മൃതശരീരദഹനത്തിന്‍റെ ശാസ്ത്രീയത

മൃതശരീരദഹനത്തിന്‍റെ ശാസ്ത്രീയത

HIGHLIGHTS

ഹിന്ദുധര്‍മ്മമനുസരിച്ച് പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് ശരീരം. മരണശേഷം ഈ ശരീരം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിക്കേണ്ടതുണ്ട്. അതിനാണ് മരണശേഷം ശരീരം ഭൂമിയില്‍ കിടത്തിയശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയില്‍ വെച്ച് കത്തിച്ച് വായുവില്‍ ലയിപ്പിച്ച് ആകാശത്തില്‍ വിലയം പ്രാപിക്കുന്നത്. 

ഹിന്ദുക്കള്‍ ശവശരീരം കത്തിച്ച് ഭസ്മമാക്കുന്നത് എന്തിനാണ്? കുഴിച്ചിട്ടാല്‍ പോരെ?

ഉത്തരം: പോരാ എന്നതിന് കാരണമുണ്ട്.....

ഹിന്ദുധര്‍മ്മമനുസരിച്ച് പഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിതമാണ് ശരീരം. മരണശേഷം ഈ ശരീരം പഞ്ചഭൂതങ്ങളില്‍ വിലയം പ്രാപിക്കേണ്ടതുണ്ട്. അതിനാണ് മരണശേഷം ശരീരം ഭൂമിയില്‍ കിടത്തിയശേഷം ജലം കൊണ്ട് ശുദ്ധമാക്കി അഗ്നിയില്‍ വെച്ച് കത്തിച്ച് വായുവില്‍ ലയിപ്പിച്ച് ആകാശത്തില്‍ വിലയം പ്രാപിക്കുന്നത്. മാത്രമല്ല കത്തിത്തീരാത്ത അസ്ഥികള്‍ വളരെ ശ്രദ്ധയോടെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പൂര്‍ണ്ണമായും കൈകൊണ്ട് ഒരല്‍പ്പം പോലും തൊടാതെ പെറുക്കിയെടുത്ത് അണുനാശക വസ്തുക്കള്‍ ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ഒരു മണ്‍കുടത്തില്‍ ശേഖരിച്ച് വായ മൂടിക്കെട്ടി പ്ലാവിന്‍റെ ചുവട്ടില്‍ കുഴിച്ചിടുന്നു.

എന്തേ പ്ലാവ്? മറ്റ് മരങ്ങള്‍ പോരെ?

ഉത്തരം: പോരാ, അസ്ഥിയെ ഖരരൂപത്തില്‍ നിന്നും വലിച്ചെടുക്കാന്‍ പാകത്തില്‍ പരിവര്‍ത്തനം ചെയ്യാനുള്ള കഴിവ് പ്ലാവിനുണ്ട്. ഇതുമൂലം അസ്ഥി 16 ദിവസത്തോളം പ്ലാവിന്‍ചുവട്ടില്‍ കുഴിച്ചിട്ടാല്‍ പൊടി രൂപത്തിലാവും. വേണമെങ്കില്‍ തുറന്നുനോക്കാം...

ശേഷമത് ഒഴുക്കുള്ള വെള്ളത്തിലോ സമുദ്രത്തിലോ ലയിപ്പിച്ചുചേര്‍ക്കുന്നു. ശവശരീരം കത്തിച്ച സ്ഥലം ഉഴുതുമറിച്ച് നവധാന്യങ്ങള്‍ വിതറി പഴയ രീതിയില്‍ കൃഷിസ്ഥലമാക്കുന്നു.

നോക്കൂ- ഒരു ഇഞ്ച് സ്ഥലം പോലും ശവം കുഴിച്ചിട്ട് നശിപ്പിക്കാതെ കഴിയുന്നു.
പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗം വന്ന് മരിച്ച ആളെ വരെ മാവ് മുറിച്ച് പച്ചയ്ക്ക് കീറി കത്തിച്ചാണ് ദഹിപ്പിക്കുന്നത്. ഇവിടെ പ്ലാവല്ല മാവാണ് വിറക്. കാരണം മാവ് കറയോടെ കത്തിയാല്‍ അത്യുഗ്രന്‍ അണുനാശക സ്വഭാവമാണ്. ഇപ്പോള്‍ ഇലക്ട്രോണിക് ശ്മശാനം ലഭ്യമാണ്... വളരെ നല്ലതാണിത്. എല്ലാം ഒരു സെക്കന്‍റില്‍ ഭസ്മമായി കിട്ടും. പുകയില്ല മണമില്ല... ഇനി കത്തിക്കണമെന്ന് നിര്‍ബന്ധമുണ്ടോ.... അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ അതും ചെയ്യാം. പക്ഷേ ശവം കുഴികുത്തി വെറുതെ ഇട്ടാല്‍ പോരാ ഭസ്മം തൊട്ട് പലതും ഈ ശവശരീരത്തിനൊപ്പം ഇടേണ്ടതുണ്ട്... ഇതെല്ലാം നിര്‍ബന്ധമാണ്. അതല്ലെങ്കില്‍ കുഴികുത്താന്‍ നില്‍ക്കരുത്...'

ഒരിക്കലും ഭൂമി മലിനമാവുന്ന രീതിയില്‍ ശവശരീരം കുഴിച്ചിടരുത്. വെള്ളം മലിനമാക്കപ്പെടും... രോഗങ്ങള്‍ പകര്‍ച്ചവ്യാധികള്‍ പെരുകും... ഓര്‍ക്കുക.. കഴിയുമെങ്കില്‍ മരണം നടന്ന് 5 മണിക്കൂറിനുള്ളില്‍ ശവം കത്തിച്ച് ഭസ്മമാക്കുക.

ശവത്തെ കെട്ടിപ്പിടിച്ച് കിടക്കരുത്...

ശവം എടുക്കുന്നവര്‍ ആദ്യം കുളിക്കണം.. എടുത്ത് കിടത്തി കുളിപ്പിച്ച ശേഷം പോയി കുളിക്കണം.

തരവത്ത് ശങ്കരനുണ്ണി,
(9847118340)