ജ്യോതിഷികളുടെ അറിവില്ലായ്മ വിശ്വാസികളുടെ ജന്മം തുലയ്ക്കും - കാര്‍ത്തി പ്രദീപ്, 9846710702
ഒരു വ്യക്തി ജനിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു സംഭവം നടക്കുമ്പോള്‍ കിഴക്കേ ദിക്കില്‍ ഉദിച്ചുനില്‍ക്കുന്ന രാശി ഏതാണോ അതാണ് ലഗ്നം. എന്നുപറഞ്ഞാല്‍ രാശികള്‍ പന്ത്രണ്ടാണല്ലോ. അപ്പോള്‍ ഒരേ ദിവസം ഒരേ നക്ഷത്രത്തിലാണ് ജനനമെങ്കിലും പന്ത്രണ്ട് രാശിയനുസരിച്ച് പന്ത്രണ്ട് സ്വഭാവക്കാരായിരിക്കും ഓരോരുത്തരും.
അഷ്ടമം വിവാഹഭാവമല്ല; ആയുര്‍ഭാവമാണ്
ജ്യോതിഷം യഥാര്‍ത്ഥത്തില്‍ ബാബിലോണിയയിലാണ് ഉത്ഭവിച്ചത്. പക്ഷേ അത് കൂടുതലും കൈകാര്യം ചെയ്യുന്നത് നമ്മള്‍ ഇന്‍ഡ്യാക്കാരാണ്. അതുകൊണ്ടുതന്നെ ഇന്‍ഡ്യന്‍ അസ്ട്രോളജിയില്‍ വെസ്റ്റേണ്‍ അസ്ട്രോളജി കടന്നുകൂടിയിട്ടുണ്ട്. എങ്കിലും ഗ്രഹങ്ങളുടെ സ്വാധീനം കണക്കാക്കി സമയമേഖല അനുസരിച്ചുള്ള ഒരു കാല്‍ക്കുലേഷന്‍ നമ്മുടെ ജ്യോതിഷത്തില്‍ വന്നത് ഇപ്പോഴാണ്. അതായത് ഒരു കാലഘട്ടത്തില്‍ നിഴല്‍ അളന്നാണ് സമയം പറഞ്ഞിരുന്നത്. അന്ന് 60 നാഴികയായിരുന്നു ഒരു നക്ഷത്രം. ആ 60 നാഴികയുടെ നക്ഷത്രം വച്ച് ഫലം ചിന്തിക്കുകയായിരുന്നു അന്ന് ചെയ്തിരുന്നത്.
പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. അന്ന് മണ്ണ് വീഴുന്നതിനനുസരിച്ചും നിഴല്‍ വീഴുന്നതനുസരിച്ചുമൊക്കെയായിരുന്നു സമയം നോക്കിയിരുന്നത്. ഇന്ന് അങ്ങനെയല്ല. ഇപ്പോള്‍ നമുക്ക് ഉദയം എത്ര മണിക്കാണ് എന്ന് വ്യക്തമായും അറിയാന്‍ കഴിയുന്നുണ്ട്. അപ്പോള്‍ ആ ഉദയത്തിന്‍റെ അനുസരിച്ച്, ഒരു കുഞ്ഞ് ജനിക്കുന്ന സമയത്ത് കിഴക്കേ ദിക്കില്‍ ഉദിച്ചുനില്‍ക്കുന്ന രാശി ഏതെന്ന് തിരിച്ചറിയാന്‍ പറയുന്നുണ്ട്. അങ്ങനെയാണ് നമ്മള്‍ ലഗ്നത്തിലേക്ക് വരുന്നത്. ആ ഒരു മാറ്റമാണ് ഒരിടക്കാലത്തിനുശേഷം ജ്യോതിഷത്തില്‍ വന്നിട്ടുള്ളത്. ഒരു കാലഘട്ടത്തില്‍ വന്ന മാറ്റമാണത്.
പക്ഷേ ഇപ്പോള്‍ അതുമല്ല. ഇപ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് യുഗത്തില്‍(എ.ഐ) എത്തിനില്‍ക്കുകയാണ്. അങ്ങനെവരുമ്പോള്‍ ജ്യോതിഷത്തിനും അതിന്‍റേതായ മാറ്റം വരണം. എന്താണ് മാറ്റം എന്ന് ചോദിക്കുകയാണെങ്കില്‍ സാഹചര്യങ്ങളുടെ മാറ്റം കൂടി ജ്യോതിഷശാസ്ത്രത്തിനകത്ത് പങ്കുവയ്ക്കണം. കാരണം ഗ്രഹങ്ങളുടെ സ്വാധീനം ഓരോ വ്യക്തിയിലും എപ്പോഴുമുണ്ട്. അതിന്‍റെ കൂടെ സാഹചര്യങ്ങളും കൂടി ചേര്‍ന്നാണ് ഇപ്പോള്‍ കാലഘട്ടം മാറിക്കൊണ്ടിരിക്കുന്നത്.
എന്നുപറഞ്ഞാല്‍ ഓണ്‍ലൈന്‍ ടെക്നോളജി കൂടിവരികയും സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ വരികയുമൊക്കെ ചെയ്തപ്പോഴേക്കും ഓരോരുത്തരുടേയും സ്വഭാവത്തിന് തന്നെ വ്യത്യാസം വന്നു. ഉദാഹരണത്തിന് ഇപ്പോഴത്തെ കുട്ടികളുടെ മനസ്സ്, ഓരോരുത്തരുടെയും ആറ്റിറ്റ്യൂഡ് എല്ലാം മാറി. പഴയകാലത്ത് അച്ഛനും അമ്മയും പറയുന്നത് ഒരുവിധം കേള്‍ക്കുന്ന കുട്ടികളായിരുന്നു. അതേ ജാതകം തന്നെ ഇപ്പോഴത്തെ കുട്ടികളുടെ ജാതകവുമായി വച്ചുനോക്കിയാല്‍ ഒരുപാട് മാറ്റങ്ങളുള്ളതായി കാണുവാന്‍ കഴിയും.

വിവാഹം: നക്ഷത്രപ്പൊരുത്തത്തിലെ അശാസ്ത്രീയത
ഉദാഹരണത്തിന്, വിവാഹത്തെപ്പറ്റി പൊതുവായി പറയുകയാണെങ്കില്‍ പഴയകാലത്ത് നക്ഷത്രപ്പൊരുത്തം മാത്രമായിരുന്നു നോക്കിയിരുന്നത്. നക്ഷത്രം എന്നുപറയുമ്പോള്‍ അശ്വതി നക്ഷത്രത്തില്‍ ജനിക്കുന്ന എല്ലാപേര്‍ക്കും ഒരേ ഫലമായിരിക്കില്ല. ആകെ 27 നക്ഷത്രങ്ങളാണല്ലോ ഉള്ളത്. ആ 27 നക്ഷത്രങ്ങളില്‍ ജനിച്ച ആള്‍ക്കാര്‍ക്കൊക്കെയും ഒരേ സ്വഭാവമായിരിക്കില്ല. കോടാനുകോടി ജനങ്ങളിലും വ്യത്യാസമുണ്ടായിരിക്കും. അപ്പോള്‍ നക്ഷത്രമനുസരിച്ചുള്ള പൊരുത്തം ശാസ്ത്രീയമായിരിക്കില്ല.
അങ്ങനെവരുമ്പോള്‍ ഒരു വ്യക്തിയുടെ വിദ്യാഭ്യാസത്തെപ്പറ്റി ചിന്തിക്കുന്നതെങ്ങനെയാണ്? വിദ്യാഭ്യാസം കണ്ടുപിടിക്കുന്നത് ലഗ്നത്തിന്‍റെ രണ്ടാം ഭാവമാണ്. സന്താനങ്ങളെപ്പറ്റി ചിന്തിക്കുന്നത് ലഗ്നത്തിന്‍റെ 5-ാം ഭാവമാണ്. വിവാഹത്തെപ്പറ്റി നോക്കുന്നത് 7-ാം ഭാവമാണ്. കര്‍മ്മം കണ്ടുപിടിക്കുന്നത് ലഗ്നത്തിന്‍റെ 10-ാം ഭാവമാണ്. അതായത് നക്ഷത്രം വച്ച് ഇതൊന്നും നോക്കാന്‍ പറ്റില്ല എന്നുസാരം.
ഇനി എന്താണ് ലഗ്നം എന്നുനോക്കാം. ജനിക്കുന്ന സമയമാണ് ലഗ്നം. ഒരു വ്യക്തി ജനിക്കുമ്പോള്‍ അല്ലെങ്കില്‍ ഒരു സംഭവം നടക്കുമ്പോള്‍ കിഴക്കേ ദിക്കില്‍ ഉദിച്ചുനില്‍ക്കുന്ന രാശി ഏതാണോ അതാണ് ലഗ്നം. എന്നുപറഞ്ഞാല്‍ രാശികള്‍ പന്ത്രണ്ടാണല്ലോ. അപ്പോള്‍ ഒരേ ദിവസം ഒരേ നക്ഷത്രത്തിലാണ് ജനനമെങ്കിലും പന്ത്രണ്ട് രാശിയനുസരിച്ച് പന്ത്രണ്ട് സ്വഭാവക്കാരായിരിക്കും ഓരോരുത്തരും.
ഈ ലഗ്നം വച്ചിട്ടാണ് വിവാഹഭാഗവും ചിന്തിക്കുന്നത്. 7-ാം ഭാവമാണ് വിവാഹം എന്നുപറയുമ്പോള്‍ എങ്ങനെയാണ് ജീവിതപങ്കാളിയെ കണ്ടെത്തുന്നത്? അത് എങ്ങനെയുള്ള ആളായിരിക്കും? ഈ ആളിന് ദാമ്പത്യം നല്ലതായിരിക്കുമോ ചീത്തയായിരിക്കുമോ? പാപഗ്രഹങ്ങളുടെ ബന്ധം, ചൊവ്വയും ശനിയും ബുധനും 7 ഉം ആയി ബന്ധം വരുമ്പോള്‍ പങ്കാളികളെ എങ്ങനെ ചേര്‍ക്കണം?
ഇനി മറ്റൊരു കാര്യം കുടി നോക്കാം. നമ്മുടെ നാട്ടില്‍ പൊതുവേ കണ്ടുവരുന്ന ഒരു അന്ധവിശ്വാസമോ അധഃപതനമോ ആണ് അഷ്ടമത്തില്‍ ചൊവ്വ നിന്നാല്‍ സ്ത്രീജാതകത്തില്‍ ഭര്‍ത്താവിനെ കൊല്ലും എന്നുള്ളത്. അഷ്ടമത്തില്‍ ചൊവ്വ വന്നാല്‍ 7 ല്‍ പാപമുള്ള(ചൊവ്വ) ഒരാളിനെ ചേര്‍ക്കണം എന്നുള്ള രീതിയിലാണ് ഇന്ന് പൊയ്ക്കൊണ്ടിരിക്കുന്നത്. അത് ശാസ്ത്രീയമായി തെറ്റാണ്. കാരണം അഷ്ടമം എന്നുപറയുന്നത് ഒരാളിന്‍റെയും വിവാഹഭാവമല്ല. വിവാഹഭാവം എന്നുപറയുന്നത് 7 തന്നെയാണ്. അഷ്ടമം എന്നുപറയുന്നത് അവരവരുടെ ആയുര്‍ഭാവമാണ്. എന്‍റെ ജാതകത്തിലെ അഷ്ടമം എന്നുപറയുന്നത് എന്‍റെ ആയുര്‍ഭാവമാണ്. അതുപോലെ എന്‍റെ ഭര്‍ത്താവിന്‍റെ ജാതകത്തിലെ അഷ്ടമം എന്നുപറയുന്നത് അദ്ദേഹത്തിന്‍റെ ആയുര്‍ഭാവമാണ്.
അപ്പോള്‍ സ്ത്രീജാതകത്തില്‍ അഷ്ടമത്തില്‍ ചൊവ്വ വന്നാല്‍ അതിന് 7 ല്‍ ചൊവ്വയുള്ള ഒരു പുരുഷജാതകം തന്നെ വേണം എന്നുപറയുന്നത് തെറ്റാണ്. കാരണം വിവാഹഭാവം ഏതാണോ ആ വിവാഹഭാവത്തിലാണ് നമ്മള്‍ ലിങ്ക് ചെയ്യേണ്ടത്. 7-ാം ഭാവത്തില്‍ ആ പാപന്‍ നിന്നാല്‍ എതിര്‍കക്ഷിക്ക് 7 ല്‍ പാപന്‍ വരാന്‍ പാടില്ല.
പാപന്‍ എന്നുപറഞ്ഞാല്‍ ചൊവ്വ വിദ്വേഷത്തിന്‍റെ കാരകനാണ്. സൂര്യന്‍ വേര്‍പെടുത്തുന്നതിന്‍റെ കാരകനാണ്. സ്ത്രീയാല്‍ ഉപേക്ഷിക്കപ്പെടും എന്ന്. ചൊവ്വയെക്കാളും അപകടമാണ് സൂര്യന്‍ 7 ല്‍ നില്‍ക്കുന്നത്. ശനിയും വേര്‍പെടുത്തുന്നതിന്‍റെ കാരകനാണ്. ഈ മൂന്ന് ഗ്രഹങ്ങളും 7 ഉം ആയി ബന്ധം വന്നാല്‍, പങ്കാളിയുടെ ഗ്രഹനില എടുക്കുമ്പോള്‍ ഒരിക്കലും വിദ്വേഷത്തിന്‍റേയും വേര്‍പാടിന്‍റെയും ഗ്രഹം അവിടെ വരാന്‍ പാടില്ല. പക്ഷേ പണ്ട് ആചാര്യന്മാര്‍ അങ്ങനെ പറഞ്ഞു എന്നുപറഞ്ഞിട്ടാണ് നമ്മുടെ സയന്‍സ് പോകുന്നത്. എന്നാല്‍ ജ്യോതിശാസ്ത്രത്തില്‍ ഇങ്ങനെതന്നെ നോക്കണമെന്ന് ഒരാചാര്യനും പറഞ്ഞിട്ടില്ല.
ഇത് യഥാര്‍ത്ഥത്തില്‍ ഒരു ഗവേഷണ വിഷയമായി സെലക്ട് ചെയ്തിരിക്കുകയാണ് ഞാന്‍. അങ്ങനെ വരുമ്പോള്‍ ഇന്നത്തെ കാലഘട്ടത്തിന്‍റെ മാറ്റം കൂടി ഉള്‍പ്പെടുത്തി വേണം ജ്യോതിഷം കൈകാര്യം ചെയ്തുകൊണ്ടുപോകാന്‍. അതല്ലാതെ പണ്ട് ആചാര്യന്മാര്‍ പറഞ്ഞിരിക്കുന്നതുകൊണ്ട് ഇങ്ങനെതന്നെയായിരിക്കണം എന്ന് ചിന്തിക്കുന്നത് തെറ്റാണ്. ചുരുക്കിപ്പറഞ്ഞാല്‍ പൊരുത്ത പരിശോധനയിലെ ഏറ്റവും തെറ്റായതാണ് നക്ഷത്രപ്പൊരുത്തനോട്ടം.
അശ്വതി നക്ഷത്രത്തില്‍ ജനിച്ച ഒരാളിന് കേട്ട ചേരില്ല, ഭരണിയും കാര്‍ത്തികയും ചേരില്ല എന്നുപറയുമ്പോള്‍ അശ്വതി എന്നുപറയുന്ന നക്ഷത്രത്തിനെ സ്വാധീനിക്കുന്ന ഗ്രഹം ഏതാണോ അതനുസരിച്ച് അശ്വതിക്കുതന്നെ ഒരു ചെയ്ഞ്ചുണ്ട്. കാരണം അശ്വതിനക്ഷത്രത്തിന്‍റെ കൂടെ ചൊവ്വയുടെ ബന്ധമാണ് വരുന്നതെങ്കില്‍ ആ അശ്വതി അപകടകാരിയാണെന്ന് പറയാം. അതേസമയം അശ്വതിയെ വ്യാഴമാണ് സ്വാധീനിച്ചിരിക്കുന്നതെങ്കില്‍ അതൊരു നല്ല അശ്വതിയാണ്. കേസരിയോഗമുള്ള അശ്വതിയായി. ശുക്രന്‍ സ്വാധീനിക്കുകയാണെങ്കിലും ബുധന്‍ സ്വാധീനിക്കുകയാണെങ്കിലും നല്ലതാണ്. അങ്ങനെ വരുമ്പോള്‍ ആ നക്ഷത്രത്തിന്‍റെ സ്വഭാവത്തിന് മാറ്റം വരികയാണ്. പക്ഷേ നമ്മള്‍ ചെയ്യുന്നത് അശ്വതിക്ക് ഇന്നത് ചേരില്ല എന്നുപറഞ്ഞ് മാറ്റുകയാണ്. അത് ശരിയല്ല. ഗ്രഹങ്ങളുടെ സ്വാധീനമനുസരിച്ച് നക്ഷത്രത്തില്‍ മാറ്റം വരും.
അപ്പോള്‍ ഗ്രഹങ്ങളെ ശ്രദ്ധിക്കണമെങ്കില്‍ ഗ്രഹനില വേണം. ഗ്രഹനില എന്നുപറഞ്ഞാല്‍ ഗ്രഹങ്ങള്‍ നില്‍ക്കുന്ന സ്ഥാനമാണ്. അതിലേക്ക് വരുമ്പോള്‍ ഗ്രഹനിലയനുസരിച്ചുള്ള പൊരുത്തപരിശോധനയാണ് ശാസ്ത്രീയം. പൊരുത്ത പരിശോധനയിലെ ഇപ്പോഴത്തെ ഏറ്റവും വലിയൊരു തെറ്റ് പാപപരിശോധനയാണ്. അതിനായി സ്വീകരിച്ചിട്ടുള്ള ചില രീതികളും ശരിക്കും പൊരുത്ത പരിശോധനയല്ല. അതൊന്നും വിവാഹഭാവത്തിലേക്ക് വരുന്നില്ല. അതുമാത്രമല്ല, സന്താനഭാവം ഐഡന്‍റിഫൈ ചെയ്യുന്നുമില്ല. സന്താനഭാവം നോക്കുന്ന രീതിക്ക് തന്നെ തെറ്റാണ്. എന്തെന്നുവച്ചാല്‍ നമ്മുടെ എ-ഐ യുഗവുമായി ബന്ധിപ്പിക്കുമ്പോള്‍ സന്താനഭാവത്തിന്‍റെ പ്രത്യേകത എന്താണെന്നുവെച്ചാല്‍, സ്ത്രീജാതകപ്രകാരം ചന്ദ്രന്‍ ഓവുലേഷന് കാരകനാണ്. ഓവുലേഷന്‍റെ കാരകനായ ആ ചന്ദ്രനെ ശനി സ്വാധീനിക്കുകയാണെങ്കില്‍ ഉറപ്പായും ജഇഛഉ ഉണ്ട്. പീരിയഡ്സ് ക്രമം തെറ്റിയായിരിക്കും. അണ്ഡം ഡെവലപ് ആകുന്നില്ല. അണ്ഡോല്‍പ്പാദനത്തില്‍ കംപ്ലയിന്‍റ് ഉണ്ടെന്ന് നമുക്ക് പറയുവാന്‍ കഴിയും. അത് സയന്‍സാണ്.
അതേപോലെ ഖലലം, ഘനം, അങ്കുരം. ഖലലം എന്നുപറഞ്ഞാല്‍ ഒരു കുട്ടി ഗര്‍ഭിണിയാകുമ്പോഴുള്ള ആദ്യമാസത്തിലെ സാഹചര്യം. അതിന്‍റെ കാര്യമാണ് ഓവുലേഷന്‍റെ കാര്യവും അണ്ഡത്തിന്‍റെ കാര്യവും. രണ്ടാമത്തെ മാസമാകുമ്പോള്‍ ഭ്രൂണം കുട്ടിയാകും. അത് സംരക്ഷിക്കുന്ന ഗ്രഹമാണ് കുജന്‍. ആ കുജന്‍ ഒരാളിന്‍റെ ഗ്രഹനിലയിലെ നീചാവസ്ഥയിലോ ശനിയുടെ ബന്ധത്തിലോ, 12 ലോ 6 ലോ 8 ലോ ആണെങ്കില്‍ ആ കുട്ടിക്ക് ബ്ലീഡിംഗ് ഉണ്ടാകും. അപ്പോള്‍ രക്ഷകര്‍ത്താക്കള്‍ക്ക് ഒരുപദേശം കൊടുക്കാന്‍ നമുക്ക് കഴിയും. നിങ്ങളുടെ മകളുടെ ജാതകത്തില്‍ ചൊവ്വ നീചാവസ്ഥയിലാണ്, അല്ലെങ്കില്‍ മോശമായിട്ട് നില്‍ക്കുകയാണ്. പ്രഗ്നന്‍സി പീരീയഡില്‍ ശ്രദ്ധിക്കണം. ബ്ലീഡിംഗിനോ അബോര്‍ഷനോ സാധ്യതയുണ്ടെന്നു പറയാം.
അതുപോലെതന്നെ സന്താനകാരകനായ വ്യാഴം. ഇതൊക്കെ സയന്‍സാണ്. അതൊന്നും പക്ഷേ നമ്മുടെ ജ്യോതിഷികളാരും ശ്രദ്ധിക്കുന്നില്ല. അതുകൊണ്ടാണ് ഞാന്‍ പറയുന്നത്, നമ്മള്‍ എ-ഐ യുഗത്തില്‍ നില്‍ക്കുമ്പോള്‍ ഇതിനൊക്കെ ഒരു കണക്ഷന്‍ കൊടുക്കണമെന്ന്.
പുരുഷജാതകത്തില്‍ ശുക്രനാണ് സെമന്‍റെ കാരകന്‍. ആ ശുക്രന് ശനിയുടെ ബന്ധമോ, ശുക്രന്‍ നീചാവസ്ഥയിലോ അനിഷ്ടസ്ഥിതിയിലോ ഒക്കെ നില്‍ക്കുകയോ ആണെങ്കില്‍ ഡെഡ് സെമനായിരിക്കും. മോട്ടിലിറ്റി കുറവായിരിക്കും, കൗണ്ട് കുറവായിരിക്കും എന്നൊക്കെ പറഞ്ഞുകൊടുക്കാന്‍ പറ്റും. അവിടെയാണ് ജ്യോതിഷവും സയന്‍സും തമ്മിലുള്ള ബന്ധം.
തയ്യാറാക്കിയത്
പി. ജയചന്ദ്രന്‍
