ഫലസിദ്ധിക്കായി തിങ്കളാഴ്ച വ്രതം എങ്ങനെ അനുഷ്ഠിക്കണം
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്‍റെയും സന്താനത്തിന്‍റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരില്‍ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാര്‍വ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
മംഗല്യസൗഭാഗ്യത്തിനും കുടുംബത്തിന്‍റെയും സന്താനത്തിന്‍റെയും സൗഖ്യത്തിനും വേണ്ടിയാണ് സോമവാരവ്രതമെന്ന പേരില്‍ അറിയപ്പെടുന്ന തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുന്നത്. ശിവപാര്‍വ്വതിപൂജയാണ് ഈ ദിവസത്തിലെ പ്രത്യേകത. ഭൗതികജീവിതം നയിക്കുന്നവരും കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നവരുമായ മനുഷ്യരുടെ അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നതെങ്കിലും മാനസികവും ശാരീരികവുമായി കിട്ടുന്ന സന്തോഷമാണ് തിങ്കളാഴ്ചവ്രതം.
തിങ്കളാഴ്ചവ്രതം
സ്ത്രീകള്‍ മാത്രം അനുഷ്ഠിക്കുന്ന വ്രതമാണ് തിങ്കളാഴ്ച വ്രതം. പെണ്‍കുട്ടി ഋതുമതിയാകുന്ന സമയം മുതല്‍ ഇഷ്ടവരപ്രാപ്തിക്കായി ആചരിക്കുന്ന ഈ വ്രതം വൈധവ്യകാലത്തേ നിര്‍ത്തൂ. ഭര്‍ത്താവിന്‍റെ ആയുസ്സിനും യശസ്സിനും സുഖദാമ്പത്യത്തിനും വേണ്ടിയാണ് ഈ വ്രതം ആചരിക്കുന്നതെന്നാണ് വിശ്വാസം. പ്രാണപ്രേയസിയായ സതിയുടെ ദേഹത്യാഗം നിമിത്തം തീവ്രവൈരാഗിയായ ദക്ഷിണാമൂര്‍ത്തിയെക്കൊണ്ട് തന്‍റെ ഭര്‍ത്തൃപദം പാര്‍വ്വതി സ്വീകരിപ്പിച്ചത് സോമവാരപ്രതം കൊണ്ടാണ്. സര്‍വ്വശക്തനായ പരമേശ്വരന്‍റെ പ്രീതി ലഭിക്കാനായി എല്ലാ മംഗല്യസ്ത്രീകളും ഈ വ്രതം ആചരിക്കാറുണ്ട്.
ഐതിഹ്യം
സീമന്തിനി എന്ന രാജകുമാരിയാണ് തിങ്കഴാഴ്ച വ്രതാചരണം ആരംഭിച്ചത്. ജാതകപ്രകാരം വൈധവ്യം സംഭവിക്കുമെന്ന് അറിഞ്ഞ സീമന്തിനി വളരെ ദുഃഖിതയായി ഋഷിവര്യനായ യാജ്ഞവല്‍ക്യമുനിയുടെ പത്നി മൈത്രേയിയെക്കണ്ട് സങ്കടം ഉണര്‍ത്തിച്ചു. അവരുടെ നിര്‍ദ്ദേശപ്രകാരം സീമന്തിനി തിങ്കളാഴ്ചവ്രതം ആരംഭിച്ചു. രാജകുമാരിയുടെ വിവാഹശേഷം തോണിയാത്രയ്ക്ക് പോയ രാജകുമാരന്‍ മുങ്ങിപ്പോയി. അകാലവൈധവ്യം പേറിയ സീമന്തിനി ശിവഭജനം തുടങ്ങി. ജലത്തില്‍ താഴ്ന്ന കുമാരനെ നാഗകിങ്കരന്മാര്‍ കെട്ടിവലിച്ച് നാഗസഭയില്‍ എത്തിച്ചു. തേജസ്സ് നിറഞ്ഞ രാജകുമാരനെക്കണ്ട നാഗരാജാവ് കുമാരനോട് തന്‍റെ പരദേവത ആരാണ് എന്നുചോദിച്ചു. തെല്ലും സംശയം കൂടാതെ സര്‍വ്വശക്തനായ തിങ്കള്‍ചൂഡന്‍ എന്നുപറഞ്ഞു. കുമാരന്‍റെ ശിവഭക്തിയില്‍ സന്തോഷവാനായ നാഗരാജാവ് രാജകുമാരനെ ഭൂമിയില്‍ എത്തിച്ചു. അങ്ങനെ സീമന്തിനിക്ക് ഭര്‍ത്താവിനെ തിരിച്ചുകിട്ടി.
അനുഷ്ഠിക്കേണ്ട വിധം
തിങ്കളാഴ്ചകള്‍ മുടങ്ങാതെ ശിവക്ഷേത്രദര്‍ശനവും സോമനായ(ഉമാസമേതന്‍) പരമശിവന് കൂവളത്തിലയും, ശ്രീപാര്‍വ്വതി ദേവിക്ക് വെളുത്ത പുഷ്പങ്ങളും നല്‍കുക. ഇവ ഭര്‍ത്താവിന്‍റെ ഐശ്വര്യത്തിനും സന്താനഭാഗ്യത്തിനും മംഗല്യഭാഗ്യത്തിനും ഉത്തമമായി കരുതുന്നു. സാധാരണ തിങ്കളാഴ്ച ഒരിക്കലായിട്ടാണ് വ്രതം ആചരിക്കാറുള്ളത്.
ഒരിക്കല്‍ എന്നുവെച്ചാല്‍, ദിവസം ഒരു പ്രാവശ്യം മാത്രമേ അരി ആഹാരം കഴിക്കൂ. മറ്റ് നേരങ്ങളില്‍ അരിയാഹാരം പാടില്ല. ചിലര്‍ ശിവക്ഷേത്രത്തിലെ നേദ്യച്ചോറാണ് കഴിക്കാറ്.
ശിവഭജനം
തിങ്കളാഴ്ച ശിവഭജനം സുഖദാമ്പത്യത്തിന് അത്യുത്തമമാണ്. ശിവന്‍റെ മന്ത്രങ്ങള്‍ ഉരുവിട്ട് ശിവക്ഷേത്രം വലം വയ്ക്കുന്നതും വിളക്ക് കൊളുത്തി ശിവഭജനം നടത്തുന്നതും പൂജ നടത്തുന്നതിന് തുല്യഫലം നല്‍കുന്നതാണ്. ശിവപാര്‍വ്വതി മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. എന്തെന്നാല്‍ പരമശിവന്‍റെ പകുതി ശരീരം ശ്രീപാര്‍വ്വതിദേവിക്കായി കരുതപ്പെടുന്നു. നമഃശിവായ എന്ന മൂലമന്ത്രത്തെ നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് ഐശ്വര്യദായകമായി കരുതപ്പെടുന്നു. ശിവപുരാണവും ദേവീമാഹാത്മ്യവും അന്നേദിവസം ജപിക്കുന്നത് ഉചിതമാണ്. സോമവാരവ്രതം ശിവകുടുംബപ്രീതിക്ക്(ശിവന്‍, ഉമ, ഗണപതി, സ്ക്കന്ദന്‍, അയ്യപ്പന്‍) കാരണമാണ്. അത് പ്രദോഷവ്രതം പോലെ ആകയാല്‍ പകല്‍ നിരാഹാരമിരിക്കണം. കറുത്തവാവും തിങ്കളാഴ്ചയുമായി വന്നാല്‍ ആ ദിവസത്തിന് 'അമോസോമവാരം' എന്നുപറയുന്നു. അത് വിശേഷിച്ചും ഉപവാസ്യമാണ്.
തരവത്ത് ശങ്കരനുണ്ണി
(9547118340)