ഉമാമഹേശ്വരപൂജയും അംഗപൂജയും

ഉമാമഹേശ്വരപൂജയും അംഗപൂജയും

HIGHLIGHTS

അംഗപൂജയിലൂടേയും, നാമജപങ്ങളിലൂടേയും, അര്‍ച്ചനയിലൂടേയും സര്‍വ്വകാര്യവിജയവും ആയുരാരോഗ്യസമ്പല്‍സമൃദ്ധിയും ഉണ്ടാകും. അപമൃത്യു തുടങ്ങിയ ദോഷങ്ങള്‍ ബാധിക്കുകയില്ല. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യണേയെന്ന പ്രാര്‍ത്ഥനയോടെ ഈപ്രാര്‍ത്ഥനാശ്ലോകം കൂടി ഉരുവിടേണ്ടതാണ്.

മാമഹേശ്വരന്മാരെ കഴിവതും ആരാധിച്ച് അവരുടെ അനുഗ്രഹാശിസ്സുകള്‍ക്കായി മിക്കവരും പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ എളുപ്പത്തില്‍ ദേവീദേവന്മാരെ പൂജിച്ച് സര്‍വ്വൈശ്വര്യങ്ങളും സര്‍വ്വാഭീഷ്ടങ്ങളും നേടിയെടുക്കാന്‍ പര്യാപ്തമായ ഒരു പുജാവിധിയാണ് 'അംഗപൂജ'.

അംഗപൂജയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ശ്രീപാര്‍വ്വതിദേവിയുടേയും ശ്രീപരമേശ്വരന്‍റെയും ഓരോ അംഗങ്ങളേയും പ്രത്യേകം പ്രത്യേകം അതാത് മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് പൂജിക്കുക എന്ന അര്‍ത്ഥത്തിലാണ്. ദേവീദേവന്മാരുടെ പാദം മുതല്‍ ശിരസ്സുവരെയുള്ള പൂജാവിധികളെ അംഗപൂജയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പാദത്തില്‍ നിന്നും ആരംഭിച്ച് ക്രമത്തില്‍ ഓരോ അംഗങ്ങളേയും അതാത് മന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ട് പൂജിച്ച് ഒടുവില്‍ ശിരസ്സും പൂജിച്ച് പൂജ സമാപിപ്പിക്കുക എന്നുള്ളതാണ് അംഗപൂജാ സമ്പ്രദായം. തിങ്കളാഴ്ച അനുഷ്ഠിക്കാവുന്ന ഒരു സവിശേഷ പൂജാവിധിയാണ് അംഗപൂജ.

അംഗപൂജയ്ക്കുശേഷം ശ്രീപരമേശ്വരന്‍റെ പന്ത്രണ്ട് നാമങ്ങള്‍ ഉച്ചരിക്കണം. നാമം ഉരുവിടുമ്പോള്‍ ദര്‍ഭയും വില്വപത്രവും അക്ഷതവും കൊണ്ട് അര്‍ച്ചനചെയ്യണം.
നാമങ്ങള്‍-
ഓം മഹാദേവായ, ഓം മഹേശ്വരാ, ഓം ശങ്കരായ, ഓം വൃഷഭധ്വജായ, ഓം ശൂലിനേ, ഓം കാമാന്തകായ, ഓം ദേവദേവായ, ഓംശ്രീകണ്ഠായ, ഓം ഈശ്വരായ, ഓം അംബികാനാഥായ, ഓം രുദ്രായ, ഓം ശിവായ ഈ പന്ത്രണ്ട് നാമങ്ങളാണ് ജപിക്കേണ്ടത്. അംഗപൂജയിലൂടേയും, നാമജപങ്ങളിലൂടേയും, അര്‍ച്ചനയിലൂടേയും സര്‍വ്വകാര്യവിജയവും ആയുരാരോഗ്യസമ്പല്‍സമൃദ്ധിയും ഉണ്ടാകും. അപമൃത്യു തുടങ്ങിയ ദോഷങ്ങള്‍ ബാധിക്കുകയില്ല. ദാരിദ്ര്യത്തെ ഉന്മൂലനം ചെയ്യണേയെന്ന പ്രാര്‍ത്ഥനയോടെ ഒരു പ്രാര്‍ത്ഥനാശ്ലോകം കൂടി ഉരുവിടേണ്ടതാണ്.

'സോമനാഥ ജഗന്നാഥ സര്‍വ്വൈശ്വര്യ സമൃദ്ധിദാ
മമ ദാരിദ്ര്യ മുന്‍മൂല്യ കാമാന്‍ പൂരയ പൂരയ.'

സമസ്താപരാധം പൊറുക്കണേ എന്ന പ്രാര്‍ത്ഥനയോടെ ഈ അംഗപൂജ വിധിക്രമം സമാപിപ്പിക്കാം.

 

അംഗങ്ങള്‍             ശ്രീപാര്‍വ്വതി പൂജാമന്ത്രം              ശ്രീ പരമേശ്വര പുജാമന്ത്രം


1. പാദങ്ങള്‍               ഓം ഭവാന്യൈ നമഃ                            ഓം ഭവായ നമഃ
2. ജംഘകള്‍                ഓം ജഗന്‍മാത്രേ നമഃ                          ഓം ജഗല്‍പിത്രേ നമഃഃ
3. ജാനുകകള്‍            ഓം മൃഢാന്യൈ നമഃ                           ഓം മൃഢായ നമഃ
4. ഊരുക്കള്‍              ഓം രുദ്രാണ്യൈ നമഃ                            ഓം രുദ്രായ നമഃ
5. കടിപ്രദേശം           ഓം കാള്യൈ നമഃ                                 ഓം കാലാന്തകായ നമഃ
6. നാഭിദേശം              ഓം നാഗേന്ദ്ര കന്യായൈ നമഃ            ഓം നാഗേന്ദ്രാഭരണായ നമഃ
7. സ്തനങ്ങള്‍             ഓംസ്തവ പ്രിയായൈ നമഃ               ഓംസ്തവ്യായ നമഃ
8. ഭുജങ്ങള്‍                  ഓം ഭവഘ്ന്യൈ നമഃ                          ഓം ഭവനാശായ നമഃ
9. കണ്ഠങ്ങള്‍              ഓം കംബു കണ്ഠായൈ നമഃ             ഓം കാളകണ്ഠായ നമഃ
10. മുഖങ്ങള്‍               ഓം മായായൈ നമഃ                              ഓം മഹേശായ നമഃ
11. ലലാടങ്ങള്‍            ഓം ലളിതായൈ നമഃ                             ഓം ലാസ്യപ്രിയായ നമഃ
12. ശിരസ്സുകള്‍            ഓം ശിവായൈ നമഃ                              ഓം ശിവായ നമഃ
13. സര്‍വ്വാംഗ പൂജ    ഓം പ്രണതാര്‍ത്തി ഹരായൈ നമഃ    ഓം പ്രണതാര്‍ത്തി ഹരായ നമഃ