പ്രാണന് ബലമേകും മൃത്യുഞ്ജയ മന്ത്രം
ഋഗ്വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള മന്ത്രമാണ് മൃത്യുഞ്ജയമന്ത്രം. ഇതില്‍ ഭഗവാന്‍ ശങ്കരനെയാണ് സ്തുതിച്ചിരിക്കുന്നത്. മൃത്യുഞ്ജയമന്ത്രം ജപിച്ചാല്‍ മരണത്തില്‍ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണത്രേ. ഇത് ദിനവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത് ഒരു തവണയെങ്കിലും ജപിക്കുന്നത് ഉചിതമായിരിക്കുമത്രേ. ഇത് വളരെ ശക്തിയുള്ള മന്ത്രമായിട്ടാണ് കരുതിപ്പോകുന്നത്. അതിനാല്‍ തന്നെ ഇത് ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം.
ഓം ത്ര്യംബകം യജാമഹേ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം
ഉര്‍വാരുകമിവ ബന്ധനാത്
മൃത്യോര്‍ മുക്ഷീയ മാമൃതാത്.
അര്‍ത്ഥം: വള്ളിയില്‍നിന്ന് വെള്ളരി സ്വയം ഊര്‍ന്ന് മാറുന്നത് പോലെ മരണത്തിന്‍റെ പിടിയില്‍ നിന്നും ത്ര്യംബകം എന്നെ മോചിപ്പിക്കണേ. എന്‍റെ മരണം സ്വാഭാവികമുള്ളതാക്കി എന്നെ മോക്ഷ മാര്‍ഗ്ഗത്തില്‍ എത്തിക്കണമേ. ഈ ജന്മത്തിലെ നിയോഗിക്കപ്പെട്ട കര്‍മ്മങ്ങളെല്ലാം പൂര്‍ത്തിയാക്കിയശേഷം സ്വാഭാവികമായും ഈ ശരീരത്തില്‍ നിന്നും സ്വയം മാറ്റണമേ..
ഇതാണ് ഈ പ്രാര്‍ത്ഥനയുടെ സാരം. അതുവരെ ചെടിയിലിരുന്ന് പൂത്തും, കായ്ച്ചും, പാകപ്പെടുന്ന വെള്ളരിക്ക അതിന്‍റെ സമയമായിക്കഴിഞ്ഞാല്‍ സ്വയം ചെടിയില്‍ നിന്നും വേര്‍പ്പെട്ട് സ്വയം ഉണങ്ങി ഇല്ലാതാകുന്നു. മനുഷ്യനും മുക്തിയിലേക്കുള്ള മാര്‍ഗ്ഗമായി ഇതിനെ കാണാവുന്നതാണത്രേ.
ഓം- ഓംകാരം, പ്രണവമന്ത്രം
ത്ര്യംബകം- ത്രിലോചന്‍, മൂന്ന് കണ്ണുകളോട് കൂടിയവന്‍.
യജാമഹേ- ഞാന്‍/ ഞങ്ങള്‍ ആരാധിക്കുന്നു.
സുഗന്ധിം- സുഗന്ധത്തെ, സൗരഭ്യത്തെ
പുഷ്ടി- അഭിവൃദ്ധി
വര്‍ദ്ധനം- വര്‍ദ്ധിപ്പിക്കുന്നത്.
ഉര്‍വാരുകം- മത്തങ്ങ, വെള്ളരിക്ക
മൃത്ര്യോ- മരണത്തില്‍ നിന്ന്
മൃക്ഷീയ- സ്വതന്ത്രരാക്കുക, മോചിപ്പിക്കുക.
മാ- അല്ല
അമൃതാത്- അമരത്വത്തില്‍ നിന്ന്
ഋഗ്വേദത്തില്‍ പ്രതിപാദിച്ചിട്ടുള്ള മന്ത്രമാണ് മൃത്യുഞ്ജയമന്ത്രം. ഇതില്‍ ഭഗവാന്‍ ശങ്കരനെയാണ് സ്തുതിച്ചിരിക്കുന്നത്. മൃത്യുഞ്ജയമന്ത്രം ജപിച്ചാല്‍ മരണത്തില്‍ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം. ഈ മന്ത്രം യജുര്‍വേദത്തിലും ആവര്‍ത്തിക്കുന്നുണ്ട്. രുദ്രമന്ത്രം, ത്രയംബകമന്ത്രം എന്നീ നാമങ്ങളിലും മൃത്യുഞ്ജയമന്ത്രം അറിയപ്പെടുന്നുണ്ട്.
ഇതിലെ വരികള്‍ നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണത്രേ. ഇത് ദിനവും 108 തവണയോ 1008 തവണയോ ജപിക്കാവുന്നതാണ്. കുറഞ്ഞത് ഒരു തവണയെങ്കിലും ജപിക്കുന്നത് ഉചിതമായിരിക്കുമത്രേ. ഇത് വളരെ ശക്തിയുള്ള മന്ത്രമായിട്ടാണ് കരുതിപ്പോകുന്നത്. അതിനാല്‍ തന്നെ ഇത് ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം. നമ്മളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറം തള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ ഈ മന്ത്രം ഉപകരിക്കുമത്രേ. മൃത്യുഞ്ജയമന്ത്രം മരണത്തെ ജയിക്കാനല്ല. മൃത്യു വേദനിപ്പിക്കാതെ കടന്നുവന്ന് മോക്ഷത്തിലേക്ക് നയിക്കാനാണത്രേ.
മൃത്യുഞ്ജയ ഹോമത്തിന് പിന്നിലെ വിശ്വാസം
ശിവഭഗവാന്‍റെ അനുഗ്രഹത്തിനായി നടത്തുന്ന ഹോമമാണ് മൃത്യുഞ്ജയ ഹോമം. പഞ്ചമഹായജ്ഞങ്ങളില്‍ ഒന്നായ മൃത്യുഞ്ജയ ഹോമത്തിലൂടെ ആയുര്‍ദൈര്‍ഘ്യം ഉണ്ടാവുകയും ആയുസ്സ് അവസാനിക്കുന്നതിന് മുമ്പുള്ള മൃതി, മഹാരോഗങ്ങള്‍, അപമൃത്യു എന്നിവയില്‍ നിന്നും രക്ഷ ലഭിക്കുമെന്നാണത്രേ വിശ്വാസം. കൂടാതെ ഈ ഹോമം നടത്തുക വഴി മൃത്യുദോഷം മാറാന്‍ മൃത്യുഞ്ജയ ഹോമം നടത്തിയ പ്രസാദം കഴിക്കുകയും ഹോമകുണ്ഡത്തിലെ വിഭൂതി ധരിക്കുന്നതും ഉത്തമമാണ്.
പ്രാര്‍ത്ഥനകൊണ്ട് മൃത്യുവിനെ ജയിച്ച മാര്‍ക്കണ്ഡേയന്‍റേയും സത്യവാന്‍ സാവിത്രിയുടേയുമെല്ലാം കഥകള്‍ പുരാണത്തില്‍ പ്രശസ്തമാണ്.
മൃത്യുഞ്ജയമന്ത്രം ജപിക്കുക വഴി ദശാസന്ധികളില്‍ ഉണ്ടായേക്കാവുന്ന രോഗപീഡകള്‍ ഇല്ലാതാക്കുമെന്നും, ആയുര്‍ദോഷം ഉണ്ടാകാതിരിക്കുമെന്നും അപമൃത്യു ഒഴിഞ്ഞുപോകുമെന്നും വിശ്വസിക്കുന്നു.
അമൃതവള്ളി, പേരാല്‍മൊട്ട്, കറുക, എള്ള്, പാല്‍, നെയ്യ്, ഹവിസ് തുടങ്ങിയവ 144 വീതം ഹവിസ്സായി ഹോമകുണ്ഡത്തില്‍ അര്‍പ്പിച്ച് നടത്തുന്നതാണ് കൂട്ടുമൃത്യുഞ്ജയ ഹോമം. 1008 വീതം ഓരോ ദ്രവ്യവും ഹവിസായി സമര്‍പ്പിച്ച് 7 ദിവസം കൊണ്ട് നടത്തുന്നതാണ് മൃത്യുഞ്ജയഹോമം.
എസ്.പി.ജെ
