2026 ജൂലൈ 11 ശനി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 11 ശനി: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. യാത്രകൾ മുടങ്ങാനോ വൈകാനോ സാധ്യതയുണ്ട്. അഭിമാനത്തിന് മങ്ങലേൽക്കുന്ന സാഹചര്യങ്ങളും മാനസിക സമ്മർദവും ഉണ്ടാകാം. ശത്രുശല്യവും കലഹസാധ്യതയും കാണുന്നു. പരീക്ഷകളിലും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങളിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): നല്ല ദിനമായിരിക്കും. ജോലികളിൽ വിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകൾക്കും സൽക്കാരങ്ങൾക്കും അവസരം ലഭിക്കും. ഉല്ലാസയാത്രകൾക്കും സാധ്യതയുണ്ട്.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാം. അനാവശ്യ ചെലവും അലച്ചിലും വർധിക്കാം. യാത്രകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം ഉണ്ടായേക്കാം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികളിൽ വിജയം, അംഗീകാരം, ആരോഗ്യം എന്നിവ മെച്ചപ്പെടും. സമ്മാനലാഭത്തിനും സ്ഥാനക്കയറ്റത്തിനും സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ മുന്നിലെത്താം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): തൊഴിൽരംഗത്ത് മികച്ച പുരോഗതി പ്രതീക്ഷിക്കാം. മത്സരങ്ങളിൽ വിജയം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്. ജോലി തേടുന്നവർക്ക് നല്ല വാർത്ത ലഭിച്ചേക്കാം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാതിരിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നഷ്ടം, മാനസിക വിഷമം, യാത്രാതടസ്സം, അധിക ചെലവ് എന്നിവ ശ്രദ്ധിക്കണം. പ്രധാന കൂടിക്കാഴ്ചകൾ മാറ്റിവയ്ക്കുന്നത് ഗുണകരമാകും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ തടസ്സങ്ങളും ഇച്ഛാഭംഗവും അനുഭവപ്പെടാം. അപകടസാധ്യത കണക്കിലെടുത്ത് പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രകളിൽ കൂടുതൽ ജാഗ്രത പാലിക്കുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ജോലികളിൽ വിജയം, അംഗീകാരം, ആരോഗ്യനില മെച്ചപ്പെടൽ എന്നിവ പ്രതീക്ഷിക്കാം. ശത്രുശല്യം കുറയുകയും ബിസിനസിൽ നേട്ടം ലഭിക്കുകയും ചെയ്യും. പുതിയ അവസരങ്ങൾ തേടിയെത്താം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വിജയകരമായ ദിനമാണ്. മത്സരങ്ങളിലും പരീക്ഷകളിലും നേട്ടം കൈവരിക്കാൻ കഴിയും. നിയമകാര്യങ്ങളിലും അനുകൂല ഫലം പ്രതീക്ഷിക്കാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിച്ചേക്കാം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യപരാജയം, മാനസിക വിഷമം, ഇച്ഛാഭംഗം എന്നിവ നേരിടേണ്ടിവരാം. ശത്രുശല്യവും ശരീരത്തിന് ചെറിയ പരിക്കുകളും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുക. അനാവശ്യ ചെലവും അടുപ്പമുള്ളവരിൽ നിന്നുള്ള അകൽച്ചയും അനുഭവപ്പെടാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യങ്ങൾ വൈകാനോ തടസ്സപ്പെടാനോ സാധ്യതയുണ്ട്. അഭിപ്രായവ്യത്യാസങ്ങൾ, മാനസിക അസ്വസ്ഥത, ആരോഗ്യപ്രശ്നങ്ങൾ എന്നിവ ശ്രദ്ധിക്കണം. ചില ശ്രമങ്ങൾ ഭാഗികമായി മാത്രമേ വിജയിക്കൂ.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. ജോലികളിൽ വിജയം, അംഗീകാരം, സ്ഥാനലാഭം, യാത്രകളിൽ നേട്ടം എന്നിവ ലഭിക്കും. ആരോഗ്യനില മെച്ചപ്പെടുകയും ഏറെ നാളായുള്ള ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യാം.