ക്ഷേത്ര ദർശനത്തിനിടെ ബലിക്കല്ലില്‍ തട്ടിയാൽ ജപിക്കേണ്ട ക്ഷമാപണമന്ത്രം
ക്ഷേത്ര ദർശനത്തിനിടെ പലരും നടയിലും ബലിക്കല്ലിലും തൊട്ടു തൊഴാറുണ്ട്. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യരുതെന്നാണ് ആചാര്യന്മാർ വ്യക്തമാക്കുന്നത്. ഭക്തർ ശ്രീകോവിലും ബലിക്കല്ലും സ്പർശിക്കരുത്.
ശ്രീകോവിലിന്റെ നടയിലോ ബലിക്കല്ലിലോ തൊട്ട് തൊഴുന്നതും അവിടെ കർപ്പൂരം കത്തിക്കുന്നതും ആചാരവിധി പ്രകാരം അനുവദനീയമല്ല. അബദ്ധത്തിൽ ബലിക്കല്ലിൽ സ്പർശിച്ചാൽ തൊട്ടുതൊഴാതെ മൂന്നു പ്രാവശ്യം ക്ഷമാപണമന്ത്രം ജപിക്കണമത്രെ.
ക്ഷമാപണമന്ത്രം
ഓം കരചരണകൃതം വാ കായജം കർമജം വാ
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ സർവമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ ശ്രീമഹാദേവ ശംഭോ
