കറുത്ത പക്ഷത്തില്‍ വരുന്ന ശനി പ്രദോഷം
ശനിയാഴ്ച ദിവസം പ്രദോഷം കൂടി വരുമ്പോള്‍ ഏറെ പുണ്യദായകദിനമായിട്ടാണ് കരുതി വരുന്നത്. അന്ന് ശ്രീമഹാദേവനെ ഭക്ത്യാദര വ്രതാനുഷ്ഠാനത്തോടെ ആരാധിക്കുക വഴി ഭഗവല്‍കാരുണ്യം പൂര്‍ണ്ണമായും സിദ്ധിക്കൂ. ശിവസായൂജ്യം പ്രാപിക്കുവാന്‍ കറുത്തപക്ഷത്തിലെ ശനിപ്രദോഷം ഉത്തമമാണ്.
ശനിയാഴ്ച ദിവസം പ്രദോഷം കൂടി വരുമ്പോള്‍ ഏറെ പുണ്യദായകദിനമായിട്ടാണ് കരുതി വരുന്നത്. അന്ന് ശ്രീമഹാദേവനെ ഭക്ത്യാദര വ്രതാനുഷ്ഠാനത്തോടെ ആരാധിക്കുക വഴി ഭഗവല്‍കാരുണ്യം പൂര്‍ണ്ണമായും സിദ്ധിക്കൂ. ഇതിന് തക്ക തെളിവായി ശ്രീചന്ദ്രസേര മഹാരാജാവിന്‍റെ കഥ നമുക്കൊന്നനുസ്മരിക്കാം.
ചന്ദ്രസേന മഹാരാജാവ്
ഉജ്ജയിനിയുടെ ഭരണാധിപനായിരുന്ന ചന്ദ്രസേനന്‍ മഹാകാളനായ ശ്രീപരമേശ്വരന്‍റെ ഉത്തമഭക്തനായിരുന്നു. സത്ഗുണ സമ്പന്നനായ അദ്ദേഹം നല്ലൊരു ദാനധര്‍മ്മിഷ്ഠനും ആയിരുന്നു. ഒരിക്കല്‍ ചന്ദ്രസേനനെ കാണുന്നതിനായി 'മാണിഭദ്രന്‍' എന്നുപേരുള്ള ഒരു ശിവഭക്തന്‍ കൊട്ടാരത്തില്‍ വന്നു. മാണിഭദ്രന്‍ 'ചിന്താമണി'യെന്നൊരു ദിവ്യരക്തം രാജാവിന് സമ്മാനമായി നല്‍കി.
സൂര്യന് തുല്യം പ്രകാശിച്ചുകൊണ്ടിരിക്കുന്ന ചിന്താമണിക്ക് ആവശ്യപ്പെടുന്നതെന്തും പ്രദാനം ചെയ്യുവാനുള്ള ശക്തിയുണ്ട്. തന്നേയുമല്ല ചിന്താമണിയുടെ സ്പര്‍ശമേറ്റാല്‍ പാറക്കല്ലുകള്‍ സ്വര്‍ണ്ണമയമായി ഭവിക്കും! പാഴ്മരങ്ങള്‍ പോലും കല്‍പ്പദ്രുമങ്ങളായിതീരും! ചിന്താമണി കൈവശം വന്നതോടെ ചന്ദ്രസേനന്‍ അന്നന്നാള്‍ അഭിവൃദ്ധി പ്രാപിച്ചു. അഷ്ടൈശ്വര്യങ്ങള്‍ ചന്ദ്രസേനന്‍റെ രാജ്യത്ത് കളിയാടി.
ചന്ദ്രസേന മഹാരാജാവിന്‍റെ ഐശ്വര്യത്തിനെല്ലാം പ്രധാന കാരണം ചിന്താമണിയാണെന്ന് മനസ്സിലാക്കിയ പലരും ആ ദിവ്യരത്നം കൈവശമാക്കാന്‍ പല പ്രകാരത്തില്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. അയല്‍ രാജ്യങ്ങളിലെ രാജാക്കന്മാര്‍ക്ക് ചന്ദ്രസേനനോട് എന്തെന്നില്ലാത്ത അസൂയ ഉളവായി. ആ വിശിഷ്ടരത്നം സ്വന്തമാക്കണമെന്ന ഉദ്ദേശ്യം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. രാജാക്കന്മാര്‍ സംഘടിച്ച് ചന്ദ്രസേനന്‍റെ രാജ്യം ആക്രമിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു.
ചന്ദ്രസേനന്‍ എല്ലാം അറിഞ്ഞിട്ടും അതൊന്നും അറിഞ്ഞതായി ഭാവിച്ചില്ല. ശത്രുക്കള്‍ രാജ്യം വളഞ്ഞു. ചന്ദ്രസേനന്‍ ഒന്നും സംഭവിക്കാത്തപ്പോലെ അന്നും മഹാകാള ക്ഷേത്രത്തില്‍ ചെന്ന് ഭഗവദാരാധനകളില്‍ മുഴുകി.
ആ സമയത്ത് ഒരു ഗോപിക അവളുടെ അഞ്ചുവയസ്സ് പ്രായമുള്ള പുത്രന്‍ ശ്രീകുമാരനേയും കൂട്ടി മഹാകാള ക്ഷേത്രത്തിലെത്തി. ശ്രീചന്ദ്ര സേനമഹാരാജാവിന്‍റെ പൂജാവിധികളെല്ലാം അവര്‍ ഭക്തിപൂര്‍വ്വം ശ്രദ്ധിച്ചു. ഭഗവാനെ തൊഴുത് പ്രസാദവവും വാങ്ങിച്ചശേഷം അമ്മയും മകനും വീട്ടില്‍ തിരിച്ചെത്തി. ഗോപിക പതിവുപോലെ പശുക്കളെ കറന്ന് പാല്‍ വില്‍ക്കുന്നതിനായി പോയി. വീട്ടില്‍ തനിച്ചായ ശ്രീകുമാരന്‍ രാജാവിന്‍റെ ശിവാരാധന ഓര്‍മ്മ വന്നു. അവനും രാജാവിനെപ്പോലെ ഭഗവാനെ പൂജിക്കണമെന്ന് തോന്നി.
ശ്രീകുമാരന്‍റെ ശിവാരാധന
ബാലിശമായ കൗതുകത്തോടെ അവല്‍ ഒരു കല്ല് കൊണ്ടുവന്ന് മണ്ണില്‍ സ്ഥാപിച്ചു. ഒരു പാത്രത്തില്‍ കുറച്ച് ജലവും കൊണ്ടുവന്നു. വീണുകിടക്കുന്ന പൂക്കളും കൊഴിഞ്ഞ ഇലവാരി വെച്ച് എല്ലാം ആ കല്ലിന്‍റെ മുന്‍പില്‍ കൊണ്ടു വന്നുവച്ചു. ചന്ദ്രസേനന്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്ത പോലെ വാടിയ പൂക്കള്‍ ഓരോന്നായി വെള്ളത്തില്‍ മുക്കി ശിവാര്‍ച്ചന ചെയ്തു. മന്ത്ര തന്ത്രങ്ങളറിയാത്ത ആ ബാലന്‍ പൂജ കഴിഞ്ഞ കൃതാര്‍ത്ഥതയോടെ രണ്ട് കണ്ണുകളും ചിമ്മി ധ്യാനനിമഗ്നനെന്നപോലെ ചമ്രം പടിഞ്ഞ് ചുമ്മാതിരുന്നു.
ഗോപിക പാല് വിറ്റ് വീട്ടില്‍ തിരിച്ചെത്തി. മകന്‍ കളിക്കുകയാണ്. വേഗം ഭക്ഷണം പാകം ചെയ്ത് അവള്‍ മകനെ ഭക്ഷണം കഴിക്കാന്‍ വിളിച്ചു. കുഞ്ഞ് വിളി കേള്‍ക്കാത്ത പോലെ ഇരിക്കുന്നതുകണ്ട് വീണ്ടും വീണ്ടും വിളിച്ചു ശ്രീകൂമാരന്‍ അതേ ഇരിപ്പ് തുടരുന്നതുകണ്ട് അമ്മയ്ക്ക് കോപം വന്നു. വിളിച്ചിട്ടും വരാത്ത മകനെ അവള്‍ തല്ലി. അവന്‍റെ പൂജാവിഗ്രഹമെടുത്ത് മകനെവലിച്ചെറിഞ്ഞു. പൂക്കളം പൂഴി നൈവേദ്യവുമെല്ലാം തട്ടിമാറ്റി.
അമ്മ അവനെപ്രഹരിച്ചതെന്നും അവന്‍ അറിഞ്ഞില്ല. തന്‍റെ പൂജാവിഗ്രഹമ ആരോ എടുത്ത് വലിച്ചെറിഞ്ഞിരിക്കുന്നു. പൂക്കളും നൈവേദ്യങ്ങളുമെല്ലാം ചിതറിക്കിടക്കുന്നതുകണ്ട് അവന് സങ്കടം സഹിക്കാനായില്ല. അമ്മയായിരിക്കും ഇതെല്ലാം നാശമാക്കിയത് എന്ന് അവന്‍ കരുതി. ഭഗവാനോട് അമ്മ ചെയ്തത തെറ്റിന് അവന്‍ മാപ്പ് ചോദിച്ചു. ദുഃഖം സഹിക്കാതെ അവന്‍ മണ്ണില്‍ കിടന്ന് ഉരുണ്ടുകരഞ്ഞു. വിശപ്പും ക്ഷീണവും കാരണം അവന്‍ ഒന്നുറങ്ങിപ്പോയി.
ശ്രീ ശിവഭഗവത് കാരുണ്യാതിശയം
മണിനാദം മുഴങ്ങുന്നതുകേട്ട് ആ ബാലന്‍ ഉണര്‍ന്നു. തന്‍റെ മുന്നില്‍ കാണപ്പെട്ട സ്വര്‍ണ്ണ ക്ഷേത്രവും ശിവലിംഗവും പൂജാസാമഗ്രികളുമെല്ലാം കണ്ട് അവന്‍ അത്ഭുതപ്പെട്ടു. അവല്‍ അവന്‍റെ ശരീരത്തിലേക്ക് ഒന്നുനോക്കി. ആഭരണങ്ങള്‍ അണിയിച്ചിരിക്കുന്നു. അരയില്‍ പട്ടുവസ്ത്രവും കണ്ട് ആകെക്കൂടി പരിഭ്രമവും വിസ്മയവുമായി. എല്ലാം അമ്മയെ അറിയിക്കുന്നതിനായി അവന്‍ വീട്ടിനുള്ളിലേയ്ക്ക് ചെന്നു.
അവിടെ കണ്ട കാഴ്ച അവനെ കൂടുതല്‍ അത്ഭുതപ്പെടുത്തി. തന്‍റെ അമ്മ സ്വര്‍ണ്ണക്കട്ടിലില്‍ കിടന്ന് ശാന്തമായി ഉറങ്ങുന്നു. അവര്‍ നിറയെ സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞിരിക്കുന്നു. മിന്നിത്തിളങ്ങുന്ന പട്ടുചേല അമ്മ ഉടുത്തിരിക്കുന്നു. ശ്രീകുമാരന്‍ അമ്മയെ വിളിച്ചുണര്‍ത്തി.
ശ്രീആഞ്ജനേയ സ്വാമിയുടെ പ്രത്യക്ഷദര്‍ശനം
ശിവപുത്രനും, ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ പരമഭക്തനും ദാസനുമായ ശ്രീആഞ്ജനേയന്‍ തിങ്ങി നിറഞ്ഞ ജനങ്ങള്‍ക്കുള്ളില്‍ മുന്‍പാകെ പെട്ടെന്ന് പ്രത്യക്ഷനായി. തന്‍റെ പിതാവായ ശ്രീപരമേശ്വരന്‍റെ ഭക്തവാത്സല്യം ജനങ്ങളെ പറഞ്ഞുമനസ്സിലാക്കണം. ഇതാണ് ലക്ഷ്യം.
അന്ന് ശനിയാഴ്ചയും പ്രദോഷവും കൂടിയ പുണ്യദിനമാണ്. മഹാരാജാവിനെ അനുകരിച്ച് കേവലം ബാലലീലയെന്നപോലെ ബാലന്‍ ഭഗവാനെ സങ്കല്‍പ്പിച്ച് പൂജകള്‍ ചെയ്തു. ഏതായാലും ഉപവാസ വ്രതത്തിന്‍റെയും ആരാധനയുടേയും ഫലം ഇവനില്‍ ഭഗവല്‍ കൃപയ്ക്ക് ഹേതുവായി ഭവിച്ചു. ശിവസായൂജ്യം പ്രാപിക്കുവാന്‍ കറുത്തപക്ഷത്തിലെ ശനിപ്രദോഷം ഉത്തമമാണ്.
