
രോഗപീഡ ഇല്ലാതാകാൻ
കണ്ണേറ് ദോഷത്തിന്: വെളളം മന്ത്രിച്ചൂതുക. ഉപ്പ്, കടുക്, മുളക് കൂട്ടി ഉച്ചാടനമന്ത്രത്താൽ ഉഴിഞ്ഞിടുക.
നാവേറ് ദോഷത്തിന്: നരസിംഹ ക്ഷേത്രദർശനം പാനകം നടത്തി അവിടുന്ന് ചരട് ജപിച്ചു കെട്ടുക. കാലഭൈരവനോ, കിരാതശിവനോ ഉളള ക്ഷേത്രത്തിൽ അഘോരജപം, അഘോരയന്ത്രം, നരസിംഹ യന്ത്രം, മഹാശൂലിനി ഇവയിലൊന്ന് ധരിക്കുക.
വായു സംബന്ധരോഗങ്ങൾക്ക്: കാടാമ്പുഴയിൽ വായു മുട്ടറുക്കുക, കടുത്ത ഗ്യാസ് സംബന്ധ രോഗങ്ങൾക്ക് ഗുരുവായൂരപ്പന് കയർ കൊണ്ട് തുലാഭാരം.
ശ്വാസംമുട്ടലിന്: ധന്വന്തരി ക്ഷേത്രത്തിൽ മുക്കുടി നിവേദ്യം, ശംഖുമുഖം ദേവിക്ക് തൊട്ടിയും കയറും സമർപ്പണം.
നീർദോഷങ്ങൾ: ഇളനീർ കൊണ്ട് തൊട്ടടുത്തുളള വിഷ്ണു വിന്റെ അവതാരമൂർത്തി ക്ഷേത്രത്തിൽ തുലാഭാരം.
ത്വക്ക്‌രോഗങ്ങൾക്ക്: ഗുരുവായൂരിൽ കളഭം ചാർത്തൽ.
ബുദ്ധി തെളിയാൻ: ദക്ഷിണാ മൂർത്തിക്ക് നെയ്‌വിളക്കും നിവേദ്യവും ശിവന് ധാരയും, രുദ്ര സൂക്താർച്ചനയും ഗുണം ചെയ്യും.
ഇത്തരത്തിൽ പരിഹാരം ചെയ്യുമ്പോൾ അവരവരുടെ പരദേവതയെ കണ്ടെത്തി അവിടെ ആദ്യം തൃപ്തി വരുത്തിയാലേ മറ്റെന്തും ഫലിക്കൂ. പരദേവതയെ മറന്നവർ വോട്ടർകാർഡില്ലാത്ത പൗരനെപോലെയാണ്. ദൈവങ്ങളുടെ ലിസ്റ്റിൽ നിന്നും പുറത്താണെന്ന് സാരം. തായ്‌വേരും പരദേവതയും ജാതകപരിശോധനയിൽ കണ്ടെത്തുന്നതിലൂടെ പകുതി പരിഹാരമായി. നാടുമറന്നാലും മൂടുമറക്കരുതെന്നല്ലേ പ്രമാണം. ആദ്യം അവനവന്റെ ദൈവിക പാരമ്പര്യ വഴി കണ്ടെത്തുകയേ രക്ഷയുളളൂ.
ആറ്റുകാൽ ദേവീദാസൻ
Mob: 9847575559