ഗണപതി പ്രീതി ലഭിക്കാന്‍

ഗണപതി പ്രീതി ലഭിക്കാന്‍

 

1. വീട് നില്‍ക്കുന്ന പറമ്പിന്‍റെ കന്നിമൂലയില്‍ കറുക വളര്‍ത്തുക.

2. വെള്ളിയാഴ്ച, ചതുര്‍ത്ഥി ദിവസങ്ങളില്‍ ഗണപതി ഹോമം നടത്തുകയോ, നാളീകേരം ഉടയ്ക്കുകയോ ചെയ്യുക.

3. വീട്ടിലും വ്യാപാരസ്ഥലത്തും പൂജാസ്ഥാനം ഉണ്ടെങ്കില്‍ കഴിയുന്നതും മൂല ചേര്‍ത്ത് ഒരടിയെങ്കിലും വലുപ്പമുള്ള ഒരു ഗണപതിചിത്രം ഉണ്ടാവണം.

4. കടുത്ത തടസ്സമുള്ളവര്‍ ഉത്തമഗുരുവിനെക്കണ്ട് വിശിഷ്ടമായ ഏതെങ്കിലും ഗണപതിമന്ത്രം ഉപദേശമായി വാങ്ങി ഒരു മണ്ഡലം ജപിക്കുക.

5. ഗണപതിചിത്രത്തിന് മുന്നില്‍ മധുരപദാര്‍ത്ഥങ്ങള്‍ വച്ച് ഗണപതിസ്തുതികള്‍ ചൊല്ലുക. ദാരിദ്ര്യദഹനഗണപതി സ്തോത്രം, ഗണേശാഷ്ടകം, സങ്കടഹരഗണേശസ്തോത്രം ഇവ ജപിക്കുന്നത് നന്ന്.

6. ഗണപതിയുടെ വിശേഷ ചൈതന്യമുള്ള പിള്ളയാര്‍ പെട്ടി, പഴവങ്ങാടി, മധൂര്‍, കൊട്ടാരക്കര, അഞ്ചല്‍ ഗണപതി,  നിഴലിമംഗലം ഗണപതി, ഇടപ്പള്ളി ഗണപതി തുടങ്ങിയ ഒരു ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കുക.

7. ജീവിതത്തില്‍ ഉത്തമഗണപതി ഭക്തനായി ത്തീര്‍ന്നാല്‍ രാഹു, ശനിദോഷം ഉള്‍പ്പെടെ ഒരുവിധം ഗ്രഹദോഷം കഠിനമായി ബാധിക്കില്ല.

ഓം ഗം ഗണപതിയെ നമഃ