സര്‍പ്പശാപം എന്നാല്‍ എന്ത്? സര്‍പ്പശാപവും സര്‍പ്പദോഷവും ഒന്നാണോ?
ഒരു സര്‍പ്പവും ആരെയും ശപിക്കാറില്ല
പൊതുവായി സാധാരണജനങ്ങളെ കബളിപ്പിച്ച് ധനം തട്ടിയെടുക്കാനുള്ള മാര്‍ഗ്ഗമായി സര്‍പ്പശാപത്തെ മാറ്റിക്കഴിഞ്ഞു. മുറിവൈദ്യന്‍ ആളെക്കൊല്ലും എന്നുപറയുന്നതുപോലെ അല്‍പ്പജ്ഞാനികളായ ചിലര്‍ ജ്യോതിഷം എന്ന ബൃഹത്തായ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരെ പറഞ്ഞ് ഭയപ്പെടുത്തുന്നു.
പൂര്‍വ്വികരാല്‍ അവരുടെ താമസസൗകര്യത്തിനുവേണ്ടി സര്പ്പസങ്കേതങ്ങള് വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി എടുക്കുന്നു. ഇത് പ്രശ്നചിന്തയില്‍ അഞ്ചാം ഭാവം കൊണ്ടും വ്യാഴത്തിന്റെയും ചൊവ്വയുടെയും യോഗം കൊണ്ടും ആണ്. പന്ത്രണ്ട് ഭാവങ്ങളില്‍ രാഹുവുമായുള്ള ബന്ധം കൊണ്ടും സര്‍പ്പദോഷങ്ങളെ പറയാം. ഇതിന് പ്രശ്നചിന്തയില്‍ തന്നെ ലഘുവായി പരിഹാരവും കാണാം. അല്ലാതെ ഒരു സര്‍പ്പവും ആരെയും ശപിക്കാറില്ല.
Photo Courtesy - Google
