ശിവ ഭഗവാനോട് പറയാനുളളത് നന്തിയോട്

ശിവ ഭഗവാനോട് പറയാനുളളത് നന്തിയോട്

HIGHLIGHTS

ദേവാദി ദേവനായ ശിവ ഭഗവാന്‍റെ വാഹനമാണല്ലൊ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീ കോവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ് നന്തി. ദര്‍ശനത്തിനെത്തുന്ന ശിവഭക്തര്‍ക്ക് മനസ്സില്‍ എന്തു സങ്കടമുണ്ടെങ്കിലും അത് നന്തിയുടെ കാതില്‍ ചൊല്ലാവുന്നതാണ്. ഭഗവാന് ഏറ്റവും പ്രിയപ്പെട്ടവനാണ് നന്തി എന്നതുകൊണ്ട് നന്തിയോട് പറയുന്ന ഏതൊരു കാര്യവും ഭഗവാന് പ്രിയപ്പെട്ടതാണ്. 

ദേവാദി ദേവനായ ശിവ ഭഗവാന്‍റെ വാഹനമാണല്ലൊ നന്തി. ശിവക്ഷേത്രങ്ങളിലൊക്കെയും ശ്രീ കേവിലിനു മുന്നിലായി ഭഗവാനെ നോക്കിക്കിടക്കുന്ന നന്തിയുടെ പ്രതിഷ്ഠ കാണാം. സമ്പത്ത്, ഐശ്വര്യം, സമൃദ്ധി എന്നിവയുടെ പ്രതീകമായ നന്തിയെ നന്ദികേശ്വരന്‍, നന്തി പാര്‍ശ്വരന്‍ എന്നീ പേരുകളില്‍ വിശേഷിപ്പിക്കാറുണ്ട്.

ശരിക്കും ആരാണ് നന്തി?

കേവലം ഒരു വാഹനം എന്ന ബന്ധം മാത്രമണോ മഹാദേവനും നന്തിയും തമ്മിലുളളത്. അല്ല. ശിവഭഗവാന്‍റെ ദക്ഷിണ ഭാഗത്തു നിന്നും ഉടലെടുത്ത കാളയാണ് നന്ദി. എന്നാല്‍ കശ്യപ മഹര്‍ഷിക്ക് കാമദേനുവിലുണ്ടായ പുത്രനായിട്ടാണ് വായു പുരാണത്തില്‍ നന്ദിയെ കുറിച്ച് പറയുന്നത്. ശിലൗദ മഹര്‍ഷിക്ക് ശിവ ഭഗവാന്‍റെ അനുഗ്രഹത്തിലു ണ്ടായ പുത്രനായും ചില പുരാണ ങ്ങള്‍ നന്തിയെ വിശേഷിപ്പിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ശിവഭഗവാന് ഏറ്റവും പ്രധാനപ്പെട്ട ഭൂതഗണ മാണ് നന്തി. അതുകൊണ്ടുതന്നെ ശിവക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ ശിവഭൂതഗണങ്ങളി ല്‍ ഏറ്റവും പ്രധാനിയായ നന്തിയെ കണ്ട് തൊഴുതശേഷം മാത്ര മേ ഭഗവാന് ദര്‍ശനം നടത്താവൂ എന്നാണ് പറയപ്പെടുന്നത്. 

ദര്‍ശനത്തിനെത്തുന്ന ശിവഭക്തര്‍ക്ക് മനസ്സില്‍ എന്തു സങ്കട മുണ്ടെങ്കിലും അത് നന്തിയുടെ കാതില്‍ ചൊല്ലാവുന്ന താണ്. നന്തിയുടെ വായ പാതി അടച്ച് പിടിച്ച് ചെവിയില്‍ മറുകരം ചേര്‍ത്തു പിടിച്ച് കാറ്റ് പോലും കേള്‍ക്കാതെ രഹസ്യമായി പറയുന്ന സങ്കടം വളരെ വേഗത്തില്‍തന്നെ ഭഗവാന്‍റെ സമക്ഷം എത്തുമെന്നാണ് വിശ്വാസം. ഭഗവാന് ഏറ്റവും പ്രിയ പ്പെട്ടവനാണ് നന്തി എന്നതു   കൊണ്ട് നന്തിയോട് പറയുന്ന ഏതൊരു കാര്യവും ഭഗവാന് പ്രിയപ്പെട്ടതാണ്. മാര്‍ക്കണ്ഠേയ മഹര്‍ഷിക്ക്  സ്കന്ദ പുരാണം ഉപദേശിച്ചു കൊടുത്ത ജ്ഞാനിയായും ഒരു കുരങ്ങനാല്‍ രാവണ രാജ്യമായ ലങ്ക കത്തി നശിക്കുമെന്നും ഒരു മനുഷ്യനാല്‍ രാവണന്‍ വധിക്കപ്പെടുമെന്നും ശപിച്ചതും നന്തിയാണ്.
 
മരുത്പുത്രിയായ സുയശയാണ് നന്തിയുടെ പത്നി. ഒരിക്കല്‍ പാര്‍വതി ദേവിക്ക് ഓര്‍മ്മശക്തി നഷ്ടപ്പെട്ടു. ശിവ ഭഗവാനും പാര്‍വതി ദേവിയും നഷ്ടപ്പെട്ട ഓര്‍മ്മശക്തി തിരിച്ചു കിട്ടുവാനായി തപസു ചെയ്തു. സ്വാഭാവികമായും ഭഗവാനോടൊ പ്പം നന്ദിയും ധ്യാനത്തില്‍ പങ്കുചേര്‍ന്നു. ഈ സമയം ധ്യാനനിരതയായിരുന്ന പാര്‍വതി ദേവിയെ ജലന്‍ധരന്‍ എന്ന രാക്ഷസന്‍ തട്ടിക്കൊണ്ടുപോയി. ധ്യാനാവസ്ഥയിലിരുന്ന ഭഗവാന്‍ അതറിഞ്ഞില്ല. ഇതറിഞ്ഞ ദേവന്മാര്‍ ശിവ പാര്‍വതീ പുത്രനായ ഗണപതിയെ വിവരം അറിയിച്ചു .ഭഗവാനെധ്യാനത്തില്‍ നിന്നും ഉണര്‍ത്തിക്കാന്‍ നോക്കി. ഗണപതി ഭഗവാന് പക്ഷേ അതിനു കഴിഞ്ഞില്ല. അനന്തരം ഗണപതി ഭഗവാന്‍ നന്ദിയുടെ ചെവിയില്‍ നടന്ന കാര്യങ്ങള്‍ പറഞ്ഞു. ഉടന്‍തന്നെ അത് ശിവ സമക്ഷം എത്തി. ഭഗവാന്‍ ധ്യാനത്തില്‍ നിന്നും ഉണര്‍ന്നു. പാര്‍വതി ദേവിയെ ജലന്‍ധരനെന്ന രാക്ഷസനില്‍ നിന്നും രക്ഷപ്പെടുത്തി. 

നന്ദിയുടെ കാതില്‍ സങ്കടം ഉണര്‍ത്തിക്കുന്നതിന് പിന്നിലുള്ള ഐതിഹ്യം ഇതാണ്. 
നന്തിക്ക് വലിയ പ്രാധാന്യമുള്ള നിരവധി ക്ഷേത്രങ്ങളുണ്ട്. മൈസൂരിലെ ചാമുണ്ഡി, തമിഴ്നാട്ടിലെ രാമേശ്വരം  ക്ഷേത്രം, ആന്ധ്രാപ്രദേശിലെ ലേപാക്ഷി ക്ഷേത്രം എന്നിവ അവയില്‍ ചിലതുമാത്രം. കേരളത്തിലാകട്ടെ തൃശ്ശൂര്‍ വടക്കുനാഥ ക്ഷേത്രത്തിലാണ് ഏറ്റവും പ്രശസ്തമായ നന്തി പ്രതിഷ്ഠയുള്ളത.് എന്നാല്‍ നന്ദിയുടെ പ്രതീക്ഷയില്ലാത്ത ശിവക്ഷേത്രവുമുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കപാലേശ്വര ക്ഷേത്രമാണ് നന്ദിയുടെ പ്രതിഷ്ഠയില്ലാത്ത രാജ്യത്തെ ഒരേയൊരു ക്ഷേത്രം. 

ഒരിക്കല്‍ ബ്രഹ്മാവും ശിവനും തമ്മില്‍ വലിയ വഴക്കുണ്ടായി. ആരൊക്കെ ഇടപെട്ടിട്ടും അതിനൊരു ശമനമുണ്ടായില്ല. മൂത്തുകൊണ്ടേയിരുന്നു. ഒടുവില്‍ വഴക്കുമൂത്ത് ബ്രഹ്മാവിന്‍റെ അഞ്ചു തലകളില്‍ ഒന്ന് ശിവന്‍ അറുത്തുത്തി മാറ്റി. പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെചെയ്തെങ്കിലും അതില്‍ ശിവന്‍ മനസ്താപം ഉണ്ടായി. ആ പാവത്തില്‍ നിന്നും മുക്തി നേടുവാനായി ശിവഭഗവാന്‍ നാടായ നാട് എല്ലാം അലഞ്ഞു നടന്നു. കപാലേശ്വര ക്ഷേത്രത്തിനു സമീപം ഗോദാവരി നദിയിലെ രാമകുണ്ഡത്തിലു മെത്തി. അവിടെവച്ച് ഭഗവാന്‍ ഒരു പശുക്കിടാവിന്‍റെ വാക്കുകള്‍ കേട്ടു. ഇവിടെ മുങ്ങികുളിച്ചാല്‍ മോക്ഷം കിട്ടും. അതായിരുന്നു ആ പശുക്കിടാവിന്‍റെ വാക്ക്. ഭഗവാന്‍ അപ്രകാരം തന്നെ ചെയ്യുകയും പാവപീഡകളില്‍ നിന്ന് മോചിതന്‍ ആവുകയും ചെയ്തു. തുടര്‍ന്ന് തന്‍റെ ഗുരു സ്ഥാനീയനായ ആ പശുക്കിടാവിനെകണ്ടപ്പോള്‍, ഭഗവാന്‍ അങ്ങ് എന്‍റെ മുന്നിലല്ല ഇരിക്കേണ്ടത്. എന്‍റെ ഗുരുവാണ് എന്നു പറയുകയും ചെയ്തുവത്രേ. ഇവിടെ നന്തിയുടെ പ്രതിഷ്ഠ ഇല്ലാത്ത ചോദ്യത്തിന്‍റെ കാരണം അതാണ്. 

ഇന്ദ്രനന്തി, ബ്രഹ്മ നന്തി, ആത്മനന്തി, ധര്‍മ്മനന്തി എന്നീ പേരുകളിലാണ് ക്ഷേത്രങ്ങളിലെ നന്തി പ്രതിഷ്ഠ അറിയപ്പെടുന്നത.് ഇതില്‍ ഇന്ദ്രനന്തിയുടെ പ്രതിഷ്ഠ ശ്രീകോവിലിലേക്കു നോക്കിയാണിരിക്കുന്നത്. ഭോഗനന്തിയാണിത്. വേദനന്തി എന്ന പേരില്‍ അറിയപ്പെടുന്ന നന്തിയാണ് ബ്രഹ്മ നന്തി. ബ്രഹ്മ നന്തിയെ ഉണ്ടാക്കുന്നത് ചുണ്ണാമ്പു കൊണ്ടാണ്. രാമേശ്വരം ക്ഷേത്രത്തില്‍ ബ്രഹ്മ നന്തിയുടെ പ്രതിഷ്ഠയുണ്ട്. കൊടിമരച്ചുവട്ടില്‍ കാണുന്ന നന്തിയാണ് ആത്മ നന്തി. ആത്മ നന്ദിയെ തൊട്ടു തൊഴുതു വേണം ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍. 

ക്ഷേത്ര മണ്ഡപത്തില്‍ കാണുന്നത് ധര്‍മ്മനന്തിയാണ്. ധര്‍മ്മപരിപാലനത്തിനായി ഭഗവാനോടൊപ്പം ധര്‍മ്മനന്തിയും നിലകൊള്ളുന്നു എന്നാണ് വിശ്വസിച്ചു പോരുന്നത്. ഗോപുര വാതില്‍ക്കല്‍ കാണുന്ന നന്തി അധികാരനന്തിയാണ്. വടക്കോട്ട് നോക്കിയാണ് ഗോപുര നന്തി കിടക്കുക. നന്തി എന്ന പേരില്‍ ഒരു സ്ഥലവുമുണ്ട്. കോഴിക്കോട്ട് നന്ദികേശ്വരന്‍ ഇതിലൂടെ കടന്നുപോയതായിട്ടാണ്  വിശ്വസിച്ചു പോരുന്നണ്.
              
 

Photo Courtesy - Google