2026 ഓഗസ്റ്റ് 15 ശനി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
ചില നക്ഷത്രക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും പുതിയ അവസരങ്ങളും ലഭിക്കുമ്പോൾ മറ്റുചിലർക്ക് ജാഗ്രത ആവശ്യമായ ദിവസമാണ്. വിവാഹം, ജോലി, ബിസിനസ്, പഠനം, കുടുംബം തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾക്ക് സാധ്യതയുള്ള ദിവസത്തെ നക്ഷത്രഫലം നോക്കാം.
അശ്വതി: വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം പ്രതീക്ഷിക്കാം. ആഗ്രഹിക്കുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ശത്രുക്കൾ മിത്രങ്ങളാകാം. അപ്രതീക്ഷിത ധനലാഭത്തിനും കലാരംഗത്ത് പുതിയ അവസരങ്ങൾക്കും സാധ്യത.
ഭരണി: യാത്രകൾ ഗുണകരമാകും. ശരീരക്ഷീണം മാറും. ഉത്തരവാദിത്തങ്ങൾ വർധിക്കും. സ്വത്തുതർക്കങ്ങൾക്ക് പരിഹാരമുണ്ടാകാം. സാങ്കേതിക മേഖലയിൽ ഉയർച്ചയും സാമ്പത്തിക നേട്ടവും ലഭിക്കും.
കാർത്തിക: അകന്ന ബന്ധുക്കൾ വീണ്ടും ഒന്നിക്കും. പ്രധാന തീരുമാനങ്ങൾ തിടുക്കത്തിൽ എടുക്കരുത്. വീട്ടിൽ മംഗളകർമങ്ങൾ നടക്കും. സന്താനങ്ങളുടെ നേട്ടത്തിൽ അഭിമാനിക്കാം.
രോഹിണി: പഠനത്തിൽ മികച്ച നേട്ടമുണ്ടാകും. പുതിയ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനാകും. കുടുംബജീവിതത്തിൽ സന്തോഷവും സമാധാനവും. കലാരംഗത്ത് പുരസ്കാരത്തിനും പുതിയ അവസരങ്ങൾക്കും സാധ്യത.
മകയിരം: വിനോദങ്ങളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും. ഇഷ്ടപ്പെട്ട ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയം നേടാം. വാഹന ഇടപാടുകളിൽ ലാഭം. വ്യാപാരികൾക്ക് ബിസിനസ് വികസിപ്പിക്കാനാകും.
തിരുവാതിര: വീട് നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. പുതിയ ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന മറുപടി ലഭിക്കും. പുതിയ സൗഹൃദങ്ങൾ ജീവിതത്തിലേക്ക് എത്തും. സുഹൃത്തുക്കളുടെ സഹായവും ലഭിക്കും.
പുണർതം: മാതാവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും. അപ്രതീക്ഷിതമായി നേതൃത്വ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ മികച്ച വിജയം. ആരോഗ്യനില മെച്ചപ്പെടും.
പൂയം: രഹസ്യ ഇടപാടുകളിൽ നിന്ന് വിട്ടുനിൽക്കുക. കുടുംബത്തിൽ അസംതൃപ്തിക്ക് സാധ്യത. സന്താനങ്ങളുമായി അഭിപ്രായവ്യത്യാസമുണ്ടാകാം. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധ നൽകണം.
ആയില്യം: അനാവശ്യ ചിന്തകൾ മാനസിക അസ്വസ്ഥതയ്ക്ക് കാരണമാകും. രാഷ്ട്രീയ രംഗത്തുള്ളവർക്ക് എതിരാളികൾ വർധിക്കും. സ്വകാര്യ കാര്യങ്ങളും രഹസ്യങ്ങളും മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിക്കുക.
മകം: ശരീരക്ഷീണം അനുഭവപ്പെടാം. ഭൂമി ഇടപാടുകൾ മാറ്റിവയ്ക്കുന്നതാണ് നല്ലത്. സുഹൃത്തുക്കളുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യത. കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ വർധിക്കും.
പൂരം: വിദ്യാർഥികൾക്ക് പഠനത്തിൽ തടസ്സങ്ങൾ നേരിടാം. അമിത ജോലിഭാരം മാനസിക-ശാരീരിക ക്ലേശത്തിന് കാരണമാകും. സന്താനങ്ങളുടെ ആവശ്യങ്ങൾക്കായി അധിക ചെലവുണ്ടാകും.
ഉത്രം: മുതിർന്നവരോട് ഇടപെടുമ്പോൾ സൂക്ഷിക്കുക. ചെറിയ നഷ്ടങ്ങൾക്ക് സാധ്യതയുണ്ട്. പണം കടം കൊടുക്കുന്നതിൽ ജാഗ്രത വേണം. വിലപിടിപ്പുള്ള വസ്തുക്കൾ സംരക്ഷിക്കുക. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്താം.
അത്തം: വിനോദങ്ങളിൽ പങ്കെടുക്കും. പ്രണയവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകും. സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം.
ചിത്തിര: നാട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം സഫലമാകും. കലാരംഗത്തുള്ളവർക്ക് നിരവധി അവസരങ്ങൾ ലഭിക്കും. വിദേശ ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് ഇഷ്ടപ്പെട്ട വിഷയം ലഭിക്കാം.
ചോതി: മതപരമായ കാര്യങ്ങളിലേക്കുള്ള താൽപ്പര്യം വർധിക്കും. വീട്ടിൽ മംഗളകർമങ്ങൾക്ക് സാധ്യത. പൊതുപ്രവർത്തകർക്ക് പ്രശസ്തി വർധിക്കും. വൈദ്യശാസ്ത്ര രംഗത്തുള്ളവർക്ക് നേട്ടം.
വിശാഖം: ജോലികളിൽ കൂടുതൽ ശ്രദ്ധ വേണം. ആരോഗ്യപ്രശ്‌നങ്ങൾ മറികടക്കാനാകും. സന്താനങ്ങളുടെ കാര്യത്തിൽ പുരോഗതി. ബന്ധുക്കളുടെ സന്ദർശനത്തിനും ഭൂമി ഇടപാടുകളിൽ ലാഭത്തിനും സാധ്യത.
അനിഴം: പഠനത്തിലെ തടസ്സങ്ങൾ മാറും. വ്യാപാരികൾക്ക് അനുകൂല ദിവസം. സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറയും. എതിർപ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കാനാകും.
തൃക്കേട്ട: ബിസിനസുകാർക്ക് സാമ്പത്തിക നേട്ടം. ധനലാഭത്തിനും സന്തോഷത്തിനും സാധ്യത. പുതിയ പദ്ധതികൾ ആവിഷ്‌കരിക്കും. പുണ്യപ്രവർത്തനങ്ങളിൽ പങ്കെടുക്കും. സഹോദരങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുക.
മൂലം: ഊഹക്കച്ചവടത്തിൽ നിന്ന് നേട്ടമുണ്ടാകാം. നേത്രസംബന്ധമായ അസ്വസ്ഥതകൾ മാറും. ഗൃഹോപകരണങ്ങൾ വാങ്ങും. പുണ്യസ്ഥല സന്ദർശനത്തിന് സാധ്യത. ദാമ്പത്യജീവിതം സന്തോഷകരമാകും.
പൂരാടം: ജോലിയുമായി ബന്ധപ്പെട്ട ദൂരയാത്രകൾ വേണ്ടിവരും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ തടസ്സമുണ്ടാകാം. വിദ്യാർഥികൾ പഠനത്തിൽ അശ്രദ്ധ ഒഴിവാക്കണം.
ഉത്രാടം: അപകീർത്തിക്ക് സാധ്യതയുള്ളതിനാൽ ഇടപാടുകളിൽ ജാഗ്രത വേണം. കോപം നിയന്ത്രിക്കുക. ആരോഗ്യപ്രശ്‌നങ്ങൾ മനഃസമാധാനം കുറയ്ക്കാം. ജീവിതപങ്കാളിയുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യത. ശത്രുക്കളുടെ ശല്യം വർധിക്കും.
തിരുവോണം: ബിസിനസിൽ ധനനഷ്ടത്തിന് സാധ്യത. പൂർവികസ്വത്ത് സംബന്ധിച്ച് തർക്കങ്ങളുണ്ടാകാം. സുഹൃത്തുക്കളോട് ഇടപെടുമ്പോൾ സൂക്ഷിക്കുക. അപ്രതീക്ഷിത നഷ്ടങ്ങൾക്കും ജോലിഭാരം മൂലമുള്ള ബുദ്ധിമുട്ടുകൾക്കും സാധ്യത.
അവിട്ടം: പിതാവിനോ പിതൃസ്ഥാനീയർക്കോ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാം. ശത്രുക്കളുടെ ഉപദ്രവം വർധിക്കും. ലക്ഷ്യങ്ങൾ നേടാൻ കഠിനാധ്വാനം ആവശ്യമാണ്. സർക്കാർ നിയമന ഉത്തരവിനായി കാത്തിരിക്കുന്നവർക്ക് കാലതാമസം നേരിടാം.
ചതയം: വിദേശത്ത് ജോലി ചെയ്യുന്നവർക്ക് പ്രതിസന്ധികൾ നേരിടേണ്ടിവരും. കലാകാരന്മാർക്ക് ആരോപണങ്ങളും വിമർശനങ്ങളും ഉണ്ടാകാം. ശത്രുക്കളുടെ ഉപദ്രവം വർധിക്കും. ജോലി തേടുന്നവർക്ക് പരീക്ഷകളിലും അഭിമുഖങ്ങളിലും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടാം.
പൂരുരുട്ടാതി: രാഷ്ട്രീയ പ്രവർത്തകർക്ക് വിമർശനം വർധിക്കും. ചെറിയ തടസ്സങ്ങൾ നേരിടാം. യാത്രകൾ കൂടും. ശരീരക്ഷീണം അനുഭവപ്പെടും. ശത്രുക്കളുടെ ശല്യം വർധിക്കും. ആഗ്രഹങ്ങൾ സഫലമാകാൻ വൈകും. സ്വത്തുതർക്കങ്ങൾക്കും സാധ്യത.
ഉത്രട്ടാതി: സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിന് സാധ്യത. ആത്മവിശ്വാസക്കുറവ് അവസരങ്ങൾ നഷ്ടപ്പെടുത്താം. കലാരംഗത്തുള്ളവർക്ക് അവസരങ്ങൾ കുറയും. ധനനഷ്ടത്തിന് സാധ്യതയുള്ളതിനാൽ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം.
രേവതി: വാഹന ഇടപാടുകളിൽ സൂക്ഷിക്കുക. ശത്രുക്കളുടെ ഉപദ്രവം വർധിക്കും. കോപം നിയന്ത്രിക്കണം. സങ്കീർണ പ്രശ്‌നങ്ങൾ ഉറക്കമില്ലായ്മയ്ക്ക് കാരണമാകാം. കാർഷിക മേഖലയിലുള്ളവർക്ക് ധനനഷ്ടത്തിന് സാധ്യത. സ്വകാര്യ കാര്യങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കുക.
