ശ്രീ ആഞ്ജനേയ നവഗ്രഹ ദമ്പതീക്ഷേത്രം -ഹരിപ്പാട്
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമായി നിലകൊള്ളുന്ന മറ്റൊരു ദേവസന്നിധിയാണ് 'ശ്രീ ആഞ്ജനേയ നവഗ്രഹ ദമ്പതീക്ഷേത്രം.' ക്ഷേത്രനഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിപ്പാട് ഗ്രാമം ഇപ്പോള്‍ പട്ടണമാറിയിരിക്കുന്നു. അവിടെ ഏറെ ഐശ്വര്യപൂര്‍ണ്ണമായ ദേവസന്നിധിയാണ് നവഗ്രഹ ദമ്പതീക്ഷേത്രം. മഹാക്ഷേത്രങ്ങളുടെ ചട്ടക്കൂടൊന്നും ഈ ക്ഷേത്രത്തിനില്ല. എന്നാല്‍ ഇടമുറിയാതെ എത്തുന്ന ഭക്തജനപ്രവാഹം തന്നെയാണ് ഈ ചെറിയ ക്ഷേത്രത്തെ മഹത്താക്കി മാറ്റുന്നത്.
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപമായി നിലകൊള്ളുന്ന മറ്റൊരു ദേവസന്നിധിയാണ് 'ശ്രീ ആഞ്ജനേയ നവഗ്രഹ ദമ്പതീക്ഷേത്രം.' ക്ഷേത്രനഗരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹരിപ്പാട് ഗ്രാമം ഇപ്പോള്‍ പട്ടണമാറിയിരിക്കുന്നു. അവിടെ ഏറെ ഐശ്വര്യപൂര്‍ണ്ണമായ ദേവസന്നിധിയാണ് നവഗ്രഹ ദമ്പതീക്ഷേത്രം. മഹാക്ഷേത്രങ്ങളുടെ ചട്ടക്കൂടൊന്നും ഈ ക്ഷേത്രത്തിനില്ല. എന്നാല്‍ ഇടമുറിയാതെ എത്തുന്ന ഭക്തജനപ്രവാഹം തന്നെയാണ് ഈ ചെറിയ ക്ഷേത്രത്തെ മഹത്താക്കി മാറ്റുന്നത്.
മൂന്ന് സന്നിധികള്‍ ചേര്‍ന്നതാണ് ഈ ക്ഷേത്രം. പ്രധാന ശ്രീകോവിലില്‍ ആഞ്ജനേയ സ്വാമിയാണ്. മറ്റൊന്ന് ഗണപതി കോവിലാണ്. പിന്നെ നവഗ്രഹപ്രതിഷ്ഠകളും. ആഞ്ജനേയ സ്വാമിക്ഷേത്രം എന്ന് അറിയപ്പെടുന്ന ഈ ദേവസന്നിധിയുടെ പ്രധാന സവിശേഷത ഇവിടുത്തെ നവഗ്രഹ പ്രതിഷ്ഠയാണ്. ഇന്നിപ്പോള്‍ കേരളത്തിലെ പല ക്ഷേത്രങ്ങളിലും നവഗ്രഹ പ്രതിഷ്ഠയുണ്ട്. ഗ്രഹദോഷശാന്തിക്കായി വഴിപാടുകള്‍ ഏവരും നടത്താറുമുണ്ട്. എന്നാല്‍ ഹരിപ്പാട് ആഞ്ജനേയസ്വാമി ക്ഷേത്രത്തിലെ നവഗ്രഹ പ്രതിഷ്ഠയ്ക്ക് എടുത്തുപറയത്തക്കതായ മറ്റൊരു പ്രത്യേകതയുണ്ട്. ഇവിടെ നവഗ്രഹങ്ങള്‍ പത്നീസമേതരായിട്ടാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം പ്രതിഷ്ഠ വളരെ അപൂര്‍വ്വമായിട്ട് മാത്രമേ പതിവുള്ളു. ഭാര്യാസമേതരാകുമ്പോള്‍ എല്ലാ ദേവതകള്‍ക്കും ശക്തി അധികരിക്കും എന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവിടെ ഭക്തജനങ്ങള്‍ അധികമായി എത്തുന്നത്.
നവഗ്രഹപ്രീതി എന്നത് കാലദോഷനിവൃത്തിക്ക് പരിഹാരമാര്‍ഗ്ഗം തന്നെയാണ്. ദാമ്പത്യ ജീവിതത്തില്‍ സംഭവിക്കുന്ന പല ഗ്രഹപ്പിഴകള്‍ക്കും നവഗ്രഹ ദമ്പതിപൂജ ഏറെ പ്രയോജനപ്രദമാണെന്ന് കരുതപ്പെടുന്നു. ദശാസന്ധി കാലങ്ങള്‍ പൊതുവേ എല്ലാവര്‍ക്കും ഗ്രഹപ്പിഴയുടെ മൂര്‍ദ്ധന്യം തന്നെയാണ്. എന്നാല്‍ ഒരു വീട്ടില്‍ ഭാര്യയ്ക്കും ഭര്‍ത്താവിനും ദശാസന്ധിയോ, മറ്റേതെങ്കിലും കഷ്ടമോ, ഒരേസമയത്ത് സംഭവിച്ചാല്‍ ദമ്പതീസമേതരായ നവഗ്രഹപൂജ വളരെ നല്ല പരിഹാരമാര്‍ഗ്ഗമാണ്.
മുഹൂര്‍ത്ത പ്രായശ്ചിത്തം
കലണ്ടര്‍ നോക്കിയോ, പഞ്ചാംഗം നോക്കിയോ, ജോത്സ്യനോട് വിളിച്ചുചോദിച്ചോ വാങ്ങുന്ന മുഹൂര്‍ത്തമാണ് ഇന്നിപ്പോള്‍ പല പുതുസംരംഭങ്ങളുടേയും തുടക്കത്തിനായി കണക്കാക്കുന്നത്. ജാതകപരിശോധനയിലൂടെ മാത്രമേ ഒരു വ്യക്തിക്ക് അനുയോജ്യമായ മുഹൂര്‍ത്തം കണ്ടെത്താനാകൂ. ചിലപ്പോള്‍ അതുതന്നെ ചില കഷ്ടനഷ്ടങ്ങള്‍ക്ക് കാരണമായേക്കാം. ഇത്തരം മുഹൂര്‍ത്ത പ്പിഴവുകള്‍ക്ക് ദമ്പതിവിധാനത്തിലുള്ള പൂജ വളരെ ഉത്തമഫലം നല്‍കുന്നു. വിവാഹ മുഹൂര്‍ത്തത്തില്‍ പിഴവ് സംഭവിച്ചാലും ദമ്പതിപൂജ ഉത്തമപരിഹാരമാണ്. കുടുംബ സംബന്ധമായ ഗ്രഹപ്പിഴകള്‍ക്കും ദമ്പതീപൂജ പരിഹാരമാര്‍ഗ്ഗമായി വിശ്വസിക്കപ്പെടുന്നു.
സാധാരണ നവഗ്രഹക്ഷേത്രങ്ങളില്‍ നവഗ്രഹ പ്രീതിക്ക് ചെയ്യുന്ന വഴിപാടുകളായ വസ്ത്രംചാര്‍ത്തല്‍, അര്‍ച്ചന, പൂജ, ഹോമം എന്നിവയെല്ലാം ഇവിടെ നടത്തുന്നു. പൂജകളില്‍ നവഗ്രഹദമ്പതികളുടെ സാന്നിദ്ധ്യം ഉണ്ടെന്നതാണ് ഒരു പ്രധാന പ്രത്യേകത. ആദിത്യന് പൂജ ചെയ്യുമ്പോള്‍, ആദിത്യന്‍റെ ഭാര്യമാരായ 'ഉഷ','പ്രത്യുഷ' എന്നിവരെ കൂടി ചേര്‍ത്താണ് പൂജകള്‍ നടത്തുന്നത്. ഇപ്രകാരം എല്ലാ ഗ്രഹങ്ങളുടെയും ഭാര്യമാരെക്കൂടി സാന്നിദ്ധ്യപ്പെടുത്തിയാണ് ഈ ക്ഷേത്രത്തിലെ ആചാരം.
ആഞ്ജനേയ സ്വാമിയും സിദ്ധിവിനായകനും
ക്ഷേത്രത്തിലെ പ്രധാന ദേവന്‍ ആരാണെന്ന് ചോദിച്ചാല്‍ 'സിദ്ധി വിനായകനാണ്.' പ്രഥമ ദര്‍ശനത്തില്‍ കാണുന്നത് ഹനുമാന്‍റെ ശ്രീകോവിലാണ്. എന്നാല്‍, ഹനുമാനും നവഗ്രഹങ്ങളും ദേവന്മാരുടെ ഗണത്തില്‍ പെടുന്നവരല്ല തൂവെണ്ണ കൊണ്ട്, മുഴുക്കാപ്പ് ചാര്‍ത്തി നില്‍ക്കുന്ന വരദായകനായ ആഞ്ജനേയ സ്വാമിയുടെ വിഗ്രഹത്തിന് വല്ലാത്തൊരു കാന്തികവലയം തന്നെയാണ് അനുഭവപ്പെടുന്നത്. ഇവിടെ ഹനുമാന്‍ വളരുന്നു എന്നാണ് വിശ്വാസം. ഭക്തരുടെ ഭക്തിവിശ്വാസത്തില്‍ സന്തോഷവാനായ ഹനുമാന്‍ സ്വാമി അനുദിനം വളരുന്നതായി വിശ്വസിക്കപ്പെടുന്നു. ഹനുമാന്‍ സ്വാമിയുടെ വളര്‍ച്ചയ്ക്ക് അനുസൃതമായി വര്‍ഷങ്ങള്‍ കൂടുമ്പോള്‍ നിവേദ്യത്തിന്‍റെ തോതും കൂടുന്നതായി ക്ഷേത്രം ശാന്തി ബ്രഹ്മശ്രീരാമനാഥന്‍ ഭക്തിയോടെ വിവരിച്ചു. വെറ്റിലമാല, വെണ്ണ, മുഴുക്കാപ്പ്, പായസനിവേദ്യങ്ങള്‍ എന്നിവയാണ് ഇഷ്ടസിദ്ധിക്കായി ഹനുമത് സന്നിധിയില്‍ ഭക്തര്‍ സമര്‍പ്പിക്കുന്നത്.
ക്ഷേത്രത്തിലെ ഏകദേവ സങ്കല്‍പ്പമാണ് സിദ്ധിവിനായകന്‍. സകല തടസ്സങ്ങളും നീക്കി, ഭക്തര്‍ക്ക് ശുഭം നല്‍കാന്‍ ഗണപതിയുടെ സാന്നിദ്ധ്യം ഏറെ പ്രാധാന്യം നല്‍കുന്നതായി പൂജാരി പറഞ്ഞു. ഗ്രഹപ്പിഴ നീങ്ങാനായി നവഗ്രഹങ്ങള്‍ക്കും ഹനുമാനും വഴിപാടുകള്‍ സമര്‍പ്പിക്കുമ്പോള്‍, ദേവഭാവത്തിലുള്ള ഗണപതി മാര്‍ഗ്ഗതടസ്സങ്ങളെല്ലാം നീക്കി ഭക്തരുടെ അഭീഷ്ടം സാധിച്ചുകൊടുക്കുന്നു എന്നാണ് വിശ്വാസം. കാര്യസിദ്ധിക്കായി നെയ്വിളക്ക്, ചന്ദനമുഴുക്കാപ്പ് എന്നിവയാണ് ഇവിടുത്തെ പ്രധാന വഴിപാട്.
തയ്യാറാക്കിയത്
നാരായണന്‍പോറ്റി,
ആഞ്ജനേയ നവഗ്രഹ ഭഗവതി ക്ഷേത്രം
ഹരിപ്പാട്: 0479 2410048
Photo Courtesy - Google