ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും

ചിങ്ങമാസപൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും

ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി സന്നിധാനത്ത് ക്ഷേത്രനട ഇന്ന് അടയ്‌ക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഞായറാഴ്ച   സഹസ്രകലശപൂജകൾ ആരംഭിച്ചിരുന്നു. ചൈതന്യം നിറഞ്ഞ സഹസ്രകലശങ്ങൾ ഇന്ന് ഉച്ചയ്‌ക്ക് വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. പൂജകൾ പൂർത്തിയാക്കി ഇന്ന് രാത്രി 10-ന് ഹരിവരാസനം പാടി നടയടയ്ക്കും. ഇനി ഓണപ്പൂജകൾക്കായി 27-ന് നട തുറക്കും