സകലസൗഭാഗ്യദായകമായ ശുക്രഗായത്രി
അസുരഗുരുവാണ് ശുക്രന്‍. ശിവനെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ച് ഒരിക്കലും നശിക്കാത്ത ശരീരവും സമ്പത്തും നേടിയവന്‍. ശിവന്‍റെ അനുഗ്രഹത്താല്‍ നവഗ്രഹങ്ങളില്‍ ഒരാളായി. മൃതസഞ്ജീവനി മന്ത്രത്താല്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള സിദ്ധിയും ശുക്രനുണ്ട്. ഈ ശുക്രഗായത്രിമന്ത്രം ദിവസവും 108 പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ സര്‍വ്വകലകളിലും പ്രാവീണ്യം സിദ്ധിക്കുന്നു. ആഗ്രഹങ്ങള്‍ സഫലമാവും. ഭാഗ്യവും വിജയവുമുണ്ടാവും. ദീര്‍ഘയാസുണ്ടാവും. നല്ല ജീവിതപങ്കാളിയെ ലഭിച്ചു ദാമ്പത്യജീവിതം ആനന്ദപ്രദമാവും. കച്ചവടത്തില്‍ സമൃദ്ധിയും വിദ്യയിലൂടെ കീര്‍ത്തിയും നേടാനാവും. സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുന്നു. ഇങ്ങനെ സര്‍വ്വസൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്നു ശുക്രന്‍.
അസുരഗുരുവാണ് ശുക്രന്‍. ശിവനെ ധ്യാനിച്ച് തപസ്സനുഷ്ഠിച്ച് ഒരിക്കലും നശിക്കാത്ത ശരീരവും സമ്പത്തും നേടിയവന്‍. ശിവന്‍റെ അനുഗ്രഹത്താല്‍ നവഗ്രഹങ്ങളില്‍ ഒരാളായി. ഒരിക്കല്‍ ശുക്രന്‍ ശിവന്‍റെ കോപത്തിനും പാത്രീഭൂതനായി. ആ സമയത്ത് ശിവന്‍റെ ദേഷ്യം ശമിപ്പിച്ച് ശുക്രനെ രക്ഷിച്ചത് പാര്‍വ്വതീദേവിയാണ്. അതുകൊണ്ടു വെള്ളിയാഴ്ച ദിവസം ദേവിയോടു പ്രാര്‍ത്ഥിച്ചാല്‍ ശുക്രന്‍റെയും അനുഗ്രഹം നേടാനാവുന്നു.
വെളുത്ത ചന്ദനം, വെളുത്ത പുഷ്പങ്ങള്‍ വെള്ള മണിമാല, വെള്ളവസ്ത്രം, വെളുത്തകുട, വെളുത്ത പതാക എന്നിവയുമായി കിഴക്കോട്ട് അഭിമുഖമായി ആസനസ്ഥനായി ശുക്രന്‍ അനുഗ്രഹം വര്‍ഷിക്കുന്നു. ശുക്രന് കാവ്യന്‍, ഹിമാബന്‍, കുറ്റമറ്റവന്‍, ഭാര്‍ഗ്ഗവന്‍, ശുക്ലാംബരധരന്‍, ശുക്ലഭൂഷന്‍, സൂരി, ആത്മചിത്ത് മഹാമതി, നീതിമാര്‍ഗ്ഗകാമി, ഗ്രഹാധിപന്‍, പ്രഭു, കരുണാസിന്ധു ദൈത്യഗുരു ഉള്‍പ്പെടെ ഒട്ടനവധി പേരുകളുമുണ്ട്. മൃതസഞ്ജീവനി മന്ത്രത്താല്‍ മരിച്ചവരെ പുനരുജ്ജീവിപ്പിക്കാനുള്ള സിദ്ധിയും ശുക്രനുണ്ട്.
ജ്ഞാനത്തില്‍ മികച്ച പണ്ഡിതനും സകല ശാസ്ത്രങ്ങളിലും കരകണ്ടവനുമായ ശുക്രന്‍റെ അനുഗ്രഹം നേടാന്‍ മൊച്ചപയറ് ദാനം ചെയ്താല്‍മതി.
വാഹന അവതാരമെടുത്ത ഭഗവാന്‍ വിഷ്ണു മൂന്നടി മണ്ണ് യാചിച്ച് മഹാബലിയുടെ അടുത്തെത്തി. വന്നിരിക്കുന്നത് മഹാവിഷ്ണുവാണെന്ന് അറിഞ്ഞ ശുക്രന്‍ മഹാബലി ദാനം നല്‍കുന്നതിനെ തടഞ്ഞു. പക്ഷേ മഹാബലി ശുക്രന്‍റെ ഉപദേശത്തെ ചെവികൊണ്ടില്ല. ഉടന്‍തന്നെ ശുക്രന്‍ വണ്ടിന്‍റെ രൂപമെടുത്ത് കിണ്ടിയുടെ ദ്വാര പ്രവേശിച്ച് അവിടെ അടച്ചു. വാമനന്‍ ദര്‍ഭ പുല്ലുകൊണ്ട് ആ ദ്വാരത്തില്‍ കുത്തിദ്വാരം തുറക്കാന്‍ ശ്രമിക്കവേ അത് ശുക്രന്‍റെ ഒരു കണ്ണില്‍ കുത്തി. അതുകാരണം ശുക്രന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു.
അതിനെത്തുടര്‍ന്ന് ശുക്രന്‍ തിരുമൈല(മയിലാപൂര്‍)യിലുള്ള ശിവലിംഗത്തെ പൂജിച്ച് നഷ്ടപ്പെട്ട കാഴ്ചശക്തി വീണ്ടെടുത്തു. ശുക്രന്‍ പൂജിച്ചതിനാല്‍ ഇവിടുത്തെ ശിവനെ വെള്ളീശ്വരന്‍ എന്നും വിളിക്കുന്നു. ക്ഷേത്രങ്ങളിലെ നവഗ്രഹസന്നിധിയിലുള്ള ശുക്രനോട് പ്രാര്‍ത്ഥിക്കുന്ന വേളയില്‍ ശുക്രഗായത്രി ജപിച്ച് പ്രാര്‍ത്ഥിച്ചാല്‍ ശുഭഫലങ്ങള്‍ നമുക്ക് കിട്ടുന്നു.
ശുക്രഗായത്രി മന്ത്രം:
ഓം അശ്വധ്വജായ വിദ്മഹേ
ധനുഹസ്തായ ധീമഹി
തന്നോ ശുക്രപ്രചോദയാത്
സാരം: കുതിരപതാകയോടുകൂടിയ ശുക്രദേവാ, വില്ല് കയ്യിലേന്തി നില്‍ക്കുന്ന നിന്നെ ധ്യാനിക്കുന്നു. ശുക്രഭഗവാന്‍ നമ്മെ കാത്തുരക്ഷിക്കുമാറാവട്ടെ. ഈ ശുക്രഗായത്രിമന്ത്രം ദിവസവും 108 പ്രാവശ്യം ജപിച്ച് പ്രാര്‍ത്ഥിച്ചുപോന്നാല്‍ സര്‍വ്വകലകളിലും പ്രാവീണ്യം സിദ്ധിക്കുന്നു. ആഗ്രഹങ്ങള്‍ സഫലമാവും. ഭാഗ്യവും വിജയവുമുണ്ടാവും. ദീര്‍ഘയാസുണ്ടാവും. നല്ല ജീവിതപങ്കാളിയെ ലഭിച്ചു ദാമ്പത്യജീവിതം ആനന്ദപ്രദമാവും. കച്ചവടത്തില്‍ സമൃദ്ധിയും വിദ്യയിലൂടെ കീര്‍ത്തിയും നേടാനാവും. സുഖസൗകര്യങ്ങളും വര്‍ദ്ധിക്കുന്നു. ഇങ്ങനെ സര്‍വ്വസൗഭാഗ്യങ്ങളും പ്രദാനം ചെയ്യുന്നു ശുക്രന്‍.
Photo Courtesy - Google
