2026 ജൂലൈ 16 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സങ്ങൾ, ശത്രുശല്യം, ശരീരാസ്വാസ്ഥ്യം, അഭിപ്രായവ്യത്യാസങ്ങൾ, മാനസിക സമ്മർദം എന്നിവ അനുഭവപ്പെടാം. ചില സാഹചര്യങ്ങൾ വേദനാജനകമായ അനുഭവങ്ങളിലേക്കും നയിച്ചേക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യവിജയം, തൊഴിൽരംഗത്ത് നേട്ടം, അംഗീകാരം, സ്ഥാനക്കയറ്റത്തിന് സാധ്യത എന്നിവ കാണുന്നു. എന്നാൽ രാത്രി 8 മണിക്കുശേഷം കാര്യതടസ്സം, മാനസിക അസ്വസ്ഥത, അഭിപ്രായഭിന്നത, ആഗ്രഹഭംഗം എന്നിവ നേരിടേണ്ടി വന്നേക്കാം.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാനും ചെലവുകൾ വർധിക്കാനും സാധ്യതയുണ്ട്. രാത്രി 8 മണിക്കുശേഷം അനുകൂല സമയം ആരംഭിക്കും. പ്രവർത്തനവിജയം, അംഗീകാരം, ശത്രുക്കളിൽ നിന്ന് ആശ്വാസം എന്നിവ ലഭിച്ചേക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): നേട്ടങ്ങളും മത്സരവിജയവും ആരോഗ്യവും ഉത്സാഹവും നിറഞ്ഞ ദിവസമായിരിക്കും. എന്നാൽ രാത്രി 8 മണിക്കുശേഷം കാര്യങ്ങളിൽ തിരിച്ചടികൾ, കലഹസാധ്യത, മാനസിക വിഷമം, ശത്രുശല്യം എന്നിവ ഉണ്ടാകാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): പ്രവർത്തനങ്ങളിൽ തടസ്സം, സാമ്പത്തിക നഷ്ടം, അലച്ചിൽ, ചെലവ് എന്നിവ വർധിച്ചേക്കാം. രാത്രി 8 മണിക്കുശേഷം സ്ഥിതി മെച്ചപ്പെടുകയും ആരോഗ്യവും ഇഷ്ടഭക്ഷണലാഭവും ലഭിക്കുകയും ചെയ്യും.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, സന്തോഷം എന്നിവയ്ക്ക് സാധ്യത. രാത്രി 8 മണിക്കുശേഷം യാത്രാതടസ്സം, ഉദരസംബന്ധമായ അസ്വസ്ഥത, ശരീരസുഖക്കുറവ് എന്നിവ ശ്രദ്ധിക്കണം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ വിജയം, ആരോഗ്യനേട്ടം, ബിസിനസിൽ ലാഭം, അംഗീകാരം എന്നിവ ലഭിക്കും. പുതിയ വ്യാപാരാവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പ്രവർത്തനങ്ങളിൽ തടസ്സം, യാത്രാബുദ്ധിമുട്ട്, ചെലവ്, മാനസിക സമ്മർദം എന്നിവ അനുഭവപ്പെടാം. രാത്രി 8 മണിക്കുശേഷം അനുകൂല ഫലങ്ങൾ ലഭിച്ച് യാത്രാവിജയത്തിനും അംഗീകാരത്തിനും സാധ്യതയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): പ്രവർത്തനമാന്ദ്യം, ആരോഗ്യപ്രശ്നങ്ങൾ, യാത്രാതടസ്സം, മാനസിക പ്രയാസം എന്നിവ ശ്രദ്ധിക്കണം. രാത്രി 8 മണിക്കുശേഷം ഗുണദോഷങ്ങൾ ഇടകലർന്ന ഫലങ്ങളായിരിക്കും.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്കളുടെ ശല്യം കുറയുക തുടങ്ങിയ അനുകൂല ഫലങ്ങൾ ലഭിക്കും. രാത്രി 8 മണിക്കുശേഷം അപകടസാധ്യത, നഷ്ടം, മാനസിക വിഷമം, ശരീരക്ഷതം എന്നിവയിൽ ജാഗ്രത വേണം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യവിജയം, ആരോഗ്യനേട്ടം, അംഗീകാരം, മത്സരവിജയം എന്നിവയ്ക്കൊപ്പം ഉല്ലാസയാത്രകൾക്കും സാധ്യത കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യതടസ്സം, കലഹം, അഭിപ്രായവ്യത്യാസം, ശത്രുശല്യം എന്നിവ നേരിടേണ്ടി വരാം. രാത്രി 8 മണിക്കുശേഷം സ്ഥിതി അനുകൂലമായി മാറി പ്രവർത്തനവിജയം, അംഗീകാരം, മത്സരവിജയം, ആരോഗ്യനേട്ടം എന്നിവ ലഭിച്ചേക്കാം.
