ഉദ്ദിഷ്ടകാര്യസിദ്ധിയേകുന്ന തിരുവോണവ്രതം
തിരുവോണവ്രതം അനുഷ്ഠിക്കുമ്പോള്‍ ഭക്തന്‍റെ ജീവിതദുരിതങ്ങള്‍ എല്ലാം മാറി സന്തുഷ്ടജീവിതമുണ്ടാവുമെന്നാണ് വിശ്വാസം. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആഗ്രഹസാഫല്യവും വിവാഹതടസ്സങ്ങള്‍ അകലുകയും ചെയ്യും. കൂടാതെ സന്താനഭാഗ്യം, സമ്പദ്സമൃദ്ധി എന്നിവയും തിരുവോണവ്രതം പ്രദാനം ചെയ്യുന്നു.
ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാവിഷ്ണുവിനെ സ്തുതിച്ചുതൊഴുതു പ്രാര്‍ത്ഥിച്ചാല്‍ നല്ല ഫലം കിട്ടുമെന്നാണ് വിശ്വാസം. അന്നേദിവസം ഭഗവാന് നേദിച്ച അന്നം ഒരുനേരംമാത്രം ഭക്ഷിച്ചുകൊണ്ട് വ്രതമനുഷ്ഠിക്കാം. വ്രതമനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ അടുത്തുള്ള വിഷ്ണുക്ഷേത്രത്തില്‍ ചെന്ന് പ്രാര്‍ത്ഥിക്കണം. അന്ന് വീട്ടില്‍ നെയ്ദീപം കത്തിച്ചുപ്രാര്‍ത്ഥിക്കുന്നത് ശ്രേഷ്ഠമാണ്. ഇത് നല്ല ഫലങ്ങള്‍ പ്രദാനം ചെയ്യും.
തിരുപ്പതി വെങ്കിടാചലപതി ക്ഷേത്രത്തില്‍ തിരുവോണദിവസം തെളിയിക്കുന്ന ദീപങ്ങള്‍ സഹസ്രദീപ അലങ്കാരസേവ എന്നാണ് അറിയപ്പെടുന്നത്. അന്ന് വെങ്കിടാചലപതിയുടെ ശീവേലിമൂര്‍ത്തി (ഉത്സവമൂര്‍ത്തി)യായ മലയപ്പന്‍ ഊരുവലമായ നാലുമാടങ്ങള്‍ വഴി ഊഞ്ഞാല്‍ മണ്ഡപത്തില്‍ എഴുന്നെള്ളുന്നു. അവിടെ 1008 തിരിയുള്ള നെയ്ദീപം തെളിയിക്കുമ്പോള്‍ ഭഗവാന്‍ ജ്യോതിമയമായി ദര്‍ശനമരുളുന്നു.