2026 ജൂലൈ 28 ചൊവ്വ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

2026 ജൂലൈ 28 ചൊവ്വ: 27 നക്ഷത്രജാതരുടെയും നാളത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ കാര്യങ്ങളിൽ തടസ്സവും അഭിമാനക്ഷതവും യാത്രാക്ലേശവും അനുഭവപ്പെടാം. എന്നാൽ രാത്രി 7ന് ശേഷം സാഹചര്യങ്ങൾ അനുകൂലമാകും. കാര്യവിജയം, അംഗീകാരം, ബന്ധുസംഗമം, യാത്രാവിജയം, സന്തോഷം എന്നിവ പ്രതീക്ഷിക്കാം.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി): കാര്യതടസ്സം, ആഗ്രഹങ്ങൾ മുടങ്ങൽ, മാനസിക സമ്മർദം, അപകടസാധ്യത, സാമ്പത്തിക നഷ്ടം എന്നിവയ്ക്ക് സാധ്യതയുണ്ട്. രാത്രി 7ന് ശേഷം ഗുണദോഷങ്ങൾ ഇടകലർന്ന സാഹചര്യമായിരിക്കും.

മിഥുനം (മകയിരം രണ്ടാംപകുതി, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. കാര്യവിജയം, സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്ച, പരീക്ഷാവിജയം, അംഗീകാരം എന്നിവ ലഭിക്കാം. എന്നാൽ രാത്രി 7ന് ശേഷം കാര്യപരാജയം, നഷ്ടം, അപകടസാധ്യത, ശരീരക്ഷതം എന്നിവയിൽ ജാഗ്രത വേണം.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, ശത്രുക്കളെ മറികടക്കൽ, മത്സരവിജയം, സാമ്പത്തിക നേട്ടം, ബന്ധുസംഗമം എന്നിവയ്ക്ക് സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാനും അവസരം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം): ദിവസത്തിന്റെ ആദ്യപകുതിയിൽ ആരോഗ്യപ്രശ്നങ്ങൾ, യാത്രാതടസ്സം, അഭിപ്രായഭിന്നതകൾ എന്നിവ നേരിടേണ്ടി വരാം. രാത്രി 7ന് ശേഷം കാര്യവിജയം, അംഗീകാരം, സുഹൃദ്സംഗമം എന്നിവ ലഭിക്കും.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതി): കാര്യപരാജയം, കലഹസാധ്യത, സാമ്പത്തിക തടസ്സം, യാത്രാപ്രതിസന്ധി എന്നിവയ്ക്ക് സാധ്യതയുണ്ട്. വായ്പ ലഭിക്കാനുള്ള ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലം നൽകാതിരിക്കാം.

തുലാം (ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യഭാഗം വിജയകരമായിരിക്കും. മത്സരവിജയം, അംഗീകാരം, ആരോഗ്യനില മെച്ചം എന്നിവ പ്രതീക്ഷിക്കാം. രാത്രി 7ന് ശേഷം കാര്യതടസ്സം, മാനസിക സമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, നിയമകാര്യങ്ങളിൽ പ്രതികൂലത എന്നിവ ഉണ്ടാകാം.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കാര്യതടസ്സം, ധനകാര്യപ്രശ്നങ്ങൾ, കലഹസാധ്യത, അഭിമാനക്ഷതം എന്നിവ ഉണ്ടാകാം. രാത്രി 7ന് ശേഷം കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം എന്നിവയ്ക്ക് സാധ്യത തെളിയും.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാൽഭാഗം): കാര്യവിജയം, മത്സരവിജയം, സാമ്പത്തിക നേട്ടം, ഇഷ്ടഭക്ഷണലാഭം, ബന്ധുസംഗമം എന്നിവ ലഭിക്കാം. എന്നാൽ രാത്രി 7ന് ശേഷം വാഗ്വാദം, നഷ്ടം, നിയമകാര്യങ്ങളിൽ പ്രതികൂലത, കാര്യതടസ്സം എന്നിവ ശ്രദ്ധിക്കണം.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി): കാര്യങ്ങളിൽ പ്രതിസന്ധി, ചെലവ് വർധിക്കൽ, മാനസിക അസ്വസ്ഥത, കലഹസാധ്യത എന്നിവ ഉണ്ടാകാം. രാത്രി 7ന് ശേഷം കാര്യവിജയം, ആരോഗ്യം, അംഗീകാരം എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

കുംഭം (അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യഭാഗം അനുകൂലമാണ്. കാര്യവിജയം, അംഗീകാരം, ബന്ധുസംഗമം, നിയമവിജയം എന്നിവ പ്രതീക്ഷിക്കാം. രാത്രി 7ന് ശേഷം കാര്യതടസ്സം, യാത്രാക്ലേശം, ആരോഗ്യപ്രശ്നങ്ങൾ, ചെലവ് വർധിക്കൽ, മാനസിക പ്രയാസം എന്നിവ ഉണ്ടാകാം.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി): കാര്യവിജയം, ആരോഗ്യം, അംഗീകാരം, ഉത്സാഹം എന്നിവ നിറഞ്ഞ ദിവസമായിരിക്കും. ആഗ്രഹങ്ങൾ സഫലമാകാനും പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനും സാധ്യതയുണ്ട്.