രാമായണം മുഴുവന്‍ വായിച്ച ഫലം കിട്ടാന്‍...
രാമായണം വായിക്കുന്നവര്‍ക്ക് പുണ്യം പെരുകും എന്നാണ് പറയുന്നത്. എന്നാല്‍ അത്ര എളുപ്പത്തില്‍ രാമായണം വായിച്ചുപൂര്‍ത്തിയാക്കാനാവില്ല. നമ്മുടെ തിരക്കിട്ട ജീവിതചര്യകള്‍ക്കിടയില്‍, ജോലിക്കിടയില്‍ ആ മഹാകാവ്യം മുഴുവന്‍ വായിക്കുക എന്നത് അസാദ്ധ്യമാണ്. എന്നാല്‍ നമുക്ക് നിത്യവും രാമായണകാവ്യം വായിക്കാനാവും.
വെറും ഒന്‍പത് വരികളുള്ള മുപ്പത് ഞൊടിയില്‍ വായിച്ചുതീര്‍ക്കാന്‍ കഴിയുന്ന രീതിയില്‍ കാഞ്ചിസ്വാമികള്‍ രാമായണത്തെ മാറ്റി അരുളിചെയ്തു. ഈ ശ്ലോകം നിത്യവും എത്രതവണ വേണമെങ്കിലും ജപിക്കാം. അതിന് അധികം സമയവും വേണ്ട.
ശ്ലോകം
'ശ്രീരാമം, രഘുകുലതിലകം
ശിവധനുസാഗ്രിഹത സീതാഹസ്തകരം
അംഗുല്യാഭരണ ശോഭിതം
ചൂടാമണി ദര്‍ശനകരം
ആഞ്ജനേയമാശ്ചര്യം
വൈദേഹി മനോഹരം
വാനരസൈന്യ സേവിതം
സര്‍വ്വമംഗളകായാനുകൂലം
സന്തതം ശ്രീരാമചന്ദ്ര പാലയമാം'
ശ്രീറാം ജയ്റാം ജയ്ശ്രീറാം...
ഇത്രയേ ഉള്ളൂ ശ്ലോകം. ഈ ഒമ്പത് വരികള്‍ മാത്രം പറഞ്ഞാല്‍ മതി. രാമായണം മുഴുവന്‍ വായിച്ചുതീര്‍ത്ത ഫലം കിട്ടും.
