2026 ഓ​ഗസ്റ്റ് 6 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ഓ​ഗസ്റ്റ് 6 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

 ഗ്രഹനില പ്രകാരം ചില രാശിക്കാർക്ക് നാളെ തൊഴിൽ, പഠനം, മത്സരങ്ങൾ എന്നിവയിൽ അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കുമ്പോൾ, മറ്റുചിലർ യാത്രകളിലും സാമ്പത്തിക ഇടപാടുകളിലും കൂടുതൽ ശ്രദ്ധ പുലർത്തേണ്ട ദിനമാണ്.

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യവിജയം, മത്സരവിജയം, അംഗീകാരം, നിയമകാര്യങ്ങളിലെ അനുകൂല ഫലം, ആരോഗ്യനില മെച്ചപ്പെടൽ എന്നിവയ്ക്ക് സാധ്യത. ഇഷ്ടഭക്ഷണസമൃദ്ധിയും ലഭിക്കാം. കോടതിവ്യവഹാരങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യങ്ങളിൽ തടസ്സങ്ങളും പരാജയസാധ്യതയും കാണുന്നു. കലഹങ്ങൾ, മാനസിക സമ്മർദം, ഇച്ഛാഭംഗം എന്നിവ അനുഭവപ്പെടാം. ഇരുചക്രവാഹന യാത്രകളിൽ പ്രത്യേകം ശ്രദ്ധ വേണം.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, ധനലാഭം, ആരോഗ്യം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. ശത്രുക്കളിൽ നിന്ന് ആശ്വാസം ലഭിക്കാം. പ്രധാന കൂടിക്കാഴ്ചകൾ ഫലപ്രദമാകും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, മത്സരവിജയം, യാത്രകളിലെ നേട്ടം, ആരോഗ്യപുരോഗതി, അംഗീകാരം എന്നിവ പ്രതീക്ഷിക്കാം. ഔദ്യോഗികവും വ്യക്തിപരവുമായ യാത്രകൾ ഗുണകരമാകും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കാര്യങ്ങളിലും യാത്രകളിലും തടസ്സങ്ങൾ നേരിടാൻ സാധ്യത. അനാവശ്യ ചെലവും അലച്ചിലും വർധിച്ചേക്കാം. പരീക്ഷാ, കോഴ്സ് പ്രവേശന ശ്രമങ്ങൾ വൈകാൻ ഇടയുണ്ട്.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാം. മാനസിക വിഷമം, അഭിമാനക്ഷതം, അപകടസാധ്യത എന്നിവ കാണുന്നു. ഇരുചക്രവാഹന യാത്രകളിൽ ജാഗ്രത അനിവാര്യമാണ്.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): പരീക്ഷകളിലും മറ്റു പ്രധാന കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം. അംഗീകാരം, നേട്ടം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ ലഭിക്കും. പുതിയ കോഴ്സുകളിലേക്കുള്ള പ്രവേശനശ്രമങ്ങൾ അനുകൂലമായി മാറാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യവിജയം, മത്സരവിജയം, ആരോഗ്യം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. യാത്രകളും പദ്ധതികളും വിജയകരമാകാൻ സാധ്യതയുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യങ്ങളിൽ പരാജയസാധ്യതയും യാത്രാതടസ്സവും കാണുന്നു. മാനസിക അസ്വസ്ഥതയും അപകടഭീതിയും അനുഭവപ്പെടാം. ഇരുചക്രവാഹന യാത്രകളിൽ ശ്രദ്ധ പാലിക്കുക.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യങ്ങളിൽ തടസ്സം, അഭിപ്രായവ്യത്യാസം, അനാവശ്യ ചെലവ്, മാനസിക പ്രയാസം എന്നിവ അനുഭവപ്പെടാം. വേണ്ടപ്പെട്ട ചിലർ അകന്നുപോകുന്ന സാഹചര്യം ഉണ്ടായേക്കാം.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): കാര്യവിജയം, സ്ഥാനലാഭം, തൊഴിൽ നേട്ടം, അംഗീകാരം എന്നിവയ്ക്ക് സാധ്യത. തൊഴിൽ അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, ധനതടസ്സം, കലഹം, അഭിമാനക്ഷതം എന്നിവ നേരിടാൻ സാധ്യത. വായ്പ സംബന്ധമായ ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാതെ വന്നേക്കാം. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.