തിരുക്കോഷ്ടിയൂർ ശ്രീ സൗമ്യ നാരായണ പെരുമാൾ
മധുരയില്‍ നിന്നും നാല്‍പ്പതു കിലോമീറ്ററകലെയാണ് തിരുക്കോഷ്ഠിയൂര്‍ എന്ന സ്ഥലം. കോഷ്ഠി എന്ന തമിഴ് പദത്തിന്‍റെ അര്‍ത്ഥം സമ്മേളനം എന്നാണ്. തിരുക്കോഷ്ഠി എന്നാല്‍ ദേവതകളുടെ സമ്മേളനം എന്നാണ് അര്‍ത്ഥം. ഹിരണ്യാക്ഷനെ കൊല്ലാനുളള തന്ത്രം മെനയാന്‍ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാര്‍ സമ്മേളിച്ച സ്ഥലമായ തുകൊണ്ടാണ് തിരുക്കോഷ്ഠിയൂര്‍ എന്ന പേരുവന്നത്. ശ്രീരംഗം കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.
മധുരയില്‍ നിന്നും നാല്‍പ്പതു കിലോമീറ്ററകലെയാണ് തിരുക്കോഷ്ഠിയൂര്‍ എന്ന സ്ഥലം. കോഷ്ഠി എന്ന തമിഴ് പദത്തിന്‍റെ അര്‍ത്ഥം സമ്മേളനം എന്നാണ്. തിരുക്കോഷ്ഠി എന്നാല്‍ ദേവതകളുടെ സമ്മേളനം എന്നാണ് അര്‍ത്ഥം. ഹിരണ്യാക്ഷനെ കൊല്ലാനുളള തന്ത്രം മെനയാന്‍ ബ്രഹ്മാ, വിഷ്ണു, മഹേശ്വരന്മാര്‍ സമ്മേളിച്ച സ്ഥലമായ തുകൊണ്ടാണ് തിരുക്കോഷ്ഠിയൂര്‍ എന്ന പേരുവന്നത്.
ഇവിടുത്തെ പ്രതിഷ്ഠ അനന്തശായിയായ മഹാവിഷ്ണുവാണ്. ക്ഷേത്രഗോപുരത്തിലെ ശില്‍പ്പങ്ങളുടെ കൂട്ടത്തില്‍ പ്രധാനമായും തിളങ്ങിനില്‍ക്കുന്നത് ഹിരണ്യനെ മടിയിലിരുത്തി വധിക്കുന്ന നരസിംഹമൂര്‍ത്തിയാണ്. ഗോപുരത്തിന്‍റെ മുകളില്‍ കയറി ശില്‍പ്പവേലകള്‍ കണ്ടാസ്വാദിക്കാന്‍ അനുവാദം ലഭിക്കുന്ന ഒരേഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്ര ഗോപുരത്തിന്‍റെ മുകളിലിരുന്നുകൊണ്ടാണ് ശ്രീരാമാനുജര്‍ ഓം നമോ നാരായണായ എന്ന മോക്ഷദായകമായ അഷ്ടാക്ഷര മന്ത്രത്തിന്‍റെ പൊരുള്‍ പാമര ജനങ്ങള്‍ക്ക് പറഞ്ഞു കൊടുത്തത്.
ശ്രീരംഗത്തു നിന്നാണ് രാമാനുജര്‍ മന്ത്രപഠനത്തിനായി തിരുക്കോഷ്ഠിയൂരില്‍ വന്നത്. മഹാപണ്ഡിതനായ തിരുക്കോഷ്ഠി നമ്പികളുടെ അടുത്തു നിന്നാണ് രാമാനുജര്‍ ദിവ്യമന്ത്രങ്ങളൊക്കെ പഠിച്ചത്. വേറെ ആര്‍ക്കും പറഞ്ഞുകൊടുക്കരുതെന്ന് നിര്‍ദ്ദേശിച്ചിട്ടാണ് നമ്പികള്‍ എല്ലാം ഓതിക്കൊടുക്കുന്നത്. എന്നാല്‍ രാമാനുജര്‍ അതു വകവെയ്ക്കാതെ എല്ലാ ജനങ്ങള്‍ക്കും മന്ത്രോപദേശം ചെയ്തു. ഇതറിഞ്ഞ നമ്പികള്‍ രാമാനുജത്തെ ശപിച്ചു. സത്യവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് നീ നരകത്തില്‍ പോകുമെന്നായിരുന്നു ശാപം. മറ്റുളളവരെ മോക്ഷപ്രാപ്തിക്കര്‍ഹരാക്കിയിട്ട് താന്‍ മാത്രം നരകത്തില്‍ പോകുന്നതില്‍ ഒട്ടും സങ്കടമില്ലെന്ന് രാമാനുജര്‍ നമ്പികളെ അറിയിച്ചു.
രാമാനുജരുടെ നിസ്വാര്‍ത്ഥത യില്‍ സന്തോഷിച്ച് നമ്പികള്‍ ശാപമോക്ഷം കൊടുത്തു. തിരുക്കോഷ്ഠിയൂര്‍ പെരുമാളെ ശിഷ്ട കാലം സേവിച്ചാല്‍ വൈകുണ്ഠ പദം ലഭിക്കുമെന്നും നമ്പികള്‍ അരുള്‍ചെയ്തു.നമ്പികളുടെ ഉപദേശമനുസരിച്ച് രാമാനുജര്‍ തിരുക്കോഷ്ഠിയൂര്‍ പെരുമാളെ സേവിക്കാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹത്തിന് വൈകുണ്ഠപദം ലഭിച്ചു എന്നാണ് ഐതിഹ്യം. ശ്രീരംഗം കഴിഞ്ഞാല്‍ തമിഴ്നാട്ടിലെ വൈഷ്ണവ ക്ഷേത്രങ്ങളില്‍ മുന്തിയ സ്ഥാനമാണ് തിരുക്കോഷ്ഠിയൂരിനുളളത്.