ശ്രീനാഥ്ജി എന്ന നാഥ്ദ്വാര
രാജസ്ഥാനിലെ ആരവല്ലി മലനിരകളുടെ താഴ്വാരങ്ങളെ പുല്‍കി ഒഴുകുന്ന 'ബനാസ്' നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പുണ്യപുരാണ ക്ഷേത്രമാണ് 'നാഥ്ദ്വാര'യെന്നറിയപ്പെടുന്ന ശ്രീനാഥ്ജി ക്ഷേത്രം. ഇവിടുത്തെ പ്രധാന ഉത്സവങ്ങളായ ശ്രീകൃഷ്ണ ജന്മാഷ്ടമി, ഹോളി, ദീപാവലി, ഗോവര്‍ദ്ധനപൂജ, രഥയാത്ര എന്നിവ വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചുവരുന്നു. ഈ ദിവസങ്ങളില്‍ ഭക്തര്‍ ധാരാളമായി ഇങ്ങോട്ടേക്കായി ഒഴുകിയെത്തുക പതിവാണ്. ഈ ഉത്സവങ്ങള്‍ ഗംഭീരമായി എല്ലാവിധ അലങ്കാരങ്ങളോടും, വാദ്യമേളങ്ങളുടെ അകമ്പടിയോടും, സംഗീതസാന്ദ്രമായും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊണ്ടാടുന്നു.
രാജസ്ഥാനിലെ ആരവല്ലി മലനിരകളുടെ താഴ്വാരങ്ങളെ പുല്‍കി ഒഴുകുന്ന 'ബനാസ്' നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പുണ്യപുരാണ ക്ഷേത്രമാണ് 'നാഥ്ദ്വാര'യെന്നറിയപ്പെടുന്ന ശ്രീനാഥ്ജി ക്ഷേത്രം. ഭഗവാന്‍ കൃഷ്ണന്‍റെ ഏഴുവയസ്സിലെ ബാലരൂപത്തെ സാദൃശ്യപ്പെടുത്തുന്നതും ഓര്‍മ്മിപ്പിക്കുന്നതുമാണ് ഇവിടുത്തെ മൂര്‍ത്തി. ഇവിടുത്തെ പ്രതിഷ്ഠയായ ശ്രീനാഥ് ജി, രാജസ്ഥാനിലെ വല്ലഭാചാര്യ സ്ഥാപിച്ച പുഷ്ടിമാര്‍ഗ്ഗത്തിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്.
ബാലരൂപത്തിലുള്ള കൃഷ്ണന്‍റെ കറുത്ത മാര്‍ബിളുകളില്‍ തീര്‍ത്ത അതിമനോഹരമായ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്. ഈ അതിവിശിഷ്ട ഭഗവത് സ്വരൂപം, വൃന്ദാവനത്തിലെ ജനങ്ങളെ കനത്ത പേമാരിയില്‍ നിന്നും അതുപോലെ പ്രളയത്തില്‍ നിന്നും രക്ഷിക്കുന്നതിനും ഇന്ദ്രന്‍റെ കോപത്താല്‍ വലഞ്ഞ ജനങ്ങളെ സംരക്ഷിക്കുവാനും ഒരു കയ്യില്‍ ഗോവര്‍ദ്ധനമല ഉയര്‍ത്തിയും മറ്റേ കയ്യ് അരയില്‍ സ്പര്‍ശിച്ചുമുള്ള രൂപത്തെയാണ് ദര്‍ശിക്കുവാന്‍ കഴിയുക.
ഏതൊരു ക്ഷേത്രത്തിനും അതിന്‍റെ പിന്നില്‍ ചില ഐതിഹ്യങ്ങള്‍ നിലനിന്നുപോരുന്നതായി കണ്ടുവരുന്നു. നാഥ്ദ്വാരയ്ക്കും അത്തരം ചില ഐതിഹ്യങ്ങള്‍ ചരിത്രരേഖകളില്‍ കണ്ടുവരുന്നു. അത് പതിനാറാം നൂറ്റാണ്ടില്‍ നിലനിന്നുപോന്ന മുഗള്‍രാജവംശങ്ങളുടെ ഭരണസമയത്തെ ആസ്പദമാക്കിയുള്ളതാണ്.

മുഗള്‍ രാജപരമ്പരയിലെ 'ഔറംഗസീബ്', അതിവിശിഷ്ടവും എപ്പോഴും പ്രഭ ചൊരിഞ്ഞും നിലനിന്നിരുന്ന ശ്രീനാഥ്ജി ഭഗവാന്‍റെ വിഗ്രഹത്തെ കയ്ക്കലാക്കുവാനും അപഹരിക്കുവാനും കൗശലം പ്രകടിപ്പിച്ചിരുന്നു. ഈ തന്ത്രം മനസ്സിലാക്കിയ വിശ്വാസികളും ഭക്തരും വിഗ്രഹത്തെ സംരക്ഷിക്കുവാനായി ഉത്തര്‍പ്രദേശിലെ 'മഥുര'യ്ക്കടുത്തുള്ള ഗോവര്‍ദ്ധന്‍ കുന്നില്‍നിന്നും 'യമുനാ' നദിയുടെ തീരത്തേയ്ക്കും തുടര്‍ന്ന് ആഗ്രയിലേക്കും എത്തിക്കുന്നു. അവിടെയും വിഗ്രഹത്തില്‍ ആരാധനയും പൂജയുമൊക്കെ മുടങ്ങാതെ നടന്നിരുന്നെങ്കിലും, മുഗള്‍ ചക്രവര്‍ത്തിമാരുടെ നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് അവിടെ നിന്നും സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് വിഗ്രഹം മാറ്റുവാന്‍ തീരുമാനം കൈക്കൊള്ളുന്നു.
അങ്ങനെ വിഗ്രഹവുമായി സുരക്ഷിതമായ സ്ഥലത്തേക്ക് രഥത്തില്‍ വിഗ്രഹം വഹിച്ചുകൊണ്ട് പോകുന്ന വഴിയില്‍ രഥത്തിന്‍റെ ചക്രങ്ങള്‍ ആകസ്മികമായി ചെളിയില്‍ ആഴ്ന്നുപോവുകയും പിന്നീട് രഥത്തിന് മുന്നോട്ടുപോകുവാന്‍ കഴിയാതെയും വരുന്നു. ഇത് സംഭവിക്കുന്നത് 'സിഹാദ്' എന്ന ഗ്രാമത്തില്‍ വച്ചായിരുന്നു.
രഥത്തിന്‍റെ ചക്രങ്ങള്‍ ഇവിടെ ഉറച്ചതുകാരണം ശുഭമല്ലാത്തതെന്തോ സംഭവിച്ചതായും, വിഗ്രഹത്തിന് ഇനി മുന്നോട്ടുപോകുവാന്‍ താല്‍പ്പര്യമില്ലായെന്നും, ഇത് ഭഗവാന്‍റെ നിയോഗമാണെന്നും, ഇഷ്ട വാസസ്ഥലവും ആഗ്രഹവും ഈ സ്ഥലം തന്നെയെന്ന് വിശ്വസിക്കുകയും മനസ്സിലാക്കുകയും ചെയ്ത അന്നത്തെ 'മേവാറി'ലെ 'മഹാറാണാ രാജ്സിംഗി'ന്‍റെ നേതൃത്വത്തില്‍ ഈ സ്ഥലത്തുതന്നെ ക്ഷേത്രം പണികഴിപ്പിക്കുവാന്‍ തീരുമാനിക്കുന്നു. ചരിത്രരേഖകളില്‍ പതിനാറാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രത്തിന്‍റെ ഉത്ഭവം കുറിക്കുന്നത്.
അക്കാലത്തെ പല നാട്ടുരാജാക്കന്മാരുടെയും ഏറ്റുമുട്ടലുകളെ ഭയന്ന് വിഗ്രഹവുമായി ഭക്തരും വിശ്വാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ശത്രുക്കളുടെ പിടിയില്‍ അകപ്പെടാതെ സംരക്ഷണം ഒരുക്കിയിരുന്നു. പിന്നീട് ഭഗവാനെ രാജസ്ഥാനിലെ 'ഉദയപ്പൂരി'നടുത്തുള്ള നാഥ്ദ്വാരയിലേക്ക് കൊണ്ടുപോവുകയും അവിടെ കുടിയിരുത്തുകയുമുണ്ടായി. ഈ ക്ഷേത്രമാണ് പിന്നീട് ഇപ്പോഴത്തെ ശ്രീനാഥ്ജിയായി അറിയപ്പെടുന്നത്.
നാഥ്ദ്വാരയിലെ ശ്രീനാഥ്ജി ക്ഷേത്രത്തില്‍ കൃഷ്ണന്‍റെ ബാലരൂപത്തിലുള്ള വിഗ്രഹത്തെയാണ് ആരാധിച്ചുപോരുന്നത്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയെ എന്ന പോലെ കൃഷ്ണനെ കാണുകയും ദിവസവും ഏഴുതവണ വിഗ്രഹത്തിലെ ആടയാഭരണങ്ങള്‍ മാറ്റുകയും അതുപോലെ പകലും രാത്രിയും അനുയോജ്യമായ വസ്ത്രങ്ങള്‍ കൊണ്ട് അലങ്കാരങ്ങള്‍ ചാര്‍ത്തുകയും ചെയ്യുന്നു.
ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യക്ക് 'ഹവേലി' ശൈലിയാണ് ഇവിടെ പിന്തുടര്‍ന്നിരിക്കുന്നത്.
പുഷ്ടിമാര്‍ഗ്ഗ ആരാധനാ സമ്പ്രദായങ്ങളും, നിത്യപൂജകളും, ശ്രീകോവിലില്‍ അനുഷ്ഠിക്കേണ്ട ആചാരാനുഷ്ഠാനങ്ങളും, ഭക്തര്‍ക്ക് ദര്‍ശനം കൊടുക്കുന്നതിനുവേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങളും മാറ്റത്തിന്‍റെ ഭാഗമായി പിന്നീട് ഇവിടെ മാറിക്കഴിഞ്ഞു.
ഭക്തജനങ്ങള്‍ക്ക് അതിവിശിഷ്ടമായതും രുചിയുമുള്ള പ്രസാദം ഇവിടുത്തെ തിടപ്പള്ളിയില്‍ ഉണ്ടാക്കി നേദിച്ച് എല്ലാദിവസവും ഭക്തര്‍ക്ക് വിളമ്പുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചുപോരുകയും ചെയ്യുന്നു.
എല്ലാ ദിവസവും വിഗ്രഹത്തില്‍ വ്യത്യസ്ത വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു. 'ശ്രുംഗാര്‍' എന്നറിയപ്പെടുന്ന ശ്രീനാഥ്ജിയുടെ ഈ സവിശേഷമായ രൂപം കാണുവാന്‍ ആയിരങ്ങളാണ് ഇവിടേക്ക് ദിനംപ്രതി പ്രവഹിച്ചുകൊണ്ടിരിക്കുന്നത്.
പുരാതനങ്ങളായ ക്ഷേത്രങ്ങളെയും പൗരാണിക വിശ്വാസങ്ങളെയും മുറുകെപ്പിടിക്കുന്ന ഒരു നാടാണ് രാജസ്ഥാന്‍ സംസ്ഥാനമെന്നു പറയുന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. ഇതിനെല്ലാം വ്യത്യസ്തമായി നിലകൊള്ളുന്ന ഒരു ക്ഷേത്രം തന്നെയാണ് നാഥ്ദ്വാരയെന്നുപറയുന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. ആരവല്ലിമല സമൂഹങ്ങളിലൂടെ സ്വച്ഛന്ദമായി ഒഴുകുന്ന ബനാസ് നദിയുടെ തീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന് ചുറ്റും ഇന്നത്തെ പ്രത്യേക സംസ്ക്കാരവും ജനനിബിഢവുമായ ഒരു പട്ടണവും രൂപം കൊണ്ടിരിക്കുന്നു. ഈ നഗരം അതിമനോഹരങ്ങളായ തടാകങ്ങളുടെ നാടെന്നറിയപ്പെടുന്ന ഉദയപ്പൂര്‍ നഗരത്തില്‍ നിന്നും നാല്‍പ്പത്തിയെട്ട് കിലോമീറ്റര്‍ മാറി 'രാജ്സമന്ദ്' ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ഇവിടുത്തെ പ്രധാന ഉത്സവങ്ങളായ ശ്രീകൃഷ്ണ ജന്മാഷ്ടമി, ഹോളി, ദീപാവലി, ഗോവര്‍ദ്ധനപൂജ, രഥയാത്ര എന്നിവ വളരെ വിപുലമായ രീതിയില്‍ ആഘോഷിച്ചുവരുന്നു. ഈ ദിവസങ്ങളില്‍ ഭക്തര്‍ ധാരാളമായി ഇങ്ങോട്ടേക്കായി ഒഴുകിയെത്തുക പതിവാണ്. ഈ ഉത്സവങ്ങള്‍ ഗംഭീരമായി എല്ലാവിധ അലങ്കാരങ്ങളോടും, വാദ്യമേളങ്ങളുടെ അകമ്പടിയോടും, സംഗീതസാന്ദ്രമായും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കൊണ്ടാടുന്നു. ഈ ഉത്സവങ്ങളില്‍ വലിയ ജനപങ്കാളിത്വവും ഈ അവസരത്തില്‍ കണ്ടുവരുന്നു.
ലോകരാജ്യങ്ങളില്‍ പലയിടത്തും ശ്രീനാഥ്ജിയുടെ ക്ഷേത്രങ്ങള്‍ കണ്ടുവരാറുണ്ട്. ഇന്ത്യാവിഭജനത്തിന് മുമ്പ് പാക്കിസ്ഥാനില്‍ നിരവധി ശ്രീനാഥ്ജി ക്ഷേത്രങ്ങള്‍ സ്ഥാപിച്ചിരുന്നു. റഷ്യയുള്‍പ്പെടെ പല മധ്യേഷ്യന്‍ രാജ്യങ്ങളിലും ശ്രീനാഥ്ജിയെ ആരാധിച്ചിരുന്നതായി ചരിത്രരേഖകളില്‍ പ്രതിപാദിക്കുന്നു.
ഒരു കയ്യില്‍ ഗോവര്‍ദ്ധനമല ഉയര്‍ത്തി നില്‍ക്കുന്ന ഭഗവാന്‍റെ രൂപത്തിനെ'ഗോവര്‍ദ്ധനധാരി' എന്നും അറിയപ്പെടുന്നു.
