സുവര്‍ണ്ണാകര്‍ഷണ ഭൈരവമന്ത്രവും പൂജാവിധികളും

സുവര്‍ണ്ണാകര്‍ഷണ ഭൈരവമന്ത്രവും പൂജാവിധികളും

HIGHLIGHTS

തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നാണ് വിശ്വാസം. മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണ ഭൈരവന്‍ തന്‍റെ ഭക്തര്‍ക്ക് സമ്പത്ത് നല്‍കുന്നു. സ്വര്‍ണ്ണനിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് തൃക്കൈകളുമായി ഭൈരവി ദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണ്ണകാല ഭൈരവനെ പൂജിച്ചാല്‍ സമ്പത്ത് ധാരാളമായി വന്നുചേരുമത്രേ.

ത്രിലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തിന്‍റെ അധിപതിയുമാണത്രേ സുവര്‍ണ്ണ ഭൈരവന്‍.

ഓം അസ്യശ്രീ ധനാകര്‍ഷണ
ഭൈരവ മഹാമന്ത്രസ്യ
ബ്രഹ്മ ഋഷിഃ
പക്തി ഛന്ദഃ
ശ്രീ ധനാകര്‍ഷണ ഭൈരവോ ദേവത

ധ്യാനം

ഓം ഗാംഗേശപുത്രം ഡമരും ത്രിശൂലം
വരാഭയേ സന്ദധതം ത്രിനേത്രം
ദേവ്യായുധം തപ്തസുവര്‍ണ്ണ വര്‍ഷം
സ്വര്‍ണ്ണാകൃഷം
ഭൈരവമാശ്രയാമഃ

മൂലമന്ത്രം

ഓം വം ആപദുദ്ധാരണായ
അജ്മല ഭക്തായ ലോകേശായ
സ്വര്‍ണ്ണാകര്‍ഷണ ഭൈരവായ
മമ ദാരിദ്ര വിദ്വേഷണായ
ഓം ശ്രീ മഹാഭൈരവായ നമഃ

സ്വര്‍ണ്ണാകര്‍ഷണ മന്ത്രം

ഓം ശ്രീം ഹ്രീം ക്ലീം സ്വര്‍ണ്ണ
ഭൈരവായ ഹും ഫട് സ്വാഹാ
ഓം നമോ ഭഗവതേ
സ്വര്‍ണ്ണാകര്‍ഷണ ഭൈരവായ ധനധാന്യ
വൃദ്ധികരായ ശ്രീഗലം സ്വര്‍ണ്ണം
ദേഹി ദേഹി വശ്യം കുരു കുരു സ്വാഹാ

തന്‍റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നാണ് വിശ്വാസം. മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണ ഭൈരവന്‍ തന്‍റെ ഭക്തര്‍ക്ക് സമ്പത്ത് നല്‍കുന്നു. സ്വര്‍ണ്ണനിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് തൃക്കൈകളുമായി ഭൈരവി ദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതി ചെയ്യുന്ന സുവര്‍ണ്ണകാല ഭൈരവനെ പൂജിച്ചാല്‍ സമ്പത്ത് ധാരാളമായി വന്നുചേരുമത്രേ.

പൂജാവിധി

താമരയുള്ള കുളം, നദിക്കര എന്നീ ശുദ്ധ ജലാശയങ്ങളുടെ കരയിലിരുന്ന് ജപിക്കാം. എങ്കിലും പൂജാമുറിയിലും ഗുരുസന്നിധിയിലുമിരുന്ന് ജപിക്കുന്നത് വേഗം ഫലം ചെയ്യും.

ജപമാല

ചന്ദനമാണിമാല, താമര, രസമണിമാല, ഏഴുമുഖരുദ്രാക്ഷമാല, ചെമ്പട്ടുസൂത്രമാല, നവരത്നമാല, സ്വര്‍ണ്ണമാല ഇവയില്‍ ഏതെങ്കിലും മാല കൊണ്ടുവേണം ജപയെണ്ണം പിടിക്കുവാന്‍.

ഹോമദ്രവ്യങ്ങള്‍

ചന്ദനം, വില്വം, അകില്‍, അരശ് ഇവയുടെ കമ്പുകളാണ് മുഖ്യമായി ഹോമിക്കേണ്ടത്. പശുവിന്‍ നെയ്യ്, നവധാന്യം, തില(എള്ള്) പായസം, അഷ്ടദ്രവ്യം, കുന്തിരിക്കം ഇവയും ഹോമിക്കാം.

യന്ത്രം

വിധിപ്രകാരം യന്ത്രം എഴുതി പ്രാണപ്രതിഷ്ഠ നടത്തി ധരിച്ചാല്‍ ഫലം ലഭിക്കും. ഗുരുവിന്‍റെ ഉപദേശം കൂടാതെ ഒരു മന്ത്രപ്രയോഗങ്ങളും പാടില്ല.