കടബാധ്യതകളകറ്റുന്ന ചെന്നൈറിയപ്പന്
തീരാത്ത കടബാധ്യതകളാല്‍ ദുഃഖിക്കുന്നവര്‍ ചെന്നൈറിയപ്പന് എന്ന നാമധേയത്തില്‍ അനുഗ്രഹം ചൊരിയുന്ന ശിവനെ തൊഴുത് പ്രാര്‍ത്ഥിച്ചാല്‍ ആശ്വാസം കിട്ടുമെന്ന് തേവാരപ്പാട്ടില്‍ പറയുന്നു. കുംഭകോണത്തിനടുത്ത് തിരുച്ചേറൈ എന്ന സ്ഥലത്തണ് ശ്രീ ചെന്നൈറിയപ്പന് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിങ്കളാഴ്ച ദിവസം വ്രതമനുസരിച്ച്, ഇവിടുത്തെ ബിന്ദുസുധതീര്ത്ഥ(കുളം)ത്തില്‍ നീരാടി, ശിവന് വില്വമാല അണിയിച്ച്, നെയ്ദീപം കത്തിച്ചുവച്ച് മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ കടബാധ്യതകളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് ഐതിഹ്യം. കുംഭകോണത്തുനിന്നും നാച്ചിയാര്കോവില് വഴി പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുച്ചേറൈയില് എത്താം.
