ശനിദോഷനിവാരണത്തിനുള്ള ലളിതമായ പരിഹാരങ്ങള്‍...

ശനിദോഷനിവാരണത്തിനുള്ള ലളിതമായ പരിഹാരങ്ങള്‍...

നിത്യവും കാക്കയ്ക്ക് എള്ളുംചോറും നല്‍കുക.

ശനിയാഴ്ചതോറും ശനീശ്വരന് ഇരുമ്പുവിളക്കില്‍ എള്ളെണ്ണദിപം കത്തിച്ചുവച്ച് പ്രാര്‍ത്ഥിക്കുക.

കരിംകൂവളം, നീലശംഖുപുഷ്പങ്ങളാല്‍ ശനീശ്വരന് പുഷ്പാഞ്ജലി നടത്തുക.

വഹ്നിമരത്തിന്‍റെ ഇലകള്‍കൊണ്ട് മാല തെറുത്ത് അത് ശിവന് ചാര്‍ത്തി ശനിയാഴ്ചതോറും പ്രാര്‍ത്ഥിക്കുക.

ശനിയാഴ്ചതോറും എള്ളെണ്ണ തേച്ച് കുളിച്ചാല്‍ ദോഷങ്ങള്‍ കുറയും.

ഹനുമാന് ശനിയാഴ്ചതോറും വട(ഉഴുന്ന്)മാലയോ വെറ്റിലമാലയോ വഴിപാടുനല്‍കി പ്രാര്‍ത്ഥിക്കുക.

ശനിയാഴ്ച മാംസാഹാരങ്ങള്‍ വര്‍ജ്ജിക്കുക.

ഞായറാഴ്ച വൈകിട്ട് രാഹുകാലവേളയില്‍ കാല ഭൈരവനെ തൊഴുത് പ്രാര്‍ത്ഥിക്കുക.
കൃഷ്ണപക്ഷത്തിലെ അഷ്ടമിദിവസം കാലഭൈരവനെ തൊഴുത് പ്രാര്‍ത്ഥിക്കുന്നതും നല്ല ഫലമേകും.

അനാഥആശ്രമങ്ങള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുക.
സാധുവിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം നല്‍കുക.

പശുവിന് അഗത്തിചീര നല്‍കുന്നതും ഗോപൂജ ചെയ്യുന്നതും ഫലമേകും.
ശനിപ്രദോഷ വഴിപാട് നടത്തുന്നതും ഉത്തമം.

അന്നദാനം നടത്തുകയോ, അന്നദാനങ്ങള്‍ക്ക് സഹായം നല്‍കുകയോ ചെയ്യുക.
സിദ്ധന്മാരുടെ പീഠങ്ങള്‍, ജീവസമാധികള്‍ എന്നിവിടങ്ങളില്‍ ചെന്ന് പ്രാര്‍ത്ഥിക്കുക.
വികലാംഗര്‍ക്കും വിധവകള്‍ക്കും സഹായം നല്‍കുക.

വഹ്നി മരത്തെ പ്രദക്ഷിണം വെച്ച് ശനി ഭഗവാനോട് പ്രാര്‍ത്ഥിച്ചാല്‍ ശനിദോഷത്തില്‍ നിന്നും പൂര്‍ണ്ണമുക്തി നേടാനാവുമെന്നാണ് വിശ്വാസം.

പ്രദോഷവേളയില്‍ ശിവന് കൂവളമാല വഴിപാട് നല്‍കി പ്രാര്‍ത്ഥിക്കുക.

ദിവസവും രാമനാമം ജപിച്ചുപ്രാര്‍ത്ഥിച്ചുപോന്നാല്‍ ശനീശ്വരന്‍റെ പിടിയില്‍നിന്നും രക്ഷനേടാം.

ശനിയാഴ്ചവ്രതമനുഷ്ഠിച്ചു മഹാവിഷ്ണുവിനെ ദര്‍ശിച്ച് പ്രാര്‍ത്ഥിച്ചു കാക്കയ്ക്ക് അന്നമിട്ടാലും ശനിദോഷത്തില്‍നിന്നും മുക്തിനേടാം.

ശനിയാഴ്ചതോറും അയ്യപ്പ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുന്നതും ശനിദോഷനിവാരണത്തിന് അത്യുത്തമം.

 

Photo Courtesy - Google