2026 ഓ​ഗസ്റ്റ് 16 ഞായർ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

2026 ഓ​ഗസ്റ്റ് 16 ഞായർ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം എന്നിവയിൽ ജനിച്ചവർക്ക് കാര്യങ്ങൾ അനുകൂലമായി നീങ്ങും. മത്സരങ്ങളിൽ വിജയം നേടാനും സാമ്പത്തിക നേട്ടമുണ്ടാകാനും സാധ്യത. ലഭിക്കാനുള്ള പണം തിരിച്ചുകിട്ടാനും ഇഷ്ടപ്പെട്ട കാര്യങ്ങൾ ആസ്വദിക്കാനും അവസരമുണ്ടാകും.

ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി എന്നിവർക്കാണ് ഇടവക്കൂറ്. കാര്യങ്ങളിൽ തടസ്സങ്ങളും ഇച്ഛാഭംഗവും ഉണ്ടാകാം. കലഹങ്ങൾ ഒഴിവാക്കാനും മാനസിക സമ്മർദം കുറയ്ക്കാനും ശ്രദ്ധിക്കുക.

മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം എന്നിവർക്കാണ് മിഥുനക്കൂറ്. ധനതടസ്സത്തിനും കാര്യപരാജയത്തിനും സാധ്യത. വായ്പ ലഭിക്കുന്നതിനുള്ള ശ്രമങ്ങൾ പരാജയപ്പെടാം.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് കാര്യവിജയവും അംഗീകാരവും ലഭിക്കും. മത്സരങ്ങളിൽ മുന്നിലെത്താനും ആരോഗ്യപരമായി ആശ്വാസം ലഭിക്കാനും സാധ്യത. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാൽഭാഗം എന്നിവർക്കാണ് ചിങ്ങക്കൂറ്. കാര്യതടസ്സവും കലഹവും അഭിമാനക്ഷതവും ഉണ്ടായേക്കാം. അപകടഭീതി ഉള്ളതിനാൽ ഇരുചക്രവാഹന യാത്രകളിൽ കൂടുതൽ ശ്രദ്ധ വേണം.

കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി നക്ഷത്രക്കാർക്ക് കാര്യവിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യം മെച്ചപ്പെടാനും ഇഷ്ടഭക്ഷണവും സൽക്കാരങ്ങളും ലഭിക്കാനും സാധ്യത. വേണ്ടപ്പെട്ടവരുമായി ഒത്തുചേരാം.

തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം എന്നിവർക്കാണ് തുലാക്കൂറ്. കാര്യങ്ങളിൽ തിരിച്ചടി നേരിടാം. അഭിപ്രായവ്യത്യാസങ്ങൾക്കും സ്വസ്ഥതക്കുറവിനും സാധ്യത. അടുപ്പമുള്ളവർ അകന്നുനിൽക്കുന്ന സാഹചര്യമുണ്ടാകാം.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് അനുകൂല സമയമാണ്. മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടാം. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ വിജയിക്കാനുള്ള സാധ്യതയുണ്ട്.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം നക്ഷത്രക്കാർക്ക് കാര്യവിജയവും ധനലാഭവും പ്രതീക്ഷിക്കാം. ബന്ധുക്കളുമായി ഒത്തുചേരാനും അംഗീകാരം നേടാനും സാധിക്കും. ആരോഗ്യകാര്യങ്ങളിലും അനുകൂല ഫലങ്ങൾ ലഭിക്കും.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി നക്ഷത്രക്കാർക്ക് കാര്യതടസ്സവും മനഃപ്രയാസവും ഉണ്ടാകാം. അനാവശ്യ അലച്ചിലും ചെലവും വർധിക്കാം. പ്രധാന കൂടിക്കാഴ്ചകൾ പരാജയപ്പെടാൻ സാധ്യതയുണ്ട്.

കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം എന്നിവർക്കാണ് കുംഭക്കൂറ്. കാര്യപരാജയം, ധനതടസ്സം, മനഃപ്രയാസം എന്നിവയ്ക്ക് സാധ്യത. യാത്രകളും വായ്പയ്ക്കായുള്ള ശ്രമങ്ങളും തടസ്സപ്പെടാം.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് തൊഴിൽരംഗത്ത് മുന്നേറ്റമുണ്ടാകും. തൊഴിൽലാഭം, സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ ലഭിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.