പൂരലഹരിയില്‍ തൃശൂര്‍; തൃശൂർ പൂരം ഇന്ന് ; കുടമാറ്റം വൈകിട്ട് 5:30-ന്:

പൂരലഹരിയില്‍ തൃശൂര്‍; തൃശൂർ പൂരം ഇന്ന് ; കുടമാറ്റം വൈകിട്ട് 5:30-ന്:

 

ലയാളികൾ ഒന്നാകെ കാത്തിരുന്ന തൃശൂർ പൂരം ഇന്ന്. പൂരം നാൾ നാളെയാണെങ്കിലും ഉത്രം അധിക രാവുള്ള ദിവസത്തിനു തലേന്ന് പൂരം എന്നാണ് തൃശൂർ പൂരത്തിന്റെ കണക്കു വരുന്നത്. അതനുസരിച്ച്, ഇക്കുറി മകം നാളിൽ പൂരമെത്തി. കണിമംഗലം ശാസ്താവിന്റെ വരവോടെ ഘടകപൂരങ്ങൾക്ക് തുടക്കം കുറിക്കും. ഇത്തവണ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും.

പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരും 8 ഘടക ക്ഷേത്രങ്ങളിൽ നിന്നുമുള്ള ഭഗവതി – ശാസ്താമാരും ഇന്ന് വടക്കും നാഥനെ വണങ്ങുന്നതിനായെത്തും.  നെയ്‌തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനട തുറന്നു. പുഷ്‌പ വൃഷ്‌ടിക്കും ജനസാഗരത്തിന്‍റെ ആരവത്തിനും ഇടയില്‍ ശിവകുമാർ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്‌തു.

ഏഴുമണിക്ക് തന്നെ കുറ്റൂർ നെയ്‌തലക്കാവ് ക്ഷേത്രത്തില്‍ നിന്ന് എഴുന്നള്ളിപ്പ് തുടങ്ങി. എഴുന്നള്ളിപ്പ് പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്തുകൂടി തേക്കിൻകാട് മൈതാനിയും കടന്ന് മണികണ്‌ഠനാലില്‍ എത്തി. കക്കാട് രാജപ്പൻ പ്രമാണിയായി നിരവധി കലാകാരന്മാർ അണിനിരന്ന പാണ്ടിമേളവും ഉണ്ടായിരുന്നു. മേളത്തിന്‍റെ അകമ്പടിയോടെയാണ് വടക്കുന്നാഥ ശ്രീമൂലസ്ഥാനത്തെത്തി കൊട്ടിക്കയറിയത്. തൃപുടയോടെ ക്ഷേത്രം പ്രദക്ഷിണം വച്ച് മാരാർ ശംഖുവിളിച്ചതോടെ തെക്കേ ഗോപുര നടതുറന്നു.

പൂരനഗരിയിലേക്കുള്ള ഘടകപൂരങ്ങളുടെ വരവ് തുടങ്ങി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റി വടക്കുംനാഥ സന്നിധിയിലേക്ക് എത്തിയതോടെയാണ് ഘടകപൂരങ്ങളുടെ വരവ്. 11.30 ന് ശേഷമാകും പൂരത്തിന്‍റെ പ്രധാന ആകർഷണങ്ങളില്‍ ഒന്നായ മഠത്തില്‍ വരവ്. പഞ്ചവാദ്യത്തിന്‍റെ അകമ്പടിയോടെയാണ് മഠത്തില്‍ വരവ്. ഇത് കാണാൻ ജനസാഗരം തന്നെയുണ്ടാകും. ഉച്ചക്ക് രണ്ടിനാണ് ഇലഞ്ഞിത്തറ മേളം. വൈകിട്ട് 5.30നാണ് കുടമാറ്റം. നാളെ പുലകച്ചെ 3 മണിക്കാണ് പ്രധാന ആകർഷണമായ വെടിക്കെട്ട്. പൂരത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂർ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണവും ഉണ്ട്.

ഉച്ചയ്ക്ക് പതിനൊന്നരയ്ക്കാണ് തിരുവമ്പാടിയുടെ മഠത്തിൽ വരവ്. ഉച്ചയ്ക്ക് രണ്ടുമണിക്ക് ഇലഞ്ഞിത്തറമേളവും ആരംഭിക്കും. വൈകുന്നേരം 5:30-ന് പാറമേക്കാവ് തിരുമ്പാടി ദേവസ്വങ്ങളുടെ കുടമാറ്റം നടക്കും. നാളെ പുലർച്ചെ മൂന്നു മണിക്കാണ് വെടിക്കെട്ട് നടക്കുക.