ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ചൊല്ലേണ്ടുന്ന ശ്ലോകം

ആയുരാരോഗ്യത്തിനും ഐശ്വര്യത്തിനും വേണ്ടി ചൊല്ലേണ്ടുന്ന ശ്ലോകം

HIGHLIGHTS

ഈ സ്തുതി പ്രദോഷ ദിവസങ്ങളില്‍ പാരായണം ചെയ്തുപോന്നാല്‍ ആയുസ്സും, ആരോഗ്യവും, ഐശ്വര്യവും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുമെന്നും എല്ലാ പാപങ്ങളില്‍നിന്നും മോക്ഷം സിദ്ധിക്കുമെന്നുമാണ് വിശ്വാസം.

 

ശ്രീകണ്ഠ പാര്‍വ്വതീനാഥ തേജിനീപുരനായക
ആയുര്‍ബലം ശ്വര്യം ദേഹി ഹരമേ പാദകം ഹര.
ഗൗരീ വല്ലഭ കാമാരേ കാളകൂട വിഷാസനമാ-
മുത്രാ പദം ബോധേ; ത്രിപുരാന്തകാന്തക.

സാരം:- കഴുത്തില്‍ കാളകൂട വിഷത്തെ സ്വീകരിച്ച് ധരിച്ചവനേ, നമസ്ക്കരിക്കുന്നു. കാര്‍ത്ത്യായനിയായ പാര്‍വ്വതിയുടെ നാഥനെ തിരുവീഴിമിഴല എന്ന പുണ്യക്ഷേത്രത്തിന്‍റെ നായകനേ നമസ്ക്കാരം. എനിക്ക് ആയുസ്, ആരോഗ്യം, ഐശ്വര്യം എന്നിവ നല്‍കി അനുഗ്രഹിച്ചാലും. പരമേശ്വരാ, എന്‍റെ പാപങ്ങള്‍ അകറ്റി എന്നെ പരിശുദ്ധനാക്കൂ, ഗൗരീപതിയേ മന്മഥനെ ചാമ്പലാക്കിയവനേ, കാളകൂടവിഷം സേവിച്ച്  ശേഷം ഏവരേയും രക്ഷിച്ചവനേ നമസ്ക്കാരം. ത്രിപുരസംഹാരം ചെയ്ത് അരുളിയവനേ, കാലകാലനേ, എന്നെ ആപത്തുകളില്‍നിന്നും കാത്തുരക്ഷിച്ചാലും.

 

Photo Courtesy - Google