2026 ജൂൺ 30 ചൊവ്വ: 27 നക്ഷത്രജാതരുടെയും സമ്പൂർണ ദിവസഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ തടസ്സം നേരിടാം. ആഗ്രഹങ്ങൾ നിറവേറാതെ പോകാനും ശരീരസുഖക്കുറവും ഉദരസംബന്ധമായ അസ്വസ്ഥതകളും അനുഭവപ്പെടാനും സാധ്യതയുണ്ട്. പ്രവർത്തനങ്ങളിൽ മന്ദഗതിയും അടുപ്പമുള്ളവരിൽ നിന്ന് അകൽച്ചയും ഉണ്ടാകാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): പ്രതീക്ഷിച്ച കാര്യങ്ങൾ വിജയിക്കാതെ പോകാം. സാമ്പത്തിക നഷ്ടത്തിനും ചെറിയ പരിക്കുകൾക്കും സാധ്യതയുണ്ട്. ഇരുചക്രവാഹന യാത്രകളിൽ പ്രത്യേകം ശ്രദ്ധ പുലർത്തുക.
മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കാര്യവിജയത്തിനും അംഗീകാരത്തിനും അനുകൂല ദിനം. ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തിക നേട്ടങ്ങൾ കൈവരികയും ചെയ്യും. തൊഴിലന്വേഷിക്കുന്നവർക്ക് നല്ല വാർത്ത ലഭിക്കാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): പ്രവർത്തനങ്ങളിൽ വിജയം കൈവരും. ശത്രുക്കളെ മറികടക്കാനും മത്സരങ്ങളിൽ നേട്ടം നേടാനും സാധ്യതയുണ്ട്. സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ചകളും ഉല്ലാസയാത്രകളും സന്തോഷം നൽകും.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കാര്യതടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരാം. അഭിപ്രായവ്യത്യാസങ്ങളും മനഃപ്രയാസവും ഉണ്ടാകാം. വായ്പ സംബന്ധമായ ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകണമെന്നില്ല.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): നഷ്ടങ്ങളും അനാവശ്യ ചെലവുകളും വർധിക്കാം. യാത്രകളിൽ തടസ്സങ്ങൾ നേരിടാനും മാനസിക സമ്മർദം അനുഭവിക്കാനും സാധ്യതയുണ്ട്. അടുപ്പമുള്ളവരിൽ നിന്ന് അകൽച്ച തോന്നാം.
തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): കാര്യവിജയത്തിനും മത്സരങ്ങളിൽ നേട്ടത്തിനും സാധ്യതയുള്ള ദിനം. ആരോഗ്യനില മെച്ചപ്പെടുകയും ആഗ്രഹങ്ങൾ സഫലമാകുകയും ചെയ്യും.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): മനഃപ്രയാസവും ആരോഗ്യപ്രശ്നങ്ങളും അലട്ടാം. പ്രവർത്തനങ്ങളിൽ കാലതാമസം നേരിടാമെങ്കിലും ചില കാര്യങ്ങൾ ഭാഗികമായി അനുകൂലമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): മത്സരങ്ങളിലും തൊഴിൽരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാം. ആരോഗ്യം മെച്ചപ്പെടുകയും ആഗ്രഹങ്ങൾ യാഥാർഥ്യമാകുകയും ചെയ്യും.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): പ്രവർത്തനങ്ങളിൽ മന്ദഗതിയും സാമ്പത്തിക നഷ്ടത്തിനും സാധ്യതയുണ്ട്. പല കാര്യങ്ങളിലും അവഗണിക്കപ്പെടുന്നുവെന്ന തോന്നൽ ഉണ്ടാകാം.
കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): വിജയവും അംഗീകാരവും കൈവരും. ആരോഗ്യനില മെച്ചപ്പെടുകയും മത്സരങ്ങളിൽ നേട്ടം നേടുകയും ചെയ്യും. യാത്രകളും ഫലപ്രദമാകും.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യവിജയത്തിനും യാത്രകളിലും മത്സരങ്ങളിലും അനുകൂല ഫലങ്ങൾ ലഭിക്കും. സാമ്പത്തിക നേട്ടവും സുഹൃത്തുക്കളുമായുള്ള സന്തോഷകരമായ കൂടിക്കാഴ്ചകളും പ്രതീക്ഷിക്കാം. കുടിശ്ശികയായി ലഭിക്കാനുള്ള പണം തിരികെ കിട്ടാനും സാധ്യതയുണ്ട്.
