്ഥ വന്നു. ഇതാണ് നമ്മുടെ കഷ്ടതകള്‍ക്ക് ഒരു പ്രധാന കാരണം.  സര്‍പ്പങ്ങള്‍ കോപിച്ചാലും ശപിച്ചാലും കുടുംബത്തിന്‍റെ സന്തതി പരമ്പരകള്‍ അതിന്‍റെ വിഷമതകള്‍ നേരിടേണ്ടി വരും. ഇന്ന് നാം ചെയ്യുന്ന സര്‍പ്പാരാധനയുടെ ഫലം നമ്മുടെ സന്തതി പരമ്പരയ്ക്ക് വലിയ കഷ്ടതകള്‍ വരാതെയിരിക്കാന്‍ സഹായിക്കും. സര്‍പ്പദോഷങ്ങളെ നിരന്തരമായ സര്‍പ്പാരാധനകൊണ്ട് മാറ്റിയെടുക്കുമ്പോള്‍ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും അതിന്‍റെ ഗുണഫലം ലഭിക്കും.

 

നാം നിത്യജീവിതത്തില്‍ പല തരത്തിലുള്ള വിഷമതകള്‍, കാര്യതടസ്സങ്ങള്‍, സ്വസ്ഥതയില്ലായ്മയൊക്കെ നേരിടുന്നു. എല്ലാ കാര്യവും ഒരു തടസ്സവുമില്ലാതെ നടക്കാനും കടബാധ്യതകള്‍ വരാതിരിക്കാനും കുടുംബത്തിനും സന്തതിപരമ്പരകള്‍ക്കും വിഷമതകള്‍ ഉണ്ടാകാത്ത ജീവിതം ലഭിക്കാനുമാണ് നാം ആഗ്രഹിക്കുന്നത്. ഈശ്വരവിശ്വാസവും പ്രാര്‍ത്ഥനയും കൊണ്ട് നാം പ്രതീക്ഷകളോടെ മുന്നോട്ടുപോകുന്നു. ഇവിടെ വളരെ പ്രധാനപ്പെട്ട ഒരു കാര്യം നാം പലപ്പോഴും ശ്രദ്ധിക്കാറില്ല. സര്‍പ്പദോഷം. അത് കുടുംബത്തെ ബാധിച്ചിട്ടുണ്ടോ? ഒരു കുടുംബകാര്യത്തിനായി ജ്യോതിഷിയെക്കാണുമ്പോഴാവും സര്‍പ്പദോഷം കുടുംബത്തിനെ ബാധിച്ചുനില്‍ക്കുന്ന വിവരം അറിയുന്നത്. പിന്നെ സര്‍പ്പദോഷമൊഴിയാന്‍ പരിഹാര പൂജയും, നാഗത്തറയില്‍ നൂറും പാലും കൊടുത്തും, പാല്‍പ്പായസവും നടത്തി സര്‍പ്പപ്രീതിക്കായി പ്രാര്‍ത്ഥിക്കുന്നു. 

എല്ലാ കുടുംബവും ഏറ്റവും പ്രാധാന്യം നല്‍കേണ്ട ഒന്നാണ് സര്‍പ്പാരാധന. പണ്ട് സര്‍പ്പക്കാവില്‍ വിളക്കുവയ്ക്കുന്ന രീതി കേരളമാകെ ഹിന്ദുഭവനങ്ങളില്‍ ഉണ്ടായിരുന്നു. കാലത്തിന്‍റെ ഗതി മാറിയതോടെ ആരാധനയിലും താല്‍പ്പര്യമില്ലാത്ത അവസ്ഥ വന്നു. ഇതാണ് നമ്മുടെ കഷ്ടതകള്‍ക്ക് ഒരു പ്രധാന കാരണം.  സര്‍പ്പങ്ങള്‍ കോപിച്ചാലും ശപിച്ചാലും കുടുംബത്തിന്‍റെ സന്തതി പരമ്പരകള്‍ അതിന്‍റെ വിഷമതകള്‍ നേരിടേണ്ടി വരും. ഇന്ന് നാം ചെയ്യുന്ന സര്‍പ്പാരാധനയുടെ ഫലം നമ്മുടെ സന്തതി പരമ്പരയ്ക്ക് വലിയ കഷ്ടതകള്‍ വരാതെയിരിക്കാന്‍ സഹായിക്കും. സര്‍പ്പദോഷങ്ങളെ നിരന്തരമായ സര്‍പ്പാരാധനകൊണ്ട് മാറ്റിയെടുക്കുമ്പോള്‍ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും അതിന്‍റെ ഗുണഫലം ലഭിക്കും.

പുരാതനകാലത്ത് ഹിന്ദു ഭവനങ്ങളില്‍ ഒരു കോണില്‍ നാഗത്തറകളില്‍ നിത്യവും സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുന്ന ആരാധനാസംസ്കൃതി നിലനിന്നിരുന്നുവെങ്കിലും അവ കാലത്തിന്‍റെ മാറ്റങ്ങളില്‍പ്പെട്ട് തീരെ ഇല്ലാതായിക്കഴിഞ്ഞു. നാഗാരാധനയുടെ മഹിത സങ്കല്‍പ്പം നിലനിര്‍ത്തുവാനും സര്‍പ്പപ്രീതി ഓരോ മാനവരിലും പകര്‍ന്നുനല്‍കാനും ലക്ഷ്യമിട്ടാണ് തിരുവനന്തപുരം ജില്ലയിലെ  പള്ളിപ്പുറത്തുകാവ് നിത്യപൂജാദികളോടെ പരിപാലിക്കുന്നത്. 

സര്‍പ്പദേവതകള്‍ അത്ഭുതകരമായ അനുഗ്രഹം നല്‍കുന്ന തെക്കന്‍ കേരളത്തിലെ ഒരു പ്രധാന സര്‍പ്പക്കാവാണ് തിരുവനന്തപുരത്തിനും ആറ്റിങ്ങലിനും ഇടയ്ക്ക് നാഷണല്‍ ഹൈവേയ്ക്ക് സമീപമായി പള്ളിപ്പുറം എന്ന സ്ഥലത്തുള്ള പുരാതനമായ ശ്രീ നാഗരാജ നാഗയക്ഷിയമ്മ ക്ഷേത്രം. ഈ കാവിനുള്ളില്‍ കൃഷ്ണശിലയില്‍ പണിത ശ്രീകോവിലിനകത്താണ് നാഗവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രധാന വിഗ്രഹം നാഗയക്ഷിയമ്മയാണ്. ഒപ്പം നാഗരാജാവായ വാസുകി ദേവനും. ഇവ രണ്ട് വിഗ്രഹങ്ങളാണ്. ശ്രീകോവിലിനകത്ത് പുറത്ത് മൂന്ന് നാഗദേവതകള്‍ വേറെയുമുണ്ട്. മറ്റ് ദേവവിഗ്രഹങ്ങള്‍ ഇവിടെയില്ല. പൂര്‍ണ്ണമായും സര്‍പ്പാരാധനയ്ക്ക് ശ്രേഷ്ഠമായ കാവും ക്ഷേത്രവുമാണിത്. 

പണ്ടുകാലത്ത് പള്ളിപ്പുറത്തെ വലിയ കുടുംബമായ മങ്ങാട്ട് കുടുംബക്കാര്‍ ആരാധിച്ചുപോന്ന സര്‍പ്പദേവതകളെയാണ് പള്ളിപ്പുറത്ത് കാവില്‍ കുടിയിരുത്തിയത്.
കുടുംബപരിസരങ്ങളില്‍ ധാരാളം മണ്‍പുറ്റുകള്‍ രൂപപ്പെടുകയും കുടുംബത്തിലുള്ളവരെ ഭയപ്പെടുത്തുന്ന പലവിധ സര്‍പ്പങ്ങളെ കാണുകയും ചെയ്യുക പതിവായി. നാഗാരാധന ശ്രദ്ധയോടെ നടത്താത്തതാവാം നിരന്തരമായ സര്‍പ്പസാന്നിധ്യം കൊണ്ട് തങ്ങളുടെ ശക്തി വെളിവാക്കിയത്. മങ്ങാട്ടു കുടുംബത്തിലെ വടക്കതില്‍, തെക്കതില്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടി സര്‍പ്പസാന്നിധ്യം കൊണ്ടുള്ള സര്‍പ്പഭയമൊഴിയാന്‍ മാര്‍ഗ്ഗം ആരാഞ്ഞു. സര്‍പ്പാരാധനയുടെ മഹിത സ്ഥാനവും സര്‍പ്പദോഷ പരിഹാരസ്ഥാനവുമായ തൃശൂര്‍ വടമയിലുള്ള പാമ്പുംമേക്കാട്ട് മനയിലെത്തി കാര്യങ്ങള്‍ അറിയിച്ചു.

മനയിലെ താന്ത്രിക ശ്രേഷ്ഠന്മാരുടെ നിര്‍ദ്ദേശപ്രകാരം മങ്ങാട്ടുകുടുംബത്തില്‍ വച്ച് ജ്യോതിഷ പ്രശ്നചിന്ത നടത്തി, യഥാവിധി പൂജകള്‍ നല്‍കി നാഗാരാധന പിഴവില്ലാതെ നടത്തുവാനും അനുയോജ്യമായ ഒരു കാവില്‍ കുടുംബത്തില്‍ ആരാധിക്കുന്ന നാഗവിഗ്രഹങ്ങള്‍ മാറ്റി പ്രതിഷ്ഠിക്കാനും ജ്യോതിഷവിധിയുണ്ടായി. തുടര്‍ന്ന് പാമ്പുംമേക്കാട്ട് മനയിലെ തന്ത്രിമാര്‍ എത്തി യഥാവിധി പൂജാവിധികള്‍ ചെയ്ത് വാദ്യമോളങ്ങളോടെ തീവെട്ടി വെളിച്ചത്തില്‍ നാഗവിഗ്രഹം ഇന്നുകാണുന്ന കാവിലേയ്ക്ക് നാഗശക്തി ആവാഹിച്ച് ക്ഷേത്രം കെട്ടി വിഗ്രഹപ്രതിഷ്ഠ നടത്തി എന്നാണ് ഐതിഹ്യം. 

അത്യുഗ്രമായ അനുഗ്രഹ ശക്തിയുള്ള നാഗദേവതകള്‍ നാഗയക്ഷിയമ്മയും നാഗരാജാവ് വാസുകിയുമാണ്. സര്‍പ്പരാജ സ്ഥാനമുള്ളതിനാല്‍ ക്ഷേത്രം കെട്ടി പ്രതിഷ്ഠിക്കണമെന്ന് ദേവപ്രശ്നചിന്തയില്‍ തെളിഞ്ഞതിനാലാണ് കാവിനുള്ളില്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയത്. തൃശൂര്‍ ജില്ലയിലെ പാമ്പും മേക്കാട്ട്  മനയ്ലെ കാരണവര്‍ ബ്രഹ്മശ്രീ പി.എസ്. ശ്രീധരന്‍ നമ്പൂതിരിയാണ് തന്ത്രി.  ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീമാന്‍ ഹരിനാരായണന്‍ പോറ്റിയാണ് മേല്‍ശാന്തി. 

തിരുവനന്തപുരത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേയ്ക്ക് എന്‍.എച്ച്. റോഡിലൂടെ ഏതാണ്ട് 21 കിലോമീറ്റര്‍ സഞ്ചരിക്കുമ്പോള്‍ കണിയാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോ കാണാം. വീണ്ടും അര കി.മീ മുന്നോട്ടുപോകുമ്പോള്‍ ഇടതുവശത്താണ് ക്ഷേത്രം. സര്‍പ്പാരാധനയുടെ ഭാഗമായി ധാരാളം ദേശങ്ങളില്‍ നിന്നും തമിഴ്നാട്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമൊക്കെ വിശ്വാസപൂര്‍വ്വം ധാരാളം ഭക്തര്‍ ഈ ക്ഷേത്രത്തിലെത്തി പാല്‍പ്പായസ പൊങ്കാലയര്‍പ്പിച്ചും ചരട് ജപിച്ചു വാങ്ങിയും മടങ്ങുന്നു. പല ദേശങ്ങളില്‍ നിന്ന് ഈ നാഗസന്നിധിയുടെ സവിശേഷമായ ശക്തിയറിഞ്ഞ് ഭക്തര്‍ എത്തുന്നു.

ആദ്യം നെയ് വിളക്ക് ക്ഷേത്രത്തില്‍ നിന്നെടുത്ത് കത്തിച്ച് മൂന്ന് പ്രദക്ഷിണം നടത്തി നടയ്ക്ക് വച്ച്  പ്രാര്‍ത്ഥിgക്കുന്നു. നാഗയക്ഷിയമ്മയും നാഗരാജാവായ വാസുകിയും ഭക്തര്‍ക്ക് മഹിതമായ ദര്‍ശനമാണ് നല്‍കുന്നത്. പ്രാര്‍ത്ഥിച്ചുമടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ അത്ഭുതകരമായ രീതിയില്‍ സര്‍പ്പങ്ങളുടെ അനുഗ്രഹം കൊണ്ട് കാര്യതടസ്സം, മംഗല്യതടസ്സം, കുടുംബ വിഷയങ്ങള്‍, ഭൂമി സംബന്ധമായ കാര്യങ്ങള്‍,  കച്ചവട അഭിവൃദ്ധി തുടങ്ങി എന്തിനാണോ അനുകൂല ഫലം വേണ്ടത് ആ പ്രാര്‍ത്ഥനകള്‍ നാഗദേവതകള്‍ കേട്ടുവെന്നും വിഷമതകള്‍ക്ക് മാറ്റമുണ്ടെന്നും പിന്നീട് വരുമ്പോള്‍ അവര്‍ പറഞ്ഞറിയുന്നത് ക്ഷേത്രത്തിന്‍റെ ശക്തിയുടെ തെളിവാണ്. 

സര്‍പ്പദോഷം, സര്‍പ്പശാപം എന്നിവ കൊണ്ടും മുന്‍തലമുറയില്‍പ്പെട്ടവരുള്‍പ്പെടെ ആരെങ്കിലും സര്‍പ്പത്തെ തല്ലിക്കൊല്ലുകയോ മണ്‍പുറ്റു തകര്‍ക്കുകയോ സര്‍പ്പങ്ങളെ ചുട്ടു കൊല്ലുകയോ ഒക്കെ ചെയ്കമൂലം വലിയ ദോഷങ്ങള്‍, വിഷമതകള്‍ നിരന്തരം ഉണ്ടാവാമെന്നാണ് പറയപ്പെടുന്നത്. ആ ദോഷങ്ങളെല്ലാം മാറണമെങ്കില്‍ സര്‍പ്പദേവതകളെ പ്രീതിപ്പെടുത്തിയേ പറ്റുകയുള്ളൂ. പാല്‍പ്പായസം, കദളിപ്പഴം, മഞ്ഞള്‍പ്പൊടി, നൂറും പാലും, പാലഭിഷേകം തുടങ്ങി നാഗപ്രീതികരമായ വഴിപാടുകള്‍ നടത്തി സര്‍പ്പാനുഗ്രഹം നേടുകയാണ് പോംവഴി. വളരെ പെട്ടെന്ന് പ്രീതിപ്പെടുന്ന ദേവതകളല്ല സര്‍പ്പദേവതകള്‍. നിരന്തരമയ പ്രാര്‍ത്ഥനയും ആരാധനയും കൊണ്ടുമാത്രമേ നാഗപ്രീതി നേടാനാകൂ. 

സന്താനസൗഭാഗ്യ പൂജ

പള്ളിപ്പുറത്ത് കാവിലെ നാഗയക്ഷിയമ്മയായ ദേവിയും നാഗരാജാവായവാസുകീ ദേവനും ഉന്നതമായ അനുഗ്രഹശക്തി ചൊരിയുന്നതിനാലും നാഗദോഷമകറ്റുന്ന നാഗസന്നിധിയെന്ന നിലയിലും സന്തതിഭാഗ്യം ആഗ്രഹിച്ച് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വളരെ അനുകൂലമായ ഫലം ലഭിക്കുന്നതായി നിരവധി അനുഭവങ്ങള്‍ തെളിയിക്കുന്നു. നാഗദൈവങ്ങള്‍ സന്തതിഭാഗ്യം നല്‍കി അനുഗ്രഹിക്കുന്നവര്‍ പിന്നീട് കൈക്കുഞ്ഞുമായി വന്ന് തുലാഭാരം, ചോറൂണ്, തൊട്ടില്‍ കെട്ട് എന്നിവ നടത്തുന്നത് പല ദിവസങ്ങളിലും കാണാനാകും. നാഗദേവ പ്രാര്‍ത്ഥനയോടെ ആയില്യം, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ദര്‍ശനം നടത്തി, പാല്‍പ്പായസപ്പൊങ്കാലയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സന്തതിസൗഭാഗ്യവും ഭാവികാല ഐശ്വര്യവും ലഭിക്കും. 

മംഗല്യപൂജ

ജാതകവശാല്‍ സര്‍പ്പദോഷം കൊണ്ടും നാഗപ്രീതിയില്ലാത്തതിനാലും പലവിധ കാര്യതടസ്സങ്ങളും  നാം നേരിടാറുണ്ട്. അതില്‍ പ്രധാനമാണ് മംഗല്യതടസ്സം. നാഗദേവതകളുടെ പ്രീതിയും അനുഗ്രഹവും നന്നായി ലഭിച്ചാല്‍ മംഗല്യതടസ്സം മാറിക്കിട്ടും.

ക്ഷേത്രത്തില്‍ വേണ്ട പുഷ്പങ്ങള്‍

ഉതിര്‍പ്പൂവാണെങ്കില്‍ തുളസി, തെറ്റി, താമര എന്നീ പുഷ്പങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. മറ്റുള്ള പൂക്കള്‍ ഒന്നും തന്നെ ഉതിര്‍പ്പൂവിന്‍റെ ആവശ്യത്തിന് എടുക്കുന്നതല്ല.

മാത്രമല്ല, കവര്‍പാല്‍, കവര്‍മഞ്ഞള്‍പ്പൊടി എന്നിവ എടുക്കുന്നതല്ല. ശുദ്ധമായ പശുവിന്‍ പാല്‍, വൃത്തിയാക്കി പൊടിച്ചെടുത്ത മഞ്ഞള്‍പ്പൊടി എന്നിവ മാത്രമേ ഉപയോഗിക്കൂ. ക്ഷേത്ര നിവേദ്യത്തിന് കദളിപ്പഴം മാത്രമേ ഉപയോഗിക്കുകയുള്ളൂ.

അഷ്ടനാഗ പ്രീതിക്ക് എട്ട് മണ്‍കലത്തില്‍ പാല്‍പ്പായസ പൊങ്കാല

അഷ്ടനാഗങ്ങളായ ശ്രേഷ്ഠനാഗം(അനന്തന്‍), വാസുകി, തക്ഷകന്‍, കാര്‍ക്കോടകന്‍, ശംഖപാലകന്‍, ഗുളികന്‍, പത്മന്‍, മഹാപത്മന്‍ എന്നീ നാഗദൈവങ്ങളുടെ പ്രീതി ലഭിക്കുന്നതിനാണ് എട്ട് മണ്‍കലത്തില്‍ പാല്‍പ്പായസ പൊങ്കാലയര്‍പ്പിക്കുന്നത്. ജ്യോതിഷവശാല്‍ കുടുംബത്തില്‍ നാഗദോഷം നിലനില്‍ക്കുന്നവര്‍, സര്‍പ്പഭയം, സര്‍പ്പദോഷം കാരണമുള്ള കാര്യതടസ്സങ്ങള്‍, കുടുംബ വിഷമതകള്‍ ഒക്കെ ഒഴിയുന്നതിനാണ് അഷ്ടനാഗങ്ങളെ പ്രീതിപ്പെടുത്തേണ്ടത്. ഞായര്‍, ആയില്യം ദിവസങ്ങളില അഷ്ടനാഗ പൊങ്കാലയിടുന്നത് ഉത്തമം.

മഞ്ഞള്‍പ്പറ

നിരന്തരമായി നാം നേരിടുന്ന കുടുംബപരമായ പ്രശ്നങ്ങളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും രക്ഷ ലഭിക്കുന്നതിന് നാഗയക്ഷിയമ്മയുടേയും നാഗരാജാവായ വാസുകിയുടേയും ശ്രീലകനടയിലാണ് മഞ്ഞള്‍പ്പറ സമര്‍പ്പിക്കുന്നത്. ഇഷ്ടകാര്യങ്ങള്‍ അനുകൂലമാക്കുന്നതിനും സന്തതിസൗഭാഗ്യത്തിനും, മംഗല്യഭാഗ്യത്തിനും രോഗശാന്തിക്കും വേണ്ടി പ്രാര്‍ത്ഥിച്ച് മഞ്ഞള്‍പ്പറയിടാം. ഇഷ്ടകാര്യ പ്രാര്‍ത്ഥന അനുകൂലമായി വന്ന ശേഷവും മഞ്ഞള്‍പ്പറ സമര്‍പ്പിക്കാം. നാഗദേവ സ്ഥാനത്ത് നാഗപ്രീതിക്കായി നടത്തുന്ന പ്രധാന വഴിപാടാണ് മഞ്ഞള്‍പ്പറ സമര്‍പ്പണം.

ശ്രീഹരിനാരായണന്‍ പോറ്റി,
0471-2757575
തയ്യാറാക്കിയത്:
വേണുമഹാദേവ്

Photo Courtesy - jyothisharathnam