ശരശയ്യയില്‍ കിടന്ന് ഭീഷ്മര്‍ യുധിഷ്ഠിരന് വ്യക്തമാക്കിക്കൊടുത്ത മൃത്യുവിന്‍റെ അടയാളങ്ങളും മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളും മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളും ശകുനങ്ങളും

ശരശയ്യയില്‍ കിടന്ന് ഭീഷ്മര്‍ യുധിഷ്ഠിരന് വ്യക്തമാക്കിക്കൊടുത്ത മൃത്യുവിന്‍റെ അടയാളങ്ങളും മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളും മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളും ശകുനങ്ങളും

HIGHLIGHTS

മഹാഭാരതത്തില്‍ ഭീഷ്മര്‍ മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളെ കുറിച്ചും മൃത്യുവിന്‍റെ അടയാളങ്ങളെപ്പറ്റിയും ശകുനങ്ങളെക്കുറിച്ചും ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരന് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. അതോടൊപ്പം അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞ ധാരണകളെ തെറ്റിക്കുന്ന വിധത്തിലും പ്രകൃതിയുടെ പ്രഹരങ്ങള്‍ ഉണ്ടാകാം. സ്ഥൂലവും സൂക്ഷ്മവുമായ തത്വങ്ങള്‍ ചുറ്റിപ്പിണഞ്ഞ് മനുഷ്യചിത്തത്തിന് പിടിതരാത്തവിധം വഴുതാറോ തെറ്റിദ്ധരിപ്പിക്കാറോ ഉണ്ട്. ആയതിനാല്‍ വിവേചനബുദ്ധിയോടെ ഇവയെ ഉപകാരപ്രദമാക്കാന്‍ ശ്രമിക്കണം. ഒരുവന്‍റെ ദുഷ്ടതയുടെ തോത് അവന്‍റെ കൃഷ്ണമണികള്‍ നോക്കിയാലറിയാം. നിഷ്ക്കളങ്കത കണ്‍വെള്ളകളുടെ ശോഭയില്‍ നിന്നും.

ഹാഭാരതത്തില്‍ ഭീഷ്മര്‍ മനുഷ്യജീവിതത്തിലെ പൊതുലക്ഷണങ്ങളെ കുറിച്ചും മൃത്യുവിന്‍റെ അടയാളങ്ങളെപ്പറ്റിയും ശകുനങ്ങളെക്കുറിച്ചും ശരശയ്യയില്‍ കിടന്ന് യുധിഷ്ഠിരന് വ്യക്തമാക്കിക്കൊടുക്കുന്നുണ്ട്. അതോടൊപ്പം അദ്ദേഹം ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഇപ്പറഞ്ഞ ധാരണകളെ തെറ്റിക്കുന്ന വിധത്തിലും പ്രകൃതിയുടെ പ്രഹരങ്ങള്‍ ഉണ്ടാകാം. സ്ഥൂലവും സൂക്ഷ്മവുമായ തത്വങ്ങള്‍ ചുറ്റിപ്പിണഞ്ഞ് മനുഷ്യചിത്തത്തിന് പിടിതരാത്തവിധം വഴുതാറോ തെറ്റിദ്ധരിപ്പിക്കാറോ ഉണ്ട്. ആയതിനാല്‍ വിവേചനബുദ്ധിയോടെ ഇവയെ ഉപകാരപ്രദമാക്കാന്‍ ശ്രമിക്കണം.
ഒരുവന്‍റെ ദുഷ്ടതയുടെ തോത് അവന്‍റെ കൃഷ്ണമണികള്‍ നോക്കിയാലറിയാം. നിഷ്ക്കളങ്കത കണ്‍വെള്ളകളുടെ ശോഭയില്‍ നിന്നും.

ആയുര്‍ദൈര്‍ഘ്യം അവനവന്‍റെ ലംബമായ ഹസ്തരേഖകളില്‍ നിന്നും ഗണിച്ചെടുക്കാം. പക്ഷേ അപകടമരണങ്ങള്‍ അതിനപവാദമാണ്. യജമാനന്‍റെ മരണവിവരം മുന്‍കൂട്ടി വെളിപ്പെടുത്തുന്ന വളര്‍ത്തുപക്ഷികളും മൃഗങ്ങളുമുണ്ട്. മനുഷ്യനേക്കാള്‍ പ്രകൃതിയുടെ ഭാഷ മനസ്സിലാക്കുക പക്ഷികള്‍ക്കും തിര്യക്കുകള്‍ക്കുമാണ്. 

വിറയ്ക്കുന്ന ദേഹമുള്ളയാളിനും കോങ്കണ്ണുള്ളവനും നേതാവാകാനോ ഒന്നാമനാകാനോ കഴിയില്ല.

മുടിയില്‍ ഇരുട്ടച്ചുഴിപ്പോടേയോ മുച്ചുഴിപ്പോടെയോ ജനിക്കുന്ന വ്യക്തികള്‍ക്ക് ഉഗ്രമായ ജീവിതപഥങ്ങളായിരിക്കും അനുഭവിക്കാനുണ്ടാകുക. അവര്‍ക്കൊരിക്കലും അര്‍ഹതയ്ക്കനുസരിച്ചുള്ള ഫലം പ്രാപ്തമാകുകയില്ല.

സ്തുതിപാഠകരും ആരാധകരും കൂടുന്തോറും ആ ആള്‍ക്ക് സൗന്ദര്യവും വ്യക്തിത്വവും വര്‍ദ്ധിക്കും.

മുപ്പത് വയസ്സിന് ശേഷം വിക്ക് വരുമ്പോള്‍ ഉറപ്പിക്കാം. വരാന്‍ പോകുന്ന ഒരു മഹാഭാഗ്യം.

മുപ്പത് വയസ്സിന് മുമ്പേ മറവി അനുഭവപ്പെടാന്‍ തുടങ്ങുന്നത് ശിരോലിഖിതത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ്. അയാള്‍ സ്വന്തം കര്‍മ്മവീഥിയിലൂടെയല്ല സഞ്ചരിക്കുന്നത്. കര്‍മ്മപഥം മാറ്റപ്പെടുത്തുക.

നാല്‍പത് വയസ്സിന് മുകളിലുള്ള വിഷയവിരക്തി സന്യാസജീവിതം നിയോഗമാകുമ്പോഴാണ്. 

അപൂര്‍വ്വമായി ചിരിക്കുന്നവര്‍, കുശലം ചോദിക്കാന്‍ കഴിയാത്തവര്‍, കുഞ്ഞുങ്ങളെ ലാളിക്കാന്‍ അറിയാത്തവര്‍ മഹാപ്രതിഭാശാലികളായിരിക്കും.

ഇനി മൃത്യുചിഹ്നങ്ങള്‍:

തെളിഞ്ഞ രാത്രിയാകാശത്തില്‍ മുമ്പ് നമ്മെ വിസ്മയിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തിരുന്ന ധ്രുവനക്ഷത്രത്തേയോ പ്രത്യേക നക്ഷത്രക്കൂട്ടത്തേയോ കാണാന്‍ ആകാതെ വരുന്നവനും ചന്ദ്രബിംബവും ദീപശിഖയും വലംഭാഗം മുറിഞ്ഞുമാറിയതായി കാണുന്നവനും ഒരു വര്‍ഷം മാത്രമേ ആയുസ്സുള്ളൂ. അതുപോലെ മറ്റൊരുവന്‍റെ കണ്ണിലെ കൃഷ്ണമണിയില്‍ സ്വന്തം പ്രതിരൂപം കാണാനാകാതെ വന്നാലും ആള്‍ക്ക് ഒരു വത്സരമേ അവശേഷിച്ചിട്ടുള്ളൂ. ശരീരകാന്തി നഷ്ടമാകുക, നിസ്സാരകാര്യത്തിന് പോലും ആശയക്കുഴപ്പം അനുഭവപ്പെടുക.

മറവിയോടെയുള്ള ബുദ്ധിമാന്ദ്യം, സ്വഭാവമാറ്റം, കറുപ്പുനിറം മഞ്ഞയായി കാണുക, ദേവതകളേയും സ്തുത്യര്‍ഹരേയും ഇകഴ്ത്താന്‍ വെമ്പുക മുതലായ മാറ്റങ്ങള്‍ ഉളവായാല്‍ ആ വ്യക്തിക്ക് അധികകാലം ആയുസ്സില്ലത്രേ! സൂര്യബിംബത്തിലും ചന്ദ്രബിംബത്തിലും ചിലന്തിവലപോലെ വരകളുള്ളതായി കാണുക, സുഗന്ധദ്രവ്യങ്ങള്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെടുക.

സുകുമാരകലകള്‍ അലോസരമായി തോന്നുക ഒക്കെയെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആപത്ത് സമഗതമാകും. മൂക്കും ചെവിയും വക്രീകരിക്കുക, കണ്ണിന്‍റേയും ദന്തത്തിന്‍റേയും നിറം കെടുക, ഇടതുകണ്ണില്‍ നിന്ന് മാത്രം കണ്ണീര്‍ വരുക, പരമശത്രുക്കളോട് പോലും മമത തോന്നുക, ശിരസ്സില്‍ നിന്ന് ആവി പൊങ്ങുക എന്നിവ ആസന്നമരണത്തിന്‍റെ ലക്ഷണങ്ങളത്രേ. മരണസമയത്ത് ശ്രവണശക്തിയും കാഴ്ചശക്തിയും നഷ്ടപ്പെടും. ഘോരമായ അന്ധകാരം പ്രത്യക്ഷപ്പെടും.

മറ്റൊരുകാര്യം, പുറമെനിന്ന് വീക്ഷിക്കുന്ന ഒരു വ്യക്തിക്ക് തോന്നുന്ന കഷ്ടത മരണവെപ്രാളപ്പെടുന്നവന് അനുഭവപ്പെടുന്നില്ല. അവിടെയയാള്‍ക്ക് പ്രകൃതിയുടെ പ്രത്യേക മമത പ്രാബല്യത്തില്‍ വരുന്നു.

പ്രദീപ് പേരശ്ശനൂര്‍
9447536593