ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉഗ്രനരസിംഹമൂര്‍ത്തി
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹമൂര്‍ത്തി ഉഗ്രനരസിംഹ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയാണ്. യുഗങ്ങളായി പ്രസിദ്ധമായ പ്രതിഷ്ഠയാണ് തെക്കേടത്ത് നരസിംഹസ്വാമി എന്ന് സാധാരണയായി പരാമര്‍ശിക്കപ്പെടുന്ന ശ്രീനരസിംഹമൂര്‍ത്തിയുടേത്. നരസിംഹ പെരുമാള്‍ ഉഗ്രമൂര്‍ത്തിയും അതീവശക്തനുമാണ്. ഇതിനെക്കുറിച്ച് നിരവധി കഥകളുമുണ്ട്. രാത്രി നട അടച്ചതിനുശേഷം ക്ഷേത്രജീവനക്കാര്‍ പോലും തെക്കേടത്ത് ഭാഗത്തേക്ക് പോകാന്‍ ഭയപ്പെട്ടിരുന്നത്രേ. അവിടെ സിംഹത്തിന്‍റെ സാന്നിധ്യം പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ളതായി സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രത്തിന്‍റെ അന്തര്‍ഭാഗത്തുനിന്ന് സിംഹത്തിന്‍റെ ഗര്‍ജ്ജനം ഉയര്‍ന്ന സന്ദര്‍ഭങ്ങളെപ്പറ്റിയുള്ള ക്ഷേത്രരേഖകള്‍ ഉണ്ടത്രേ.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നരസിംഹമൂര്‍ത്തി ഉഗ്രനരസിംഹ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയാണ്. നരസിംഹത്തെക്കുറിച്ചുള്ള 44 സങ്കല്‍പ്പങ്ങളില്‍ ഒന്നാണ് ഈ ഉഗ്രരൂപം.
യുഗങ്ങളായി പ്രസിദ്ധമായ പ്രതിഷ്ഠയാണ് തെക്കേടത്ത് നരസിംഹസ്വാമി എന്ന് സാധാരണയായി പരാമര്‍ശിക്കപ്പെടുന്ന ശ്രീനരസിംഹമൂര്‍ത്തിയുടേത്. ശ്രീപത്മനാഭ പെരുമാളിനെപ്പോലെ തന്നെ തെക്കേടത്ത് നരസിംഹപ്പെരുമാളും കിഴക്കോട്ടാണ് ദര്‍ശിക്കുന്നത്. എങ്കിലും സ്ഥാനം താഴ്ന്ന നിരപ്പിലാണ്. നരസിംഹ പെരുമാള്‍ ഉഗ്രമൂര്‍ത്തിയും അതീവശക്തനുമാണ്. ഇതിനെക്കുറിച്ച് നിരവധി കഥകളുമുണ്ട്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തെക്കേടത്ത് വിഗ്രഹത്തിന്‍റെ പുനഃപ്രതിഷ്ഠ നടക്കുന്ന സമയത്ത് സ്വയം പ്രേരിതമായി അഗ്നി ആളിക്കത്തിക്കവണ്ണം ശക്തി തീവ്രമായതിനെത്തുടര്‍ന്ന് ചില അനുഷ്ഠാനക്രിയകള്‍ കൂടി ചെയ്തതായി പറയപ്പെടുന്നു. ഈ ശക്തിയെ ശാന്തമാക്കുന്നതിനാണ് ഭഗവാന്‍റെ എതിര്‍വശത്ത് ഭിത്തിയില്‍ സമചതുര മാതൃകയില്‍ സൂത്രങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. രാത്രി നട അടച്ചതിനുശേഷം ക്ഷേത്രജീവനക്കാര്‍ പോലും തെക്കേടത്ത് ഭാഗത്തേക്ക് പോകാന്‍ ഭയപ്പെട്ടിരുന്നത്രേ. അവിടെ സിംഹത്തിന്‍റെ സാന്നിധ്യം പലര്‍ക്കും അനുഭവപ്പെട്ടിട്ടുള്ളതായി സാക്ഷ്യപ്പെടുത്തുന്നു. ക്ഷേത്രത്തിന്‍റെ അന്തര്‍ഭാഗത്തുനിന്ന് സിംഹത്തിന്‍റെ ഗര്‍ജ്ജനം ഉയര്‍ന്ന സന്ദര്‍ഭങ്ങളെപ്പറ്റിയുള്ള ക്ഷേത്രരേഖകള്‍ ഉണ്ടത്രേ.
നരസിംഹപ്പെരുമാളിന്‍റെ കോപാഗ്നി ശമിപ്പിക്കുകയും, തണുപ്പിക്കുകയും ചെയ്യുന്നതിനായി നരസിംഹപ്പെരുമാളിന്‍റെ വലതുഭാഗത്തുള്ള ദീര്‍ഘമായ പടികളില്‍ രാമായണ പാരായണം ദിനവും നടത്തിവരുന്നുണ്ടത്രേ. ജീവദന്തയിലും, വെള്ളിയിലും നിര്‍മ്മിച്ച ചെറുതും വലുതുമായ രണ്ട് ഹനുമാന്‍സ്വാമി വിഗ്രഹങ്ങളെ മുമ്പില്‍ പ്രതിഷ്ഠിച്ചാണ് രാമായണ പാരായണം നടത്തുന്നത്. ശീവേലിക്ക് ശ്രീപത്മനാഭസ്വാമിയെ അനുഗമിക്കുന്ന നരസിംഹപ്പെരുമാളിന്‍റെ സഞ്ചാരം വെള്ളിയില്‍ നിര്‍മ്മിച്ച ഗരുഡവാഹനത്തിലാണ്. നിരവധി അമൂല്യരത്നങ്ങളുടെ വര്‍ണ്ണമുള്ളവനും, സ്വന്തം രൂപത്തില്‍ നിന്ന് പ്രസരിക്കുന്ന ഭയങ്കരമായ ദീപ്തികൊണ്ട് ദുര്‍ശക്തികളില്‍ ഭീതി ജനിപ്പിക്കുന്നവനും സര്‍വ്വവ്യാപിയായുമാണ് നരസിംഹസ്വാമി.
സ്വാതിതിരുന്നാള്‍ മഹാരാജാവിനെ നരസിംഹമൂര്‍ത്തി രക്ഷിച്ച സംഭവകഥ
തിരുവിതാംകൂര്‍ മഹാരാജാവും, കലാകാരനുമായിരുന്ന സ്വാതിതിരുന്നാള്‍ മഹാരാജാവ് നരസിംഹമൂര്‍ത്തിയുടെ ഉപാസകനായിരുന്നു. ഒരിക്കല്‍ ഉത്സവവേളയില്‍ ആനയിടയുകയും, മഹാരാജാവിന് നേരെ പാഞ്ഞടുക്കുകയും ചെയ്തു. രാജാവ് ആനയെ ഒറ്റനോട്ടത്തിലൂടെ നിര്‍വീര്യമാക്കി ശാന്തനാക്കി നിര്‍ത്തി. അന്ന് രാജാവിന്‍റെ മുഖം കണ്ടവര്‍ നരസിംഹ മൂര്‍ത്തിയെ അവിടെ ദര്‍ശിക്കാനായി എന്നും പറയപ്പെടുന്നുണ്ടത്രേ.
ശത്രുസംഹാര മൂര്‍ത്തിയായ നരസിംഹസ്വാമിയുടെ ഇഷ്ടനിവേദ്യം പാനകമാണ്.
