ചൂല് ലക്ഷ്മിദേവിയുടെ ഇരിപ്പിടം

ചൂല് ലക്ഷ്മിദേവിയുടെ ഇരിപ്പിടം

HIGHLIGHTS

വൃത്തിയുള്ള ഗൃഹങ്ങളിലാണ് സര്‍വ്വ ഐശ്വര്യത്തിന്‍റേയും ദേവതയായ ലക്ഷ്മിദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നത്. മലിനമായ ഇടങ്ങള്‍ മൂധേവിയുടെ വാസസ്ഥലമാണത്രേ. വേദങ്ങളില്‍ ചൂലിന് ഉയര്‍ന്ന സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ലക്ഷ്മിദേവി ചൂലിനുള്ളില്‍ വസിക്കുന്നു എന്നൊരു വിശ്വാസമുണ്ട്. അതിനാല്‍ ചൂലിന് വീടിനുള്ളില്‍ പ്രത്യേകമായ സ്ഥാനം നല്‍കേണ്ടതുണ്ട്. വാസ്തുശാസ്ത്രപ്രകാരം വീട്ടില്‍ ചൂല് ശരിയാംവിധം പരിപാലിക്കപ്പെടുമ്പോള്‍ സാമ്പത്തിക പരാധീനതകള്‍ വഴിമാറിപ്പോകുമത്രേ. 

ചൂല് വീടിന്‍റെ ഭിത്തിയില്‍ ചാരിവയ്ക്കുന്നത് ദോഷഫലമാണ് നല്‍കുന്നത്. വീടിന്‍റെ പ്രധാനവാതില്‍ അല്ലാതെ മറ്റൊരു വാതിലിന്‍റെ പിറകിലായി ചൂല് നിലത്ത് ഇടേണം. വടക്ക്- പടിഞ്ഞാറ് കോണായ വായുകോണ്‍ ഒഴികെയുള്ള മൂലകളില്‍ ചൂല് സൂക്ഷിക്കരുത്. ഇന്ദ്രദിക്കായ കിഴക്ക് ഭാഗത്തും കുബേരദിക്കായ വടക്ക് ഭാഗത്തു ചൂല് ഇടരുത്. ഇങ്ങനെ സൂക്ഷിക്കുന്ന ചൂല്‍ പോസിറ്റീവ് എനര്‍ജിയെ വീട്ടിലേക്ക് ക്ഷണിച്ചുവരുത്തുമെന്നാണ് വിശ്വാസം.

കുഞ്ഞുങ്ങള്‍ ഉറങ്ങുന്ന കട്ടിലിന്‍റെ അടിയില്‍ ചൂല് വയ്ക്കുന്നത് ഇത്തരമൊരു വിശ്വാസം ഉള്ളതുകൊണ്ടാണ്. വീടിന്‍റെ മേല്‍ക്കൂരയില്‍ ചൂല് സൂക്ഷിക്കരുത്. ധനനഷ്ടം, മോഷണം എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. ഈര്‍ക്കില്‍ ഒടിഞ്ഞതും, കെട്ട് അഴിഞ്ഞതുമായ ചൂല്‍ വീട്ടില്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ അരുത്. ലക്ഷ്മിദേവിയുടെ കോപത്തിന് അത് കാരണമാകുമത്രേ. ചൊവ്വ, വെള്ളി, പൗര്‍ണ്ണമി, അമാവാസി ദിനങ്ങളില്‍ ചൂല് വാങ്ങുകയോ, കളയുകയോ അരുത്. സൂര്യാസ്തമയത്തിനുശേഷം വീട് തൂത്തുവാരരുത്. ചൂലിനെ മുറിച്ചുകടക്കുകയോ, കാലുകൊണ്ട് ചവിട്ടുകയോ അരുത്. 

അടുക്കള, ടോയ്ലറ്റ്, പ്രധാന കിടപ്പുമുറി, കോണിപ്പടിക്ക് താഴെ എന്നിവിടങ്ങളില്‍ ചൂല് സൂക്ഷിക്കരുത്. സാധാരണയായി വീടിന്‍റെ പുറത്തേക്കാണ് അടിച്ചുവാരുക. എന്നാല്‍ വീടിനകത്ത് തൂത്തുകോരി ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നന്ന്. വീടിനുള്ളിലെ ഐശ്വര്യത്തെ തൂത്ത് പുറത്തേക്ക് കളയരുത് എന്ന സങ്കല്‍പ്പമാണത്രേ ഇത്തരമൊരു പ്രവൃത്തിക്ക് പിന്നില്‍. തൂത്ത് വാരിയശേഷം വീടിനുള്ളിലും, പുറത്തും വെള്ളം തളിക്കുന്നതുപോലെ ചൂലിലും വെള്ളം തളിക്കുക. മഞ്ഞളും, ഉപ്പും ചേര്‍ത്ത വെള്ളമാണ് ചൂലില്‍ തളിക്കേണ്ടത്. അടുക്കളയും, ടോയ്ലറ്റും അടിച്ചുവാരിയ ചൂല്‍ ഉപയോഗിച്ച് വീടിന്‍റെ മറ്റ് മുറികള്‍ തൂത്തുവാരരുത്.

തലമുടി സമൃദ്ധമായി വളരാന്‍

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ചൂല്‍ വഴിപാട്

തലമുടി സമൃദ്ധമായി വളരാനും, തലമുടിയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൂല്‍ വഴിപാടുണ്ട്. ഈര്‍ക്കില്‍ ഉപയോഗിച്ച് വീട്ടില്‍ നിന്നും ഉണ്ടാക്കിക്കൊണ്ട് വരുകയോ, പടിഞ്ഞാറേ നടയ്ക്ക് പുറത്തുള്ള കടയില്‍ നിന്നോ ചൂല് വാങ്ങി ക്ഷേത്രക്കൊടിമരച്ചുവട്ടിലുള്ള ഭണ്ഡാരത്തിന്‍റെ മുകളില്‍ സമര്‍പ്പിക്കാം.

കാസര്‍കോട് ബേഡടുക്കയിലുള്ള അടുക്കത്ത് ഭഗവതിക്ഷേത്രത്തിലും തലമുടി വളരുന്നതിനായി ഈര്‍ക്കില്‍ച്ചൂല്‍ വഴിപാടുണ്ട്.