വിവാഹവിഷയത്തില്‍ അവസാനവാക്ക് നിങ്ങളുടേതാണ്; ജ്യോതിഷിയുടേതല്ല
മക്കളുടെ വിവാഹകാര്യത്തില്‍ ജ്യോതിഷപരമായി എന്തുചെയ്യണം എന്നത് എല്ലാ രക്ഷിതാക്കളേയും വിഷമിപ്പിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇരുകൂട്ടര്‍ക്കും എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടെങ്കിലും ജ്യോതിഷി അനുവദിക്കില്ലെങ്കില്‍ ആ വിവാഹം നടക്കില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ജ്യോതിഷിയുടെ അഭിപ്രായത്തിന് വിലകല്‍പ്പിക്കേണ്ടതില്ല എന്നല്ല പറയുന്നത്. പക്ഷെ ജാതകത്തില്‍ ഗൗരവതരമായ അല്പ്പായുര്യോഗം, ആരോഗ്യപരമായ ഭീഷണികള്‍ എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ജ്യോതിഷപരമായ കാരണങ്ങളാല്‍ ആലോചന ഒഴിവാക്കേണ്ടതുള്ളൂ. പാപസാമ്യം, ദശാസന്ധി എന്നിവ പരിഗണനീയമല്ല. അതുപോലെ ശുദ്ധജാതകം, പാപജാതകം എന്നിങ്ങനെയുള്ള തരംതിരിവും വേണ്ട.
മക്കളുടെ വിവാഹകാര്യത്തില്‍ ജ്യോതിഷപരമായി എന്തുചെയ്യണം എന്നത് എല്ലാ രക്ഷിതാക്കളേയും വിഷമിപ്പിക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നല്ല ആലോചന എന്നാല്‍ നല്ല വീട്ടുകാര്‍(തറവാട്ടുകാര്) എന്നതാണ് മുഖ്യം. ഇത് എല്ലാക്കാലത്തും മാറ്റമില്ലാത്ത കാര്യമാണ്. അവരുടെ സാമ്പത്തികസ്ഥിതി, ജോലി സംബന്ധമായ മികവ് എന്നിവയും രണ്ടാമതായി ചിന്തിക്കേണ്ടതുതന്നെ. പണ്ടുകാലത്ത് വരന്റെ വീട്ടുകാരാണ് ആലോചനയുമായി ചെന്നിരുന്നത്. ഇന്ന് സ്ഥിതി മാറി. വധുവിന്റെ വീട്ടുകാരും തുല്യമായതോതില്‍ വിവാഹ അന്വേഷണം നടത്താറുണ്ട്.
എന്നാല്‍ ഇരുകൂട്ടര്‍ക്കും എന്തെല്ലാം ഗുണങ്ങള്‍ ഉണ്ടെങ്കിലും ജ്യോതിഷി അനുവദിക്കില്ലെങ്കില്‍ ആ വിവാഹം നടക്കില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ജ്യോതിഷിയുടെ അഭിപ്രായത്തിന് വിലകല്‍പ്പിക്കേണ്ടതില്ല എന്നല്ല പറയുന്നത്. പക്ഷെ ജാതകത്തില്‍ ഗൗരവതരമായ അല്പ്പായുര്യോഗം, ആരോഗ്യപരമായ ഭീഷണികള്‍ എന്നിവ ഉണ്ടെങ്കില്‍ മാത്രമേ ജ്യോതിഷപരമായ കാരണങ്ങളാല്‍ ആലോചന ഒഴിവാക്കേണ്ടതുള്ളൂ. പാപസാമ്യം, ദശാസന്ധി എന്നിവ പരിഗണനീയമല്ല. അതുപോലെ ശുദ്ധജാതകം, പാപജാതകം എന്നിങ്ങനെയുള്ള തരംതിരിവും വേണ്ട.
ആദ്യമായി നിങ്ങളുടെ മകന്റെ/ മകളുടെ ജാതകം ഒരു നല്ല, വിദഗ്ദ്ധനായ ജ്യോതിഷിയെക്കൊണ്ട് പരിശോധിപ്പിച്ച് അതില്‍ ആയുര്‍ഭാവം എങ്ങനെയെന്നും നല്ലൊരു വൈവാഹിക ജീവിതം കാണുന്നുണ്ടോ എന്നും അറിയുക. ഇവയെല്ലാം നന്നായി കാണുന്നുവെങ്കില്‍ കാര്യങ്ങള്‍ എളുപ്പമായി. അത്തരം സന്ദര്‍ഭങ്ങളില്‍ നിങ്ങളുടേത് തന്നെയാണ് അവസാനവാക്ക്. ജ്യോതിഷിയുടേതല്ല. തുടര്‍ന്ന് വധൂവരന്മാര് തമ്മില്‍ സംസാരിക്കുകയും ആശയവിനിമയം നടത്തുകയും, അവര്‍ തൃപ്തരെങ്കില്‍ ബാക്കി കാര്യങ്ങള്‍ രക്ഷിതാക്കള്‍ക്ക് തീരുമാനിക്കുകയും ചെയ്യാം.
ജ്യോതിഷപരമായ കാരണങ്ങള്‍ കൊണ്ട് വിവാഹാലോചന തള്ളിക്കളയേണ്ടതായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
അല്പ്പായുര്യോഗമുള്ള ജാതകങ്ങള്‍ യാതൊരു വിട്ടുവീഴ്ചയും അര്‍ഹിക്കുന്നില്ല. അതുപോലെതന്നെയാണ് മാനസികാരോഗ്യവും. മാനസികരോഗലക്ഷണങ്ങള്‍ ജാതകത്തില്‍ കാണുന്നുവെങ്കില്‍ ആ 'കേസ്' പരിഗണിക്കേണ്ടതില്ല. ഭാഗികമായ മാനസികരോഗലക്ഷണം വൈവാഹിക ജീവിതത്തില്‍ കൂടുതല്‍ പ്രശ്നാത്മകമാണ്.
മാനസികരോഗം(ഭാഗികമെങ്കിലും) ഉള്ളവര്‍ ലൈംഗിക കാര്യങ്ങളില്‍ ദുര്‍ബലരായിരിക്കും. ഇത് അവര്‍ക്കുതന്നെ അറിവുള്ളതായിരിക്കും. ഇക്കൂട്ടര്‍ അത് ഗോപ്യമായി വയ്ക്കുകയും എപ്പോഴും പങ്കാളിയെ പഴിചാരി അവനവന്റെ ദൗര്‍ബല്യം മറച്ചുവയ്ക്കുന്നവരുമായിരിക്കും. ഇവര്‍ എപ്പോഴും പങ്കാളിയില്‍ സംശയദൃഷ്ടിയോടെ പെരുമാറുകയും അത് ദാമ്പത്യജീവിതത്തില്‍ ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വന്തം പ്രവര്‍ത്തനമേഖലയില്‍ നല്ല പ്രാതിനിധ്യമുള്ളവരായിരിക്കും ഇവര്‍. ലൈംഗിക ദൗര്‍ബല്യം ഉണ്ടായിരിക്കുമെന്നേയുള്ളൂ. ലൈംഗികകാര്യങ്ങളില്‍ വലിയ ആസക്തി കാണിക്കില്ല. അതുകൊണ്ടൊക്കെത്തന്നെ പങ്കാളി ഭൂമിയോളം ക്ഷമ വേണ്ടുന്ന ആളായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ.
വിവാഹമോചനക്കേസുകളില്‍ 42 ശതമാനം പരാജയങ്ങള്‍ക്കും കാരണം ഈ വിഷയമാണ്. ഈ ലേഖകന്റെ പഠനത്തില്‍ നിന്ന് മനസ്സിലായിട്ടുള്ളതാകയാല് ഈ വിഷയത്തിന് പ്രസക്തിയും പ്രാധാന്യവുമുണ്ട്. ലൈംഗിക ദൗര്‍ബല്യം എല്ലാവരും പൊതുവേ മൂടിവയ്ക്കുന്നതാകയാല് വിവാഹമോചനത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നത് ഇതുമൂലമാണെന്ന വസ്തുത ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
സാധാരണയായി നാട്ടില്‍ മുഖ്യമായി കരുതുന്ന ഒരു പൊരുത്തശോധനാരീതിയാണ് നക്ഷത്രം കൊണ്ടുള്ള പൊരുത്തചിന്ത. ഇത് സ്ത്രീ-പുരുഷ ജാതകങ്ങളിലെ ചന്ദ്രരാശിയെ അടിസ്ഥാനമാക്കിയുള്ള പരിശോധനാരീതിയാണ്. ഇതില്‍ പൂര്‍വ്വാപര വൈരുദ്ധ്യങ്ങള്‍ കാണാം. ഏതാണ്ട് ഇരുപത്തിനാലോളം പൊരുത്തങ്ങള്‍ നക്ഷത്രപ്പൊരുത്തവിഷയത്തില് ഉണ്ടെങ്കിലും അതിപ്പോള്‍ കേവലം പത്തെണ്ണത്തില്‍ ഒതുക്കിയിരിക്കുന്നു. പ്രസക്തി കുറവുള്ള പൊരുത്തശോധനാരീതി ആയതുകൊണ്ടാണല്ലോ അത് കുറച്ചത്. ഇവിടെയും നല്ല ശതമാനം പൊരുത്തം ഉണ്ടെന്നുപറയുന്ന ബന്ധങ്ങള്‍ പോലും വിവാഹശേഷം പരാജയപ്പെടുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ട് നക്ഷത്രപ്പൊരുത്തം കാര്യങ്ങളുടെ ശുഭാശുഭത്വങ്ങള് സാമാന്യമായി മനസ്സിലാക്കാന്‍ മാത്രമായി ഉപയോഗിക്കുക. അതൊരു അവസാനവാക്കല്ല. ജാതകത്തില്‍ മനസ്സിലാക്കാവുന്ന കാര്യങ്ങള്‍ വളരെ മോശമാണെങ്കില്‍ അത് നക്ഷത്രപ്പൊരുത്തത്തിലും പ്രതിഫലിക്കുന്നതായി കണ്ടിട്ടുണ്ട്. അതുകൊണ്ടാണ് നക്ഷത്രപ്പൊരുത്തം മുഴുവനായി തള്ളിക്കളയേണ്ടെന്നുപറഞ്ഞത്.
വിവാഹപ്പൊരുത്തം നോക്കാന്‍ പത്തും പതിനഞ്ചും ജാതകങ്ങളുമായി ഒരിക്കലും ജ്യോതിഷിയെ സമീപിക്കരുത്. ഇപ്പോള്‍ അനുവര്‍ത്തിച്ചുവരുന്ന രീതിയനുസരിച്ച് നല്ലതായ പല ആലോചനകളും നിങ്ങള്‍ക്ക് നഷ്ടപ്പെടാനിടവരും. ജ്യോതിഷം ഒഴികെയുള്ള കാര്യങ്ങളില്‍ നിങ്ങളുടെ ആശയങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനുസരിച്ചുള്ള വ്യക്തിയെ തെരഞ്ഞെടുക്കുക, ചെറിയ വ്യത്യാസത്തോടുകൂടിയ ഒന്നോ രണ്ടോ കേസുകള്‍ പരിഗണിക്കാം. അങ്ങനെയുള്ള വ്യക്തിയുടെ ജാതകവുമായി ജ്യോതിഷിയെ സമീപിച്ച് ഗൗരവതരമായ അല്‍പ്പായുസ്സ് പോലെയുള്ള ദോഷങ്ങള്‍ പരിശോധിപ്പിക്കുക.
ഗൗരവതരമായ ദോഷങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കേസ് തള്ളുക. ഇവിടെ പാപസാമ്യം, ദശാസന്ധി എന്നിവയൊന്നും പരിഗണനാവിഷയമാക്കേണ്ടതില്ല. നക്ഷത്രപ്പൊരുത്തം ചിന്തിക്കാം. അതില്‍ വേധദോഷം ഉണ്ടെങ്കില്‍ മാത്രം അതും തള്ളാം. ഈ വിഷയത്തില്‍ അവസാനവാക്ക് നിങ്ങളുടേതാണെന്ന് സാരം. വിദഗ്ദ്ധനായ ജ്യോതിഷിയുടെ നല്ല ഉപദേശം എപ്പോഴും പരിഗണിക്കാം. ഉദാഹരണത്തിന്, അവര്‍ സന്താനഭാവത്തിന്റെ ദൗര്‍ബല്യം കാണുന്നുവെങ്കില്‍ അത് സൂചിപ്പിച്ചാല്‍ അത്തരം കാര്യങ്ങള്‍ തീര്‍ച്ചയായും പരിഗണിക്കാം. സ്വീകരിക്കാം. പൊരുത്തവിഷയത്തില്‍ ഇന്ന് അനുവര്‍ത്തിച്ചുവരുന്ന പാപസാമ്യചിന്ത, ദശാസന്ധി എന്നിവ അശാസ്ത്രീയവും അപ്രസക്തവും കാലത്തിനനുസരിച്ച് മാറ്റപ്പെടേണ്ടതുമാണ്.
ഡോ. ഹരിദാസ് മാമ്പയില്‍
ഫോണ്‍: 9447084673
തയ്യാറാക്കിയത്:
പി. ജയചന്ദ്രന്
