ശ്രീപത്മനാഭൻ്റെ ആറാട്ട് ഘോഷയാത്ര തിരുവനന്തപുരം വിമാനത്താവളം നാലേകാൽ മണിക്കൂർ അടച്ചിടും

ശ്രീപത്മനാഭൻ്റെ ആറാട്ട് ഘോഷയാത്ര തിരുവനന്തപുരം വിമാനത്താവളം നാലേകാൽ മണിക്കൂർ അടച്ചിടും

 

 ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളം ഈ മാസം 11ന് നാലേകാൽ മണിക്കൂർ അടച്ചിടും. 11ന് വൈകുന്നേരം 4:45 മുതൽ രാത്രി ഒൻപതുവരെയാണ് വിമാനത്താവളത്തിൻ്റെ പ്രവർത്തനം താൽകാലികമായി നിർത്തിവെക്കുക. ഈ സമയം വിമാനങ്ങളുടെ ഷെഡ്യൂളുകൾ അതാത് വിമാനക്കമ്പനികൾ പുനക്രമീകരിക്കും.

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ പൈങ്കുനി മഹോത്സവത്തിന് ഏപ്രിൽ രണ്ടിനാണ് തുടക്കമായത്. ക്ഷേത്ര തന്ത്രിമാരായ നെടുമ്പിള്ളി തരണനല്ലൂർ ബ്രഹ്മശ്രീ സജി നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ പത്മനാഭൻ നമ്പൂതിരിപ്പാട് എന്നിവരുടെ മുഖ്യകാർമികത്വത്തിൽ രണ്ടിന് രാവിലെ 8:45നും 9:30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ സ്വർണക്കൊടിമരത്തിലും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വെള്ളിക്കൊടിമരത്തിലും തൃക്കൊടിയേറ്റ് നടന്നു. ഏപ്രിൽ ഒൻപതിനാണ് വലിയ കാണിക്ക. 10ന് പള്ളിവേട്ട നടക്കും. 11ന് നടക്കുന്ന ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.