ലളിതസഹസ്രനാമം ചൊല്ലേണ്ടത് എപ്പോള്‍. അത് തെറ്റിയാല്‍ കുഴപ്പമുണ്ടോ?
സന്യാസസമയത്താണ് മന്ത്രങ്ങള്‍ ജപിക്കുവാന്‍ ഏറ്റവും ഉത്തമം. ഒരു ദിവസം രണ്ട് സന്ധ്യകള്‍ വരുന്ന രാവിലെയും വൈകുന്നേരവും. സ എന്നത് 'സമ്യക്'(ഉത്തമമായി) ന്ധ്യ എന്നത് ധ്യാനിക്കപ്പെടേണ്ടത്. ഉത്തമമായ സമയത്ത് ധ്യാനിക്കപ്പെടേണ്ടത് എന്നാണ് ഈ വാക്കിന്‍റെ അര്‍ത്ഥം. എന്നിരുന്നാലും ലളിതസഹസ്രനാമം ജപിക്കുമ്പോള്‍ സമയമോ, കാലമോ നോക്കേണ്ടതില്ല. ഭഗവതിയെ മാതൃസ്വരൂപമായി എപ്പോള്‍ വേണമെങ്കിലും ജപിക്കാം. ആദ്യമൊക്കെ മന്ത്രം ജപിക്കുമ്പോള്‍ നാവുപിഴ സംഭവിക്കാറുണ്ട്. കാലക്രമേണ അത് മാറുന്നതാണ്.
