അറിവും ഭംഗിയുമുള്ള കുട്ടികള്‍ ജനിക്കാന്‍...
മുരുകന് വൈകാശി വിശാഖദിവസം വ്രതം അനുഷ്ഠിക്കുന്നവര്‍ അതിരാവിലെ ഉണര്‍ന്ന് ആറുമണിക്ക് മുമ്പായി കുളിക്കണം. ഉച്ചയ്ക്ക് ഒരുനേരം മാത്രം ആഹാരം കഴിക്കാം. പൂജാമുറിയില്‍ വിളക്കുകത്തിച്ചുവെച്ച് 'ഓം ശരവണ ഭവഃ', 'ഓം മുരുകാ' എന്നീ മന്ത്രങ്ങള്‍ ഷഷ്ഠികവചം, സ്കന്ദ ഗുരുകവചം, ഷണ്മുഖ കവചം എന്നിവ പാരായണം ചെയ്യണം. വൈകിട്ട് അടുത്തുള്ള മുരുകക്ഷേത്രത്തില്‍ ചെന്ന് വിളക്ക് കത്തിച്ച് പ്രാര്‍ത്ഥിച്ച് വ്രതം അവസാനിപ്പിക്കണം. അന്നേദിവസം ഗിരിവലം നടത്തിയാല്‍ പുണ്യം ഇരട്ടിയാവും. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ക്ക് പുത്രദോഷങ്ങള് അകലും എന്നുമാത്രമല്ല അറിവും സൗന്ദര്യവുമുള്ള കുട്ടികളും ജനിക്കുമെന്നാണ് വിശ്വാസം.
