2026 ജൂലൈ 26 ഞായർ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ കാര്യപരാജയം, നഷ്ടസാധ്യത, അപകടഭീതി എന്നിവയ്ക്ക് സാധ്യതയുണ്ട്. എന്നാൽ രാവിലെ 7 മണിക്ക് ശേഷം ഗുണദോഷങ്ങൾ ഇടകലർന്ന ഫലമായിരിക്കും.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): രാവിലെ 7 മണിവരെ കാര്യവിജയവും ആരോഗ്യലാഭവും പ്രതീക്ഷിക്കാം. തുടർന്ന് കാര്യതടസ്സം, നഷ്ടം, അപകടഭീതി, ഇച്ഛാഭംഗം, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് സാധ്യത.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസം പൊതുവെ അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ആരോഗ്യം, സാമ്പത്തിക നേട്ടം, ശത്രുക്കളുടെ ശല്യം കുറയുക, ഇഷ്ടഭക്ഷണം ലഭിക്കുക എന്നിവയ്ക്ക് സാധ്യത. ആഗ്രഹങ്ങൾ സഫലമാകാനും സാധ്യതയുണ്ട്.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): രാവിലെ വരെ കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, ഉദരസംബന്ധമായ അസ്വസ്ഥത, യാത്രാതടസ്സം എന്നിവ ഉണ്ടാകാം. എന്നാൽ രാവിലെ 7 മണിക്ക് ശേഷം കാര്യവിജയം, അംഗീകാരം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, ആരോഗ്യനേട്ടം എന്നിവ പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കാര്യതടസ്സം, മാനസിക സമ്മർദം, ശത്രുശല്യം, അഭിമാനക്ഷതം, അപകടസാധ്യത എന്നിവയ്ക്ക് സാധ്യത. ഇരുചക്രവാഹനയാത്രയിൽ പ്രത്യേകം ജാഗ്രത പാലിക്കുക.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): രാവിലെ 7 മണിവരെ കാര്യവിജയം, അംഗീകാരം, ആരോഗ്യനേട്ടം എന്നിവ ലഭിക്കും. അതിനുശേഷം കാര്യതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവ അനുഭവപ്പെടാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): രാവിലെ വരെ കാര്യപരാജയം, കലഹം, അഭിമാനക്ഷതം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 7 മണിക്ക് ശേഷം കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം എന്നിവ ലഭിക്കാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. കാര്യവിജയവും ആരോഗ്യലാഭവും ഉണ്ടാകും. തുടർന്ന് കാര്യപരാജയം, കലഹം, മനഃപ്രയാസം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): രാവിലെ വരെ കാര്യപരാജയം, അലച്ചിൽ, ആരോഗ്യപ്രശ്നങ്ങൾ, യാത്രാതടസ്സം, അധികചെലവ് എന്നിവ ഉണ്ടാകാം. രാവിലെ 7 മണിക്ക് ശേഷം കാര്യവിജയം, സാമ്പത്തിക നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ പ്രതീക്ഷിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): രാവിലെ വരെ കാര്യവിജയവും സന്തോഷവും അനുഭവപ്പെടും. തുടർന്ന് കാര്യതടസ്സം, അലച്ചിൽ, മനഃപ്രയാസം, ചെലവ് വർധിക്കൽ എന്നിവയ്ക്ക് സാധ്യത.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ദിവസം ഏറെ അനുകൂലമാണ്. കാര്യവിജയം, മത്സരവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിൽനേട്ടം എന്നിവ പ്രതീക്ഷിക്കാം. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കാനും സാധ്യതയുണ്ട്.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): രാവിലെ വരെ കാര്യതടസ്സം, ശരീരാസ്വസ്ഥത, ഉദരസംബന്ധമായ പ്രശ്നങ്ങൾ, യാത്രാതടസ്സം എന്നിവ ഉണ്ടാകാം. എന്നാൽ രാവിലെ 7 മണിക്ക് ശേഷം കാര്യവിജയവും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്.
