മുത്തച്ഛസ്നേഹത്തോടെ ശാസ്താവ്

മുത്തച്ഛസ്നേഹത്തോടെ ശാസ്താവ്

HIGHLIGHTS

ഒരു ദേശത്തിന്‍റെ മുഴുവന്‍ കാവല്‍ക്കാരനും രക്ഷകനുമാണ് പാടൂര്‍ പനിക്കനാര്‍ മുത്തന്‍. പനിക്കനാര്‍ മുത്തന്‍ എന്നാല്‍ ഏത് ദൈവമാണെന്ന് ചിലര്‍ക്ക് സംശയം തോന്നിയേക്കാം. സാക്ഷാല്‍ ധര്‍മ്മശാസ്താവ് തന്നെയാണ്. മുത്തന്‍ എന്ന വാക്കിനര്‍ത്ഥം മുത്തച്ഛന്‍ എന്നാണ്. പനിക്കനാര്‍ എന്നത് ഈ ദേശത്ത് (ഈ ക്ഷേത്രം ഇപ്പോള്‍ നിലനില്‍ക്കുന്ന ഭാഗത്ത്) മുന്‍കാലത്ത് സമൃദ്ധമായി വളരുന്നു നിന്നിരുന്ന പനിക്കുമരം എന്ന പേരില്‍ നിന്നും ഉണ്ടായതാണ്. പനിക്കനാര്‍ കാവിലെ മുത്തച്ഛനെ. ധര്‍മ്മശാസ്താവിനെ നമ്മുടെ വീട്ടിലെ മുത്തച്ഛന്‍ സ്ഥാനം നല്‍കി വിളിക്കുന്നു. അതേ; ഭക്തജനങ്ങളുടെ അനുഭവത്തില്‍ ഇവിടെ ധര്‍മ്മശാസ്താവ് സ്നേഹനിധിയായ മുത്തച്ഛനെപ്പോലെ തന്നെയാണ് 

തൊഴുതു വണങ്ങിയാല്‍ മതി 

സാധാരണ ക്ഷേത്രങ്ങളില്‍ ദുഃഖനിവാരണത്തിനായി എത്തുന്ന നമ്മള്‍ ക്ഷേത്രത്തിലെ ദേവന് പ്രിയങ്കരമായ വഴിപാടുകള്‍ നടത്തി ദൈവപ്രീതി ചെയ്തു പ്രാര്‍ത്ഥിക്കുകയാണ് പതിവ്. കഷ്ടതകള്‍ പറഞ്ഞ് കൈകൂപ്പി തൊഴുത് സാഷ്ടാംഗം  നമസ്കരിച്ചാല്‍ മാത്രം മതി മുത്തന്‍ ശരണം തരും. ദുഃഖത്തിന് അറുതി വരും. ശാസ്താവിനെക്കുറിച്ച് ഭക്തരെല്ലാം ഒരുപോലെ പറയുന്ന അനുഭവവാക്കാണിത്.

ഉപദേവതാ പ്രതിഷ്ഠ ഇല്ലാത്ത ക്ഷേത്രം 

പാലക്കാടിന്‍റെ ഗ്രാമഭംഗി ആവാഹിച്ചെടുത്തപോലെയാണ്  ഈ ക്ഷേത്രാ ന്തരീക്ഷം. ശാസ്താവ് പൂര്‍ണ്ണ അനുഗ്രഹ കലയോടെ കാരണവര്‍ സ്ഥാനത്ത് നിലകൊള്ളുന്ന ക്ഷേത്രം. തലമുറകള്‍ തിരിച്ചറിഞ്ഞ അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു മാറ്റവും കൂടാതെ ഇന്നും തുടര്‍ന്നു പോകുന്നു. ഭക്തരെ ആകര്‍ഷിക്കാന്‍ വേണ്ടി പുതിയ ആചാരങ്ങളോ പൂജകളോ മറ്റെന്തെങ്കിലും വിശേഷങ്ങളോ ഈ ക്ഷേത്രത്തില്‍ പതിവില്ല. 'മുത്തനോട് ചോദിച്ചാല്‍ എല്ലാവര്‍ക്കും എല്ലാം തരും പിന്നെന്തിനാണ് മറ്റൊന്നിനെക്കുറിച്ച് ഞങ്ങള്‍ ചിന്തിക്കേണ്ടത.്' ഭക്തരുടെ ഏകകണ്ഠമായ വാക്കാണിത.് ക്ഷേത്രത്തില്‍ ഉപദേവതകള്‍ യാതൊന്നുമില്ല. സര്‍വ്വം തികഞ്ഞ ധര്‍മ്മശാസ്താവ് മാത്രം. കരിനീല നിറമുള്ള ഈ കൈകളില്‍ അമ്പും വില്ലും യഥാക്രമം ധരിച്ചിരിക്കുന്ന ശാസ്താഭാവം. 

ക്ഷേത്രത്തിലെ വാര്‍ഷിക വിശേഷം കുംഭമാസത്തിലെ വേലയാണ്. തേരും കുതിരയും എഴുന്നെള്ളത്തും ചൂട്ടുപിടിച്ച് ഗ്രാമപ്രദക്ഷിണവും ചേര്‍ന്ന് 10 ദിവസത്തോളം ചേര്‍ന്നതാണ് വേലച്ചടങ്ങുകള്‍.

വൃശ്ചികമാസത്തിലെ മണ്ഡലകാലവും ഈ ക്ഷേത്രസന്നിധിയില്‍ വളരെ വിശേഷപ്പെട്ട നാളുകളാണ്. ശാസ്താ ഭക്തിയുടെ പരമാനന്ദ ലഹരിതന്നെയാണ് ചുറ്റുവിളക്കും ഭജനയുമായി  നിറയുന്ന മണ്ഡലകാലം...

നാരായണന്‍ പോറ്റി

Photo Courtesy - jyothisharathnam