2026 ജൂലൈ 23 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 23 വ്യാഴം: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാത്രി 8 മണിക്ക് ശേഷം കാര്യപരാജയം, ഇച്ഛാഭംഗം, മാനസിക സമ്മർദം, അപകടഭീതി, യാത്രാതടസ്സം എന്നിവ നേരിടേണ്ടിവരാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യവിജയം, മത്സരങ്ങളിൽ നേട്ടം, അംഗീകാരം, ആരോഗ്യലാഭം, സാമ്പത്തിക പുരോഗതി എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും സന്തോഷകരമായ കൂടിക്കാഴ്ചകൾക്ക് സാധ്യതയുണ്ട്.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യതടസ്സം, ആരോഗ്യപ്രശ്നങ്ങൾ, ഉദരസംബന്ധമായ അസ്വസ്ഥത, ധനതടസ്സം, യാത്രാബാധ എന്നിവ അനുഭവപ്പെടാം. എന്നാൽ രാത്രി 8 മണിക്ക് ശേഷം കാര്യവിജയം, അംഗീകാരം, ആരോഗ്യനേട്ടം, ഇഷ്ടഭക്ഷണലാഭം എന്നിവ ഉണ്ടാകും.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യങ്ങളിൽ തടസ്സം, യാത്രാമുടക്കം, ആരോഗ്യക്കുറവ്, മാനസിക അസ്വസ്ഥത, അനാവശ്യ അലച്ചിൽ എന്നിവയ്ക്കാണ് സാധ്യത. യാത്രകൾ മാറ്റിവെക്കുന്നത് നല്ലതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): രാവിലെ മുതൽ കാര്യവിജയം, മത്സരവിജയം, സ്ഥാനക്കയറ്റം, ശത്രുക്കളെ മറികടക്കൽ എന്നിവയ്ക്ക് സാധ്യത. രാത്രി 8ന് ശേഷം കാര്യതടസ്സം, ഉദരപ്രശ്നങ്ങൾ, ധനതടസ്സം, അഭിപ്രായവ്യത്യാസം, യാത്രാബാധ എന്നിവ ശ്രദ്ധിക്കണം.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): ആദ്യഘട്ടത്തിൽ കാര്യപരാജയം, സാമ്പത്തിക നഷ്ടം, ചെലവ്, മാനസിക വിഷമം എന്നിവ ഉണ്ടാകാം. രാത്രി 8ന് ശേഷം കാര്യവിജയം, സ്ഥാനലാഭം, യാത്രാവിജയം, നിയമകാര്യങ്ങളിൽ അനുകൂല ഫലം ലഭിക്കും.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യവിജയം, മത്സരവിജയം, ധനലാഭം, ബന്ധുസംഗമം എന്നിവയ്ക്ക് സാധ്യത. രാത്രി 8ന് ശേഷം കാര്യപരാജയം, കലഹസാധ്യത, അഭിമാനക്ഷതം, ധനതടസ്സം, മനഃപ്രയാസം എന്നിവ ഉണ്ടാകാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യതടസ്സം, മാനസിക സമ്മർദം, ഇച്ഛാഭംഗം എന്നിവ അനുഭവപ്പെടാം. രാത്രി 8ന് ശേഷം കാര്യവിജയം, ആരോഗ്യനേട്ടം, സൽക്കാരയോഗം, നിയമവിജയം, ഇഷ്ടഭക്ഷണലാഭം എന്നിവ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം എന്നിവയ്ക്ക് സാധ്യതയുണ്ട്. രാത്രി 8ന് ശേഷം കാര്യതടസ്സം, ഉദരസംബന്ധമായ പ്രശ്നങ്ങൾ, ധനതടസ്സം, അധികചെലവ്, മാനസിക വിഷമം എന്നിവ ശ്രദ്ധിക്കണം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യവിജയം, അംഗീകാരം, നിയമവിജയം, യാത്രാവിജയം, ആരോഗ്യം, മത്സരവിജയം എന്നിവ പ്രതീക്ഷിക്കാം. നേരിട്ടിരുന്ന തടസ്സങ്ങൾ മാറാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യഭാഗത്ത് കാര്യതടസ്സം, യാത്രാമുടക്കം, പ്രവർത്തനമാന്ദ്യം, മാനസിക വിഷമം എന്നിവ ഉണ്ടാകാം. രാത്രി 8ന് ശേഷം കാര്യവിജയം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം, നിയമവിജയം, ആരോഗ്യം, അനുകൂല സ്ഥലംമാറ്റം എന്നിവയ്ക്ക് സാധ്യതയുണ്ട്.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, ഇച്ഛാഭംഗം, യാത്രാതടസ്സം, ഉദരസംബന്ധമായ അസ്വസ്ഥത എന്നിവ നേരിടേണ്ടിവരാം. രാത്രി 8ന് ശേഷം ഗുണദോഷങ്ങൾ കലർന്ന ഫലമായിരിക്കും അനുഭവപ്പെടുക.