ക്ഷേത്രമുറ്റത്ത് ചെന്നാലും ചൈതന്യം ലഭിക്കുമോ

ക്ഷേത്രമുറ്റത്ത് ചെന്നാലും ചൈതന്യം ലഭിക്കുമോ

ക്ഷേത്രത്തിനകത്ത് കയറാൻ കഴിഞ്ഞില്ലെങ്കിലു പുറത്തെങ്കിലും പോയി തൊഴുതു മടങ്ങണമെന്ന്  ആചാര്യൻമാർ വിധിച്ചിട്ടുണ്ട്.പരീക്ഷയെഴുതാനോ  മറ്റു പരീക്ഷണങ്ങൾക്കോ പോകേണ്ടുന്നവർ ക്ഷേത്രത്തിനകത്ത് കയറി തീർത്ഥവും ചന്ദനവും വാങ്ങി വൈകാതെ  അമ്പല മുറ്റത്തുപോയി പ്രാർത്ഥിച്ചാൽ മതിയെന്ന് മുത്തശ്ശിമാർ പറയാറുണ്ട്

ഇതിനെയും വെറും അന്ധവിശ്വാസമായി കരുതിപ്പോകാനാണ് പലർക്കും താൽപര്യം . എന്നാൽ ഇതു വെറും അന്ധവിശ്വാസമല്ല

ക്ഷേത്രങ്ങളുടെ നിർമ്മാണ രീതി കൊണ്ടാണ് ഈ ഗുണം ലഭിക്കുന്നത്. വാസ്തു വിദ്യാഘടനയുടെ പ്രത്യേകത കൊണ്ട് ഏതൊരമ്പലത്തിന്റെ പരിസരം പരിശോധിച്ചു നോക്കിയാലും അവിടെ ആധുനീക ശാസ്ത്രം 'ജിയോ' എനർജി എന്നു വിളിക്കപ്പെടുന്ന ഭൗമോർജ്ജം പ്രസരിച്ചു കൊണ്ടിരിക്കുമെന്നാണ് കണ്ടുപിടിത്തം

ഭക്തിയോടു കൂടി ക്ഷേത്രത്തിൽ എത്തുന്ന ഭക്തനിലേക്ക് അനുകൂലമായ ഊർജ്ജം ലഭ്യമാക്കുന്നതോടെ തന്നെ അയാളിൽ ഗുണകരമായ മാറ്റങ്ങളും കാണാവുന്നതാണ് . സാധാരണ ഭൂമിയിൽ നിശ്ചലോർജ്ജമാണ് കാണപ്പെടുന്നത്. എന്നാൽ ക്ഷേത്രനിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്ന വാസ്തുശില്പഘടനയിൽ നിന്നും അതു ചലനാത്മകമായി മാറുന്നു. ഈ ചലനാത്മകോർജ്ജമാണ് ഭക്തനിലേക്കും എത്തിച്ചേരുന്നത്. ഇത് നിത്യവും പൂജകൾ നടന്നു വരുന്ന ക്ഷേത്രങ്ങളിൽ മാത്രമല്ല ലഭ്യമാകുന്നതെന്നും പഠനങ്ങൾ തെളിയിക്കുന്നു.

പൂജ മുടങ്ങിക്കിടക്കുന്ന ഒരു ക്ഷേത്രാങ്കണത്തിൽ പ്രവേശിച്ച് തൊഴുതു മടങ്ങിയാലും ഈ ഗുണം ലഭിക്കുമെന്ന് , അതായത ഊർജ്ജ നിലവാരം വർദ്ധിക്കുമെന്നാണ് കണ്ടുപിടിത്തം

അമ്പലങ്ങളിലെ ഊർജ്ജ പ്രവർത്തനം എന്ന പേരിൽ ഡോ പ്രഭാത് കുമാർ പോദ്ദാർ സുകൃതീന്ദ്രാ ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ജേർണ്ണ (1999 ഒക്ടോബർ ) ലിൽ ഇതു സംബദ്ധിച്ച് വളരെ ശ്രദ്ധേയമായ തന്റെ കണ്ടു പിടുത്തത്തെ പറ്റി എഴുതിയിട്ടുണ്ട്. ചെന്നൈയ്ക്കടുത്ത് മാമല്ലപുരത്തെ വളരെ വർഷങ്ങൾക്കു മുമ്പു നശിച്ചു പോയ ഒരു അമ്പലത്തിലാണ് അദ്ദേഹം തന്റെ ഗവേഷണം നടത്തിയത്.

പ്രസ്തുത അമ്പലം , ശിവലിംഗം പൊട്ടിപ്പൊളിഞ്ഞ് നിത്യപൂജകൾ ഒന്നുമില്ലാതെ നശിച്ചു പോയിരുന്നുവെങ്കിലും അവിടെ പ്രവേശിക്കുന്നവരുടെ ശരീരത്തിൽ ഊർജ്ജ നിലവാരം വർദ്ധിക്കുന്നതായിട്ടാണ് കണ്ടുപിടിച്ചിരിക്കുന്നത്.

ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് ക്ഷേത്ര തിരുമുറ്റത്തെത്തുന്നവരിൽ ചലനാത്മകമായ ഊർജ്ജം സമ്മാനിക്കുവാൻ ക്ഷേത്ര വാസ്തുശില്ലങ്ങൾക്ക് കഴിവുണ്ടെന്നാണ്

 
ജോതിഷി പ്രഭാസീന : സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com