പൗർണ്ണമിക്കാവിൽ നാളെ നട തുറക്കും

പൗർണ്ണമിക്കാവിൽ നാളെ നട തുറക്കും

HIGHLIGHTS

വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ പൗർണ്ണമിയായ നാളെ നട തുറക്കും.രാവിലെ 4.30 മുതൽ രാത്രി 10.30 വരെ തുടർച്ചയായി നട തുറന്നിരിക്കും.

ക്ടോബർ 7 മുതൽ 21 വരെ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെ സന്യാസിമാർ നടത്തുന്ന ധർമ്മ സന്ദേശ യാത്രയുമായി ബന്ധപ്പെട്ട്  മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനവും സന്യാസിമാരും രാവിലെ 10 മണിക്ക് ക്ഷേത്രത്തിൽ എത്തിച്ചേരും.സ്വാമി ആനന്ദവനത്തോടൊപ്പം സന്യാസി ശ്രേഷ്ഠരായ ശിവബോധാനന്ദ, സദ്സ്വരുപാനന്ദ,അയ്യപ്പ ദാസ്,കൃഷ്ണമായാനന്ദ തീർത്ഥപാദർ,വിജ്ഞാനനാനന്ദ തുടങ്ങിയവരേയും പൂർണ്ണ കുംഭം നൽകി സ്വീകരിക്കും.

വിശേഷാൽ പൂജകൾക്ക് പുറമേ രാവിലെ 8 മണി മുതൽ ദേവീ മാഹാത്മ്യ പാരായണം,ലളിതാസഹസ്രനാമ ജപം,10 മുതൽ ക്ലാസിക്കൽ ഡാൻസ്,1 മണി മുതൽ ഭജൻസ്, 3 മുതൽ കൊല്ലം മയൂര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന ക്ലാസിക്കൽ ആന്റ് സെമി ക്ലാസിക്കൽ ഡാൻസ്,6 മുതൽ തിരുവാതിര,9 മുതൽ കൈക്കൊട്ടി കളി.

രാത്രി 10.30ന് വലിയ ഗുരുസിയോടെ നട അടക്കും.