പട്ടാഭിഷേക മഹിമ പേറുന്ന തളി ശ്രീരാമക്ഷേത്രം
കോഴിക്കോട് തളി ക്ഷേത്രക്കുളത്തിന്‍റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് തളി ശ്രീരാമസ്വാമി ക്ഷേത്രം. സന്താനസൗഭാഗ്യങ്ങള്‍ക്കും മംഗല്യഭാഗ്യങ്ങള്‍ക്കും കാര്യസിദ്ധിക്കുമായി ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശ്രീരാമപട്ടാഭിഷേക പ്രതിഷ്ഠയാണ് ഇവിടെയുളളത്. കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തളി ശ്രീരാമക്ഷേത്രം. കിഴക്ക് ദര്‍ശനത്തോടെ സീതാ സമേതനായ ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ. പട്ടാഭിഷേകരൂപത്തില്‍ നിലകൊളളുന്ന ശ്രീരാമസ്വാമിയും സീതാദേവിയുമുളള വിഗ്രഹം അയോധ്യയില്‍ നിന്നും ഒരു സ്വാമിയാര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് പൂജിച്ചുകൊണ്ടു വന്നതാണ്.
കോഴിക്കോട് തളി ക്ഷേത്രക്കുളത്തിന്‍റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന പുരാതനക്ഷേത്രമാണ് തളി ശ്രീരാമസ്വാമി ക്ഷേത്രം. സന്താനസൗഭാഗ്യങ്ങള്‍ക്കും മംഗല്യഭാഗ്യങ്ങള്‍ക്കും കാര്യസിദ്ധിക്കുമായി ഏറെ പ്രസിദ്ധമാണ് ഈ ക്ഷേത്രം. ശ്രീരാമപട്ടാഭിഷേക പ്രതിഷ്ഠയാണ് ഇവിടെയുളളത്. കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് തളി ശ്രീരാമക്ഷേത്രം. കിഴക്ക് ദര്‍ശനത്തോടെ സീതാ സമേതനായ ശ്രീരാമനാണ് പ്രധാന പ്രതിഷ്ഠ.
പട്ടാഭിഷേകശേഷമുളള പ്രസന്നനും വിജയശ്രീലാളിതനുമായ ഭാവത്തില്‍ പത്നീസമേതനായ ശ്രീരാമപ്രതിഷ്ഠ വളരെ അപൂര്‍വ്വമാണ്.
ശ്രീരാമനാമം കേള്‍ക്കുന്നതുപോലും മോക്ഷ പ്രദായകമാണ്. തെക്ക് കിഴക്കേ കോണിലായി ഹനുമാന്‍ സ്വാമിയുടെ പ്രതിഷ്ഠയുണ്ട്. ശത്രുദോഷങ്ങള്‍ മാറുവാനും ശനിദോഷനിവാരണത്തിനും ഹനുമാന്‍ ഭജനവും യഥാശക്തി വഴിപാടുകള്‍ കഴിക്കുന്നതും ശ്രേഷ്ഠമാണ്.
കന്നിമൂലയില്‍ ഗണപതിയുടെ പ്രതിഷ്ഠയുണ്ട്. വിഘ്നങ്ങളകലാനും ഉദ്ധിഷ്ട കാര്യലബ്ധിക്കുമായി അവല്‍ നിവേദ്യം, കറുകമാല, നെയ് പ്പായസ നിവേദ്യം എന്നിവ ഉത്തമമാണ്. കൂടാതെ ഗണപതിയുടെ ശ്രീകോവിലില്‍ സാളഗ്രാമങ്ങള്‍, ചെറിയ ശിവലിംഗം, ദുര്‍ഗാഭഗവതി സാന്നിധ്യം എന്നിവയുമുണ്ട്.
വിഗ്രഹം അയോധ്യയില്‍ നിന്ന്
അറുപത് വര്‍ഷമായി ക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തിയായിരുന്ന തായട കിഴിഞ്ഞപ്പുറത്ത് ഇല്ലത്തെ വാസുദേവന്‍ നമ്പൂതിരിക്ക് പറയാന്‍ ഒത്തിരി കാര്യങ്ങളുമുണ്ട്. എല്ലാം ശ്രീരാമസ്വാമിയുടെയും ഹനുമാന്‍ സ്വാമിയുടെയും തനിക്ക് ലഭിച്ച അനുഗ്രഹങ്ങളുടെയും കഥകള്‍ മാത്രം. കേട്ടാലും പറഞ്ഞാലും പലര്‍ക്കും വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. പല പ്രതിസന്ധി ഘട്ടങ്ങളിലും എന്നേയും മകനേയും രക്ഷിച്ചത് ഇവിടുത്തെ അനുഗ്രഹമാണെന്ന് തൊഴുകൈയോടെ അദ്ദേഹം പറയുന്നു.
ഇതൊരു കുടുംബ ക്ഷേത്രമായിരുന്നു. പിന്നീടാണ് തളി ദേവസ്വം ഏറ്റെടുക്കുന്നത്.
പട്ടാഭിഷേകരൂപത്തില്‍ നിലകൊളളുന്ന ശ്രീരാമസ്വാമിയും സീതാദേവിയുമുളള വിഗ്രഹം അയോധ്യയില്‍ നിന്നും ഒരു സ്വാമിയാര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് പൂജിച്ചുകൊണ്ടു വന്നതാണ്. ആല്‍ത്തറകളിലും മറ്റും കഴിഞ്ഞുപോന്നിരുന്ന സ്വാമിയാര്‍ പൂജിച്ചുകൊണ്ടു നടന്നിരുന്ന വിഗ്രഹമായിരുന്നു ഇവിടെയുളളത്. സ്വാമിയാര്‍ക്ക് വാര്‍ദ്ധക്യസഹജമായ അവശതകള്‍ വന്നതിനാല്‍ അന്നത്തെ സബ്ജഡ്ജിയായിരുന്ന കമ്മാരന്‍ നായര്‍ക്ക് സ്വാമിയാര്‍ വിഗ്രഹം നല്‍കുകയായിരുന്നു. പാലക്കാട് ജില്ലയിലെ ഏതോ പ്രദേശത്ത് വച്ചാണ് സ്വാമിയാര്‍ വിഗ്രഹം കൈമാറിയത്.
വിഗ്രഹം നല്‍കുമ്പോള്‍ സ്വാമിയാര്‍ പറഞ്ഞത് പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഉചിതമായ സ്ഥലത്ത് വിഗ്രഹം പ്രതിഷ്ഠിച്ച് മുടക്കമില്ലാതെ പൂജ നടത്തണമെന്നാണ്. സന്താനങ്ങളില്ലാത്ത ദമ്പതിമാര്‍ ശ്രീരാമസ്വാമിയേയും സീതാദേവിയേയും മുടങ്ങാതെ പൂജിച്ചാല്‍ സന്താനസൗഭാഗ്യങ്ങള്‍ ഉണ്ടാകുമെന്നും മുടങ്ങിക്കിടക്കുന്ന പല കാര്യങ്ങളും വിവാഹവും മറ്റും ശ്രീരാമസ്വാമിയുടെ അനുഗ്രഹത്താല്‍ നടക്കുമെന്നും കമ്മാരന്‍നായരോട് സ്വാമിയാര്‍ പറഞ്ഞു. അതുപ്രകാരം കമ്മാരന്‍നായര്‍ പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം കണ്ടെത്തിയ സ്ഥലമാണ് കോഴിക്കോട് തളി മഹാശിവക്ഷേത്രത്തിനു വടക്കു ഭാഗത്തെ ഈ പ്രദേശം. അന്നത്തെ പനാവൂര്‍ നമ്പൂതിരിയാണ് പ്രതിഷ്ഠ നടത്തിയത്. പിന്നീട് അന്നത്തെ കാണിപ്പയ്യൂരും ഇവിടെ എത്തിയിരുന്നു.
മിഥുനത്തിലെ അശ്വതി നാളിലാണ് ശ്രീരാമ സ്വാമിയുടെ പ്രതിഷ്ഠാദിനം. ഹനുമാന്‍ സ്വാമിക്ക് ഇവിടെ ഗദസമര്‍പ്പണം നടത്തിയാല്‍ ആത്മധൈര്യവും കാര്യസിദ്ധിയും ഉത്കണ്ഠയും അകന്ന് പഠനകാര്യത്തിലും മറ്റും ശ്രദ്ധ ലഭിക്കുമെന്നും വിശ്വാസമുണ്ട്.
ശ്രീരാമജയന്തി ആഘോഷവും ഹനുമാന്‍ ജയന്തിയും ആഘോഷിച്ചു വരുന്നു.
പട്ടാഭിഷേകരൂപത്തില്‍ നിലക്കൊളളുന്ന ശ്രീരാമ സ്വാമിക്കും സീതാദേവിക്കും നവകവും പഞ്ചഗവ്യാഭിഷേകവും മേളത്തോട് കൂടിയ വിശേഷാല്‍ ഉച്ചപൂജയും ഹനുമാന്‍, ഗണപതി എന്നീ ഉപദേവന്മാര്‍ക്ക് ഒറ്റക്കലശമാടലും വിശേഷാല്‍ പൂജകളും ശ്രീരാമജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്താറുണ്ട്.
Photo Courtesy - jyothisharathnam
