വിദ്യാസ്വരൂപിണിയായ താരാദേവി

വിദ്യാസ്വരൂപിണിയായ താരാദേവി

HIGHLIGHTS

ദേവന്‍റെ ശക്തിയായ താര വിദ്യാസ്വരൂപിണിയാണ്. വ്യാഴദോഷമുള്ളവര്‍ താരാദേവിയെ സ്തുതിക്കുന്നത് ദോഷങ്ങള്‍ ഇല്ലാതാക്കും. ശബ്ദബ്രഹ്മത്തിന്‍റെ അധിദേവതയാണ് താര. താരായന്ത്രം വിദ്യാവിജയത്തിനും സൗഭാഗ്യങ്ങള്‍ക്കും അത്യുത്തമമാണ്. ഓംകാരത്തിന്‍റെ മനുഷ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്നത്  ഈ ദേവതയാണ്. അന്തരീക്ഷമലിനീകരണം തടയുന്ന ശക്തി കൂടിയാണ് താര. താരാദേവിയെ നിഷ്കാമമായി ഭജിക്കുന്നവര്‍ക്ക് ഈ ഫലങ്ങളെല്ലാം പെട്ടെന്നുതന്നെ ലഭിക്കും. 

ശിവപുരാണത്തില്‍ ഭഗവാന്‍ മഹാവിഷ്ണുവിനെപ്പോലെ മഹാദേവനായ ശിവനും പത്ത് അവതാരങ്ങള്‍ പറയുന്നുണ്ട്. അതില്‍ താരന്‍ എന്ന ഭാവത്തിന്‍റെ ശക്തിയാണ് താരാദേവി. ദേവന്‍റെ ശക്തിയായ താര വിദ്യാസ്വരൂപിണിയാണ്. വ്യാഴദോഷമുള്ളവര്‍ താരാദേവിയെ സ്തുതിക്കുന്നത് ദോഷങ്ങള്‍ ഇല്ലാതാക്കും. ശബ്ദബ്രഹ്മത്തിന്‍റെ അധിദേവതയാണ് താര. താരായന്ത്രം വിദ്യാവിജയത്തിനും സൗഭാഗ്യങ്ങള്‍ക്കും അത്യുത്തമമാണ്. ഓംകാരത്തിന്‍റെ മനുഷ്യരൂപത്തെ പ്രതിനിധാനം ചെയ്യുന്നത്  ഈ ദേവതയാണ്. അന്തരീക്ഷമലിനീകരണം തടയുന്ന ശക്തി കൂടിയാണ് താര. താരാദേവിയെ നിഷ്കാമമായി ഭജിക്കുന്നവര്‍ക്ക് ഈ ഫലങ്ങളെല്ലാം പെട്ടെന്നുതന്നെ ലഭിക്കും. 

താരാധ്യാനം ഇതാണ്-

വിശ്വവ്യാപകവാരിമദ്ധ്യവിലസത്-
ച്ഛേതാംബു ജന്മസ്ഥിതാം
കര്‍ത്രീം ഖഡ്ഗകപാല നീലനളിനൈ
രാജത് കരാം നിലഭാം
കാഞ്ചികുണ്ഡലഹാര
കങ്കണവിലസത്
കേയൂര മഞ്ജീരതാം
ആപ്ത്തൈര്‍ നാഗവരൈര്‍
വിഭൂഷിതതനും
ചാരക്ത നേത്രത്രയാം
പിംഗോഗ്രൈകജടാം ലസ്തസുരശനാം
ദംഷ്ട്ര കരാളാനനാം
ചര്‍മ്മ ദ്വൈപിവരം കടൗ നിദധതീം
ശ്വേതാസ്ഥി പട്ടാളികാം
അക്ഷോഭ്യോന്ന വിരാജമാനശിരസം
സ്മേരാനനാം ഭോരുഹാം
താരാം ശാവഹൃദാസനാം ദൃഢകുചാം
അംബാത്രിലോക്യാം ഭജേത്.

അര്‍ത്ഥം

പ്രപഞ്ചം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന സമുദ്രമദ്ധ്യത്തിലെ വെള്ളത്താമരയില്‍ ഇരിക്കുന്നവനും കത്രിക, വാള്‍, തലയോട്ടി, നീലത്താമര എന്നിവ നാല് കൈകളിലായി ധരിക്കുന്നവളും കാഞ്ചി, കുണ്ഡല, ഹാര, കങ്കണ, തോള്‍വള, നൂപുരങ്ങള്‍ അണിഞ്ഞവളും ചെമ്പിച്ച മുടിയുള്ളവളും ദംഷ്ട്രകളുള്ള വായുള്ളവളും ആനത്തോല്‍ ധരിച്ചവളും വെളുത്ത എല്ലിന്‍ കഷണം പോലുള്ള നെറ്റിയുള്ളവളും സ്മേരമുഖിയും ശവത്തിന്‍റെ നെഞ്ചത്ത് സ്ഥിതി ചെയ്യുന്നവളും മൂന്ന് ലോകങ്ങളുടെയും മാതാവുമായ താരാദേവിയെ സ്തുതിക്കണം.

താരാമന്ത്രം

ഓം ഹ്രീം ത്രീം ഹും ഫട്

Photo Courtesy - Google