വീണ്ടുമൊരു പൊന്നോണക്കാലം, ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം, ഇനി ആഘോഷത്തിന്റെ നാളുകൾ
തിരുവനന്തപുരം: വീണ്ടുമൊരു പൊന്നോണക്കാലം കൂടി ആഗതമായിരിക്കുന്നു. ഓണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഇനി ആഘോഷത്തിന്റെ നാളുകൾ. പത്തുനാള്‍ തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയുംപൂവിളികളുമായി വീട്ടു മുറ്റങ്ങളില്‍ ഇന്ന് മുതല്‍ പത്ത് നാള് പൂക്കളം ഒരുങ്ങും. അത്തം നാളില്‍ പൂക്കളമൊരുക്കി മലയാളികള്‍ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.
ലോകമെമ്പാടുമുള്ള ജനങ്ങൾ പുതുവത്സരാഘോഷത്തിനായി കാത്തിരിക്കുന്നത് പോലെയാണ് മലയാളികൾ ഓണാഘോഷത്തിന് വേണ്ടി തയ്യാറെടുക്കുന്നത്. ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നടക്കുന്നതും തൃക്കാക്കര വാമനമൂർത്തി ക്ഷേത്രത്തിൽ ഉത്സവത്തിനു കൊടിയേറുന്നതും അത്തം ദിവസത്തിലാണ്.
