2026 ഓ​ഗസ്റ്റ് 11 ചൊവ്വ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

2026 ഓ​ഗസ്റ്റ് 11 ചൊവ്വ: 27 നക്ഷത്രജാതരുടെയും ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് അനുകൂലമായ ഫലങ്ങൾ നൽകുമ്പോൾ ചിലർക്ക് പ്രതീക്ഷിക്കാത്ത തടസ്സങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വന്നേക്കാം. ജോലി, യാത്ര, ആരോഗ്യം, അംഗീകാരം, സാമ്പത്തിക നേട്ടം തുടങ്ങിയ കാര്യങ്ങളിൽ ഓരോ രാശിക്കാർക്കും എന്താണ് ഫലം ലഭിക്കുകയെന്ന് നോക്കാം.

മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് ഇന്ന് കാര്യതടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത. സ്വസ്ഥതക്കുറവും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. യാത്രകളിൽ ബുദ്ധിമുട്ടുകളും മനഃപ്രയാസവും നേരിടേണ്ടി വന്നേക്കാം. ചില വേദനാജനകമായ അനുഭവങ്ങൾക്കും സാധ്യതയുണ്ട്.

ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും സ്ഥാനലാഭത്തിനും സാധ്യത. അംഗീകാരവും ആരോഗ്യവും ലഭിക്കും. യാത്രകൾ വിജയകരമാകാം.

മിഥുനം: മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് ഇന്ന് കാര്യങ്ങളിൽ തിരിച്ചടി നേരിടാം. അഭിമാനക്ഷതം, കലഹം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. മനഃപ്രയാസവും അനുഭവപ്പെടാം.

കർക്കടകം: പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം നക്ഷത്രക്കാർക്ക് കാര്യവിജയത്തിനും നിയമപരമായ നേട്ടങ്ങൾക്കും സാധ്യത. ആരോഗ്യവും അനുകൂലമാണ്. ഇഷ്ടഭക്ഷണസമൃദ്ധിയുണ്ടാകും. പ്രതീക്ഷ നൽകുന്ന നല്ല സന്ദേശങ്ങൾ ലഭിക്കാം.

ചിങ്ങം: മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് ഇന്ന് കാര്യങ്ങളിൽ പരാജയം നേരിടാനിടയുണ്ട്. അലസതയും അധിക ചെലവും ഉണ്ടാകാം. മനഃപ്രയാസത്തിനും സാധ്യത.

കന്നി: ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി വരെ ജനിച്ചവർക്ക് അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. കാര്യവിജയം, അംഗീകാരം, ഉത്സാഹം എന്നിവ ലഭിക്കും. പ്രവർത്തനങ്ങളിൽ നേട്ടമുണ്ടാകും. പുതിയ സാധ്യതകൾ മുന്നിലെത്താനും സാധ്യതയുണ്ട്.

തുലാം: ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് ഇന്ന് നേട്ടങ്ങളുടെ ദിവസമായേക്കും. കാര്യവിജയം, മത്സരവിജയം, തൊഴിൽലാഭം, സ്ഥാനക്കയറ്റം എന്നിവയ്ക്ക് സാധ്യത. അംഗീകാരവും ലഭിക്കാം. ആഗ്രഹിച്ച കാര്യങ്ങൾ നടക്കാനുള്ള സാധ്യതയുണ്ട്.

വൃശ്ചികം: വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്ക് കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം എന്നിവ ഉണ്ടാകാം. യാത്രാതടസ്സവും മനഃപ്രയാസവും നേരിടേണ്ടി വന്നേക്കാം. ചില കാര്യങ്ങൾ ഭാഗികമായി പരിഹരിക്കാനാകും.

ധനു: മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് ഇന്ന് ജാഗ്രത ആവശ്യമാണ്. കാര്യപരാജയം, നഷ്ടം, ഇച്ഛാഭംഗം എന്നിവയ്ക്ക് സാധ്യത. അപകടഭീതിയും ശരീരക്ഷതത്തിനുള്ള സാധ്യതയും കാണുന്നു. ശത്രുശല്യവും ഉണ്ടായേക്കാം.

മകരം: ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി വരെ ജനിച്ചവർക്ക് കാര്യവിജയത്തിനും മത്സരവിജയത്തിനും സാധ്യത. അംഗീകാരവും നേട്ടങ്ങളും ലഭിക്കും. സുഹൃത്തുക്കളുമായി കൂടിക്കാഴ്ചയ്ക്കും സൽക്കാരത്തിനും അവസരമുണ്ടാകും. ഉല്ലാസയാത്രയ്ക്കും സാധ്യതയുണ്ട്.

കുംഭം: അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് ഇന്ന് അനുകൂലമായ ഫലങ്ങളാണ്. കാര്യവിജയവും അംഗീകാരവും ലഭിക്കും. ആരോഗ്യവും മെച്ചപ്പെടും. ശത്രുക്ഷയത്തിനും നേരിട്ടിരുന്ന തടസ്സങ്ങൾ മാറുന്നതിനും സാധ്യതയുണ്ട്.

മീനം: പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി നക്ഷത്രക്കാർക്ക് കാര്യതടസ്സങ്ങൾ നേരിടാൻ സാധ്യത. കലഹം, ഇച്ഛാഭംഗം, അഭിമാനക്ഷതം എന്നിവ ഉണ്ടാകാം. മനഃപ്രയാസത്തിനും സാധ്യതയുള്ളതിനാൽ പ്രധാന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക.