ഗുരുവായൂരിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശന സമയം

ഗുരുവായൂരിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശന സമയം

 ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനം ഈ മാസം 14ന് തിങ്കളാഴ്ച  പുലര്‍ച്ചെ 2.45 മുതല്‍ 3.45 വരെ. 13 ന് രാത്രി തൃപ്പുകക്ക് ശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണി ഒരുക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക. ഓട്ടുരുളിയില്‍ ഉണക്കല്ലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാല്‍ക്കണ്ണാടി, സ്വര്‍ണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് കണിയായി ഒരുക്കുക.

പുലർച്ചെ 2.30 ഓടെ മേല്‍ശാന്തി കവപ്രമാറത്ത് അച്യുതന്‍ നമ്പൂതിരി ശ്രീലക വാതിൽ തുറന്ന് ശ്രീലകത്ത് പ്രവേശിച്ച ശേഷം കണിയൊരുക്കിയത് ആദ്യം ഗുരുവായൂരപ്പനെ കാണിക്കും. തുടര്‍ന്ന് അലങ്കാരത്തോടുകൂടിയ സ്വര്‍ണ തിടമ്പ് പൊന്‍പീഠത്തില്‍ എഴുന്നള്ളിച്ച് വെക്കും. മുന്നില്‍ കണിക്കോപ്പുകളും ഒരുക്കിവെക്കും. തുടർന്ന് ശ്രീലക വാതില്‍ തുറക്കുന്നതോടെ കണി ദര്‍ശനത്തിനായി ഭക്തജന പ്രവാഹം തുടങ്ങും. ഒരു മണിക്കൂര്‍ കണി ദര്‍ശനം ഉണ്ടാകും.

വിഷു നാളില്‍ ക്ഷേത്രത്തില്‍ സമ്പൂര്‍ണ നെയ് വിളക്കായി വിളക്കാഘോഷം നടക്കും. രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാകും. ക്ഷേത്രത്തിൽ വിഷു സദ്യയും ഉണ്ടാകും.