2026 ജൂലൈ 30 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 30 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): പ്രവർത്തനങ്ങളിൽ വിജയം, സാമ്പത്തിക നേട്ടം, മത്സരങ്ങളിൽ അനുകൂല ഫലം, അംഗീകാരം, യാത്രകളിലെ വിജയസാധ്യത എന്നിവ കാണുന്നു. ശത്രുക്കളുടെ സ്വാധീനം കുറയാനും വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ ഫലപ്രദമാകാനും സാധ്യതയുണ്ട്.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രവർത്തനങ്ങളിൽ തടസ്സങ്ങളും യാത്രകളിൽ കാലതാമസവും നേരിടാൻ സാധ്യത. പ്രതീക്ഷിച്ച കാര്യങ്ങൾ വൈകാനും അനാവശ്യ ചെലവുകളും അലച്ചിലും വർധിക്കാനും സാധ്യതയുണ്ട്. പ്രധാന കൂടിക്കാഴ്ചകൾ മാറ്റിവയ്ക്കേണ്ട സാഹചര്യം വന്നേക്കാം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): പദ്ധതികൾ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ട് പോകാതെ വരാം. മനസ്സമ്മർദം, നഷ്ടസാധ്യത, ആഗ്രഹങ്ങൾ പൂർത്തിയാകാതിരിക്കുക തുടങ്ങിയ അനുഭവങ്ങൾ ഉണ്ടായേക്കാം. തടസ്സങ്ങളെ ക്ഷമയോടെ നേരിടുക.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സാമ്പത്തിക നേട്ടം, അംഗീകാരം, ശത്രുക്കളുടെ സ്വാധീനം കുറയുക എന്നിവയ്ക്ക് സാധ്യത. പരീക്ഷകളിലും പുതിയ പഠനാവസരങ്ങൾ നേടാനുള്ള ശ്രമങ്ങളിലും അനുകൂല ഫലങ്ങൾ ലഭിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): മത്സരങ്ങളിലും തൊഴിൽപരമായ കാര്യങ്ങളിലും നേട്ടമുണ്ടാകാം. ആരോഗ്യം മെച്ചപ്പെടുകയും ദീർഘകാല ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യാനുള്ള സാധ്യത കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): സാമ്പത്തികവും തൊഴിൽപരവുമായ കാര്യങ്ങളിൽ പ്രതിസന്ധികൾ നേരിടാം. മനസ്സമ്മർദം, അഭിപ്രായവ്യത്യാസങ്ങൾ, അടുത്ത ബന്ധങ്ങളിൽ അകൽച്ച എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ സൂക്ഷ്മത ആവശ്യമാണ്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യങ്ങളിൽ കാലതാമസവും ചെലവ് വർധിക്കലും ഉണ്ടാകാം. അഭിപ്രായഭിന്നതകളും മാനസിക അസ്വസ്ഥതയും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ തീരുമാനങ്ങളിൽ ശ്രദ്ധ പുലർത്തുക.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): പ്രവർത്തനവിജയം, നിയമകാര്യങ്ങളിൽ അനുകൂല ഫലം, അംഗീകാരം, ആരോഗ്യം, സന്തോഷം എന്നിവയ്ക്ക് സാധ്യത. കോടതിവിഷയങ്ങളിൽ അനുകൂലമായ മുന്നേറ്റം പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): പ്രധാനകാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. പരീക്ഷകൾക്കും പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾക്കും പ്രതീക്ഷിച്ച വിജയം ലഭിക്കാതിരിക്കാം. ക്ഷമയോടെയുള്ള സമീപനം ഗുണം ചെയ്യും.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): ജോലി, തൊഴിൽ, ആരോഗ്യം എന്നിവയിൽ അനുകൂല സാഹചര്യം. തൊഴിൽ തേടുന്നവർക്ക് നല്ല അവസരങ്ങൾ ലഭിക്കാനും ഇഷ്ടകാര്യങ്ങൾ പൂർത്തിയാകാനും സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): പ്രവർത്തനങ്ങളിൽ തിരിച്ചടികളും സാമ്പത്തിക ചെലവുകളും മാനസിക സമ്മർദവും ഉണ്ടാകാം. അഭിമാനത്തിന് ക്ഷതമേൽക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കുക.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): കാര്യവിജയം, ആരോഗ്യം, അംഗീകാരം, ആത്മവിശ്വാസം എന്നിവ വർധിക്കാനിടയുണ്ട്. ബിസിനസിൽ നേട്ടവും പുതിയ അവസരങ്ങളും ലഭിക്കാൻ സാധ്യത കാണുന്നു.